Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഗ്രീസ്മാൻ-ഫെലിക്സ് സ്വാപ് ഡീൽ ലക്ഷ്യമിട്ട് ബാഴ്‌സ, കെയിൻ പരിഗണിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയെ

Sreejith N
Atletico de Madrid v FC Barcelona - La Liga Santander
Atletico de Madrid v FC Barcelona - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

1. ഗ്രീസ്മാനെ നൽകി ഫെലിക്‌സിനെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിക്കുന്നു

Antoine Griezmann, Joao Felix
Atletico de Madrid v FC Barcelona - La Liga Santander / Gonzalo Arroyo Moreno/Getty Images

ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡിനു തിരിച്ചു നൽകി പോർച്ചുഗൽ താരം ജോവ ഫെലിക്‌സിനെ സ്വന്തമാക്കുന്ന കാര്യം ബാഴ്‌സ പരിഗണിക്കുന്നു. ലപോർട്ടയുമായി മികച്ച ബന്ധമുള്ള ഫെലിക്‌സിന്റെ ഏജന്റായ ജോർജ് മെൻഡസ് ട്രാൻസ്‌ഫർ എളുപ്പമാക്കി തരുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സയെന്ന് ടിവി3 വ്യക്തമാക്കി. ഇരുതാരങ്ങളുടെയും മൂല്യം ഒരുപോലെയാണെങ്കിലും ഗ്രീസ്മാനേക്കാൾ ഒൻപതു വയസു കുറവാണ് ഫെലിക്‌സിന്.

2. ഹാരി കെയ്നിനു താൽപര്യം മാഞ്ചസ്റ്റർ സിറ്റിയിലെത്താൻ

Harry Kane
Tottenham Hotspur v Wolverhampton Wanderers - Premier League / Pool/Getty Images

ടോട്ടനം വിടാനുള്ള താൽപര്യം പ്രകടിപ്പിച്ച ഹാരി കെയിൻ പരിഗണിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്‌ഫർ. ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പെപ് ഗ്വാർഡിയോളക്കു കീഴിൽ കളിക്കാനുള്ള താൽപര്യം കൊണ്ടാണ് കെയിൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നത്.

3. ലൂയിസ് ആഴ്‌സണൽ വിടുന്നത് ഗുണം ചെയ്യുക സാലിബക്ക്

William Saliba
AFC Wimbledon v Arsenal U21 - Papa John's Trophy / James Chance/Getty Images

ഈ സീസണു ശേഷം ആഴ്‌സണൽ വിടാനുള്ള ഡേവിഡ് ലൂയിസിന്റെ തീരുമാനം ഗുണം ചെയ്യുക ഫ്രഞ്ച് ലീഗിൽ ലോണിൽ കളിക്കുന്ന വില്യം സാലിബക്ക്. ജനുവരിയിൽ നീസിലേക്ക് ചേക്കേറിയതിനു ശേഷം 21 മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം മികച്ച പ്രകടനം കാഴ്‌ച വെക്കുന്നത് അർടെട്ട അടുത്ത സീസണിൽ പരിഗണിക്കാൻ സാധ്യതയുണ്ട്.

4. ബാഴ്‌സലോണ കീപ്പറെ ലക്ഷ്യമിട്ട് ആഴ്‌സണൽ

Norberto Murara Neto
Barcelona Training Session / Quality Sport Images/Getty Images

ബാഴ്‌സലോണ ഗോൾകീപ്പറായ നെറ്റോയെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ആഴ്‌സണലിനു താൽപര്യമുണ്ടെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്‌തു. ബാഴ്‌സയിൽ അവസരങ്ങളില്ലാത്ത താരം സമ്മറിൽ ക്ലബ്‌ വിടാനൊരുങ്ങുകയാണ്. കഴിഞ്ഞ ജനുവരിയിൽ തന്നെ നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണൽ നടത്തിയിരുന്നു.

5. സാഞ്ചോക്കായി വമ്പൻ ഓഫറുമായി ചെൽസി

RB Leipzig v Borussia Dortmund - DFB Cup Final 2021
RB Leipzig v Borussia Dortmund - DFB Cup Final 2021 / Mika Volkmann/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരം ജാഡൻ സാഞ്ചോക്കായി ചെൽസി ശ്രമങ്ങൾ സജീവമാക്കിയെന്നു റിപ്പോർട്ടുകൾ. ദി സൺ പുറത്തുവിട്ടതു പ്രകാരം 80 മില്യൺ പൗണ്ടിന്റെ ഓഫറാണ് ചെൽസി താരത്തിനായി മുന്നോട്ടു വെക്കുന്നത്. അതേസമയം ഇരുപത്തിയൊന്നുകാരനായ താരത്തിനായി ചെൽസിക്കു പുറമെ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും നടത്തുന്നുണ്ട്.

6. ബെൻസിമയുമായി കരാർ പുതുക്കാൻ റയൽ മാഡ്രിഡ്

Karim Benzema
Athletic Club v Real Madrid - La Liga Santander / Quality Sport Images/Getty Images

ഫ്രാൻസ് ദേശീയ ടീമിലേക്ക് അഞ്ചു വർഷങ്ങൾക്കു ശേഷം തിരിച്ചു വരവു നടത്തിയ കരിം ബെൻസിമക്ക് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. റയൽ നേതൃത്വവുമായി മികച്ച ബന്ധമുള്ള ബെൻസിമക്ക് അധികം വൈകാതെ 2023 വരെ തുടരാൻ കഴിയുന്ന കരാർ റയൽ നൽകുമെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കുന്നു.

7. സ്‌ട്രൈക്കർ സൈനിങ് ഉണ്ടാകുമെന്ന സൂചനകൾ നൽകി സോൾഷെയർ

Ole Gunnar Solksjaer
Manchester United v Fulham - Premier League / Robbie Jay Barratt - AMA/Getty Images

അടുത്ത സീസണിലേക്കായി ഒരു സ്‌ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിക്കാതെ പരിശീലകൻ സോൾഷെയർ. എഡിസൺ കവാനി കരാർ പുതുക്കിയതോടെ യുണൈറ്റഡ് പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കില്ലെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുമായി കിരീടത്തിനു മത്സരിക്കാൻ മികച്ച സ്‌ക്വാഡ് തന്നെ വേണമെന്ന ബോധ്യം സോൾഷെയറിനുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.


facebooktwitterreddit