Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അല്ലെഗ്രി റയലിനെ കാത്തിരിക്കുന്നു, ലുക്കാക്കുവിനെ തിരിച്ചെത്തിക്കാൻ ചെൽസിയുടെ ശ്രമം

Sreejith N
Juventus v Atalanta BC - Serie A
Juventus v Atalanta BC - Serie A / Tullio M. Puglia/Getty Images
facebooktwitterreddit

1. അല്ലെഗ്രി റയൽ മാഡ്രിഡിന്റെ വിളിയും കാത്തിരിക്കുന്നു

FRANCE-FBL-ITA-CULTURE
FRANCE-FBL-ITA-CULTURE / LUCAS BARIOULET/Getty Images

നിരവധി ഇറ്റാലിയൻ ക്ലബുകളുടെ ഓഫറുണ്ടെങ്കിലും മനസു മാറാതെ അല്ലെഗ്രി റയൽ മാഡ്രിഡിന്റെ വിളിക്കായി കാത്തിരിക്കുകയാണെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു. റയൽ മാഡ്രിഡ് സിദാനെ പുറത്താക്കില്ലെന്ന് ഉറപ്പിക്കാമെങ്കിലും ഫ്രഞ്ച് പരിശീലകൻ ക്ലബ് വിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതേസമയം സിദാനു പകരക്കാരനായി അല്ലെഗ്രിയും റൗളുമാണ് പെരസിന്റെ പരിഗണനയിലുള്ളത്.

2. കെയ്നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനും സിറ്റിക്കും എളുപ്പമാവില്ല

Harry Kane
Tottenham Hotspur v Wolverhampton Wanderers - Premier League / Pool/Getty Images

ഈ സീസണു ശേഷം ടോട്ടനം ഹോട്സ്‌പർ വിടാൻ സാധ്യതയുള്ള ഹാരി കെയ്നിനെ സ്വന്തമാക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും എളുപ്പമാകില്ല. ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി എന്നിവർ കെയ്‌നിനു വേണ്ടി രംഗത്തെത്തിയാൽ പകരം ആന്റണി മാർഷ്യൽ, ഗബ്രിയേൽ ജീസസ് എന്നിവരെ പകരം ആവശ്യപ്പെടാനാണ് ടോട്ടനം ഒരുങ്ങുന്നത്.

3. ലുക്കാക്കുവിനെ തിരിച്ചെത്തിക്കാൻ ചെൽസിയുടെ ശ്രമം

Romelu Lukaku
Juventus v FC Internazionale - Serie A / Jonathan Moscrop/Getty Images

അടുത്ത സീസണിൽ ഒരു സ്‌ട്രൈക്കർക്കായി ശ്രമങ്ങൾ നടത്തുന്ന ചെൽസിക്ക് ഇന്റർ മിലാൻ താരമായ റൊമേലു ലുക്കാക്കുവിൽ താൽപര്യമുണ്ടെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ക്രിസ്റ്റോഫ് ടെറ്യുർ വെളിപ്പെടുത്തുന്നു. 80 മില്യൺ പൗണ്ടാണ് താരത്തിനായി ചെൽസി മുടക്കാൻ ഒരുങ്ങുന്നത്. ടോട്ടനം സ്‌ട്രൈക്കറായ കെയ്‌നിലും ചെൽസിക്ക് താൽപര്യമുണ്ട്.

4. സ്പോർട്ടിങ് ലിസ്ബൺ താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ

Pedro Goncalves
SL Benfica v Sporting CP - Liga NOS / Carlos Rodrigues/Getty Images

ബ്രൂണോ ഫെർണാണ്ടസ് രണ്ടാമൻ എന്നറിയപ്പെടുന്ന പെഡ്രോ ഗോസാൽവസിനെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുങ്ങുന്നു. സ്പോർട്ടിങ് ലിസ്ബണിന്റെ തന്നെ താരമായ ഇരുപത്തിരണ്ടുകാരനായ പെഡ്രോ 22 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ സീസണിൽ സ്വന്തമാക്കിയിരിക്കുന്നത്. സ്പോർട്ടിങ് ഇത്തവണ ലീഗ് ഉയർത്തിയതും താരത്തിന്റെ കരുത്തിൽ കൂടിയാണ്.

5. സമ്മർ ജാലകത്തിൽ ടീമിൽ നിന്നും താരങ്ങളെ ഒഴിവാക്കുമെന്ന് ഗ്വാർഡിയോള

Pep Guardiola
Newcastle United v Manchester City - Premier League / Pool/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിൽ അഴിച്ചുപണി നടന്നേക്കാമെന്ന സൂചനകൾ നൽകി പെപ് ഗ്വാർഡിയോള. ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയതിനു പുറമെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇടം നേടിയ മാഞ്ചസ്റ്റർ സിറ്റിയിൽ തൃപ്തനല്ലാതെ താരങ്ങളെ ഒഴിവാക്കുന്ന കാര്യമാണ് ഗ്വാർഡിയോള പരിഗണിക്കുന്നത്.

6. പിഎസ്‌ജിയിൽ തുടരാനാകുമെന്ന പ്രതീക്ഷയിൽ കീൻ

Moise Kean
Stade Rennais v Paris Saint-Germain - Ligue 1 / John Berry/Getty Images

അടുത്ത സീസണിലും പിഎസ്‌ജിയിൽ തന്നെ തുടരാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഇറ്റാലിയൻ താരം മോയ്‌സ്‌ കീൻ. ഏവർട്ടണിൽ നിന്നും ഒരു വർഷത്തെ ലോണിൽ ഫ്രാൻസിലെത്തിയ താരം ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം താരത്തെ അടുത്ത സീസണിൽ ടീമിന്റെ ഭാഗമാക്കാൻ എവർട്ടനും താൽപര്യമുണ്ട്.

7. ക്രിസ്റ്റൽ പാലസ് ലംപാർഡിനെ സ്വന്തമാക്കുന്നതിനരികെ

FBL-ENG-FACUP-CHELSEA-LUTON
FBL-ENG-FACUP-CHELSEA-LUTON / DANIEL LEAL-OLIVAS/Getty Images

ജനുവരിയിൽ ചെൽസി പുറത്താക്കിയ ഫ്രാങ്ക് ലംപാർഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. റോയ് ഹോഡ്‌സൺ സ്ഥാനമൊഴിയുന്നതിനു പകരക്കാരനായി ക്രിസ്റ്റൽ പാലസാണ് ലാംപാർഡിനെ പരിഗണിക്കുന്നതെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു. 160 മത്സരങ്ങൾ ഈഗിൾസിനെ പരിശീലിപ്പിച്ചതിനു ശേഷമാണ് ഹോഡ്‌സൺ ക്രിസ്റ്റൽ പാലസ് വിടുന്നത്.


facebooktwitterreddit