Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താൻ സാധ്യത, ലിയോൺ വിടുമെന്നറിയിച്ച് ഡീപേയ്

Sreejith N
Atalanta BC v Juventus - TIMVISION Cup Final
Atalanta BC v Juventus - TIMVISION Cup Final / Marco Rosi/Getty Images
facebooktwitterreddit

1. യുവന്റസിൽ റൊണാൾഡോയുടെ സാഹചര്യം വിലയിരുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Cristiano Ronaldo
Atalanta BC v Juventus - TIMVISION Cup Final / Jonathan Moscrop/Getty Images

യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാഹചര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് വിലയിരുത്തുന്നു. ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തെ തിരിച്ചെത്തിക്കുന്ന കാര്യം യുണൈറ്റഡ് സജീവമായി പരിഗണിക്കുന്നുണ്ട്. ഹാലൻഡിനെ സ്വന്തമാക്കുക ഏറെക്കുറെ അസാധ്യമായതു കൊണ്ടാണ് ഇപ്പോഴും ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നത്.

2. ലിയോൺ വിടുമെന്നു പ്രഖ്യാപിച്ച് ഡീപേയ്

FBL-FRA-LIGUE1-NIMES-LYON
FBL-FRA-LIGUE1-NIMES-LYON / NICOLAS TUCAT/Getty Images

അടുത്ത സീസണിൽ ഫ്രഞ്ച് ക്ലബായ ലിയോണിൽ തുടരില്ലെന്ന് നെതർലാൻഡ്‌സ് മുന്നേറ്റനിര താരം മെംഫിസ് ഡീപേയ് വ്യക്തമാക്കി. എൽ എക്വിപ്പെക്ക് നൽകിയ അഭിമുഖത്തിലാണ് ഡീപേയ് ഇക്കാര്യം അറിയിച്ചത്. ബാഴ്‌സലോണക്ക് തന്നെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച ഡീപേയ് അതു പോലെ യൂറോപ്പിലെ മറ്റു ചില ക്ലബുകളും തന്നെ സമീപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി.

3. പോഗ്ബ ബാഴ്‌സയെ തിരഞ്ഞെടുക്കണമെന്ന് താരത്തിന്റെ സഹോദരൻ

Paul Pogba
Manchester United v Fulham - Premier League / Robbie Jay Barratt - AMA/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ യൂറോപ്പ ലീഗ് കിരീടം തുടങ്ങിയതിനു ശേഷം പോൾ പോഗ്ബ തീരുമാനമെടുക്കുമെന്ന് താരത്തിന്റെ സഹോദരനായ മാത്തിയാസ് പോഗ്ബ അറിയിച്ചു. സ്‌പാനിഷ്‌ ടിവി ഷോയിൽ സംസാരിക്കുന്നതിനിടെയാണ് മാത്തിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. താരം ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന ആഗ്രഹവും മാത്തിയാസ് വെളിപ്പെടുത്തി.

4. സിമിയോണി അത്ലറ്റികോ മാഡ്രിഡുമായി കരാർ പുതുക്കാനൊരുങ്ങുന്നു

Diego Simeone
Atletico de Madrid v C.A. Osasuna - La Liga Santander / Denis Doyle/Getty Images

ഇഎസ്‌പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡീഗോ സിമിയോണി അത്ലറ്റികോ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിടാനൊരുങ്ങുന്നു. അർജന്റീനിയൻ പരിശീലകന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കയാണ്. ഈ സീസണിലെ അവസാന മത്സരം വിജയിച്ച് ലാ ലിഗ നേടിയാൽ കരാറിൽ മികച്ച ഓഫറുകൾ സിമിയോണിക്ക് ലഭിക്കാനിടയുണ്ട്.

5. ഡോണറുമ്മയെ ബാഴ്‌സലോണക്ക് വാഗ്ദാനം ചെയ്‌ത്‌ മിനോ റയോള

Gianluigi Donnarumma
AC Milan v Cagliari Calcio - Serie A / Jonathan Moscrop/Getty Images

എസി മിലാൻ ഗോൾകീപ്പറായ ജിയാൻലൂയിജി ഡോണറുമ്മയെ അടുത്ത സീസണിൽ ബാഴ്‌സക്ക് നൽകാമെന്ന് ഏജന്റായ മിനോ റയോള അറിയിച്ചതായി സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ജൂണിൽ കരാർ അവസാനിക്കുന്ന താരം എസി മിലാൻ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയാൽ ഇറ്റലിയിൽ തന്നെ തുടരുമെന്നും റയോള വ്യക്തമാക്കിയിട്ടുണ്ട്.

6. സ്റ്റെർലിംഗിനു പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

Raheem Sterling
Manchester City v Chelsea - Premier League / Matthew Ashton - AMA/Getty Images

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും റഹീം സ്റ്റെർലിങ്ങിന്റെ കരാർ പുതുക്കുന്ന കാര്യം മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നു. 2023 വരെ കരാറുള്ള താരം ദീർഘകാലത്തേക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ദി ടെലിഗ്രാഫ് ആണു വെളിപ്പെടുത്തിയത്.

7. ഡഗ്ലസ് കോസ്റ്റ ബ്രസീലിയൻ ലീഗിലേക്ക്

Douglas Costa
FC Bayern Muenchen v Lokomotiv Moskva: Group A - UEFA Champions League / Alexander Hassenstein/Getty Images

ബയേൺ മ്യൂണിക്കിൽ ലോണിൽ കളിക്കുന്ന യുവന്റസിന്റെ ബ്രസീലിയൻ താരമായ ഡഗ്ലസ് കോസ്റ്റ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുമായി താരം കരാർ ഒപ്പിടാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായെന്നാണ് റൊമാനൊ വ്യക്തമാക്കിയത്.

facebooktwitterreddit