Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ചെൽസി ഇത്തവണയും വമ്പൻ ട്രാൻസ്ഫറുകൾ നടത്തും, പിഎസ്‌ജിയുടെ പ്ലാൻ ബിയിൽ സലായും

Sreejith N
FBL-EUR-C1-REAL MADRID-CHELSEA
FBL-EUR-C1-REAL MADRID-CHELSEA / JAVIER SORIANO/Getty Images
facebooktwitterreddit

1. ടുഷെലിനു വേണ്ട താരങ്ങൾക്കായി ചെൽസി 150 മില്യൺ മുടക്കും

Chelsea v Arsenal - Premier League
Chelsea v Arsenal - Premier League / Catherine Ivill/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ അഴിച്ചു പണിയാൻ തോമസ് ടുഷെലിനു ചെൽസി 150 മില്യൺ പൗണ്ട് അനുവദിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി സൺ വെളിപ്പെടുത്തുന്നു. ഇതോടെ കഴിഞ്ഞ സമ്മർ ജാലകത്തിനു സമാനമായി ഏതാനും മികച്ച താരങ്ങൾ ടീമിലെത്തുമെന്ന കാര്യം ഉറപ്പായി. ഒരു സ്‌ട്രൈക്കറെയാണ് ചെൽസി പ്രധാനമായും ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.

2. പിഎസ്‌ജിയുടെ പ്ലാൻ ബിയിൽ മൊഹമ്മദ് സലായും

Mohamed Salah
Manchester United v Liverpool - Premier League / Pool/Getty Images

കെയ്‌ലിയൻ എംബാപ്പയുമായി കരാർ പുതുക്കാനുള്ള പദ്ധതികൾ നടന്നില്ലെങ്കിൽ മൊഹമ്മദ് സലായെ ടീമിലെത്തിക്കാൻ പിഎസ്‌ജി ഒരുങ്ങുന്നുവെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്‌തു. എംബാപ്പെ ക്ലബ് വിട്ടാലും മുന്നേറ്റനിരയെ സുദൃഢമാക്കി നിലനിർത്താൻ വേണ്ടിയാണ് പിഎസ്‌ജി ലിവർപൂൾ വിടാൻ തയ്യാറെടുക്കുന്ന ഈജിപ്ഷ്യൻ താരത്തിനായി ശ്രമം നടത്തുന്നത്.

3. ലെവൻഡോവ്‌സ്‌കി ബയേൺ വിടാനുള്ള സാധ്യതകളെ തള്ളി റുമെനിഗ

Robert Lewandowski
FC Bayern Muenchen v Borussia Moenchengladbach - Bundesliga / Alexander Hassenstein/Getty Images

ബയേണിനു വേണ്ടി മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ലെവൻഡോവ്‌സ്‌കി ഈ സീസണു ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പോളണ്ട് താരം ബയേൺ വിടാനുള്ള സാധ്യതകളെ ക്ലബിന്റെ മേധാവിയായ റുമനിഗ കഴിഞ്ഞ ദിവസം പൂർണമായും തള്ളി. ഒരു സീസണിൽ അറുപതു ഗോൾ നേടുന്ന താരത്തെ ആരും വിൽക്കില്ലെന്നാണ് സ്‌പോർട്1നോടു സംസാരിക്കുമ്പോൾ റുമനിഗ പറഞ്ഞത്.

4. നബി കെയ്റ്റയെ ലക്ഷ്യമിട്ട് അത്ലറ്റികോ മാഡ്രിഡ്

Naby Keita
Real Madrid v Liverpool - UEFA Champions League / Soccrates Images/Getty Images

ലിവർപൂൾ മധ്യനിര താരമായ നബി കെയ്റ്റയെ സമ്മറിൽ ടീമിലെത്തിക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തുന്നതായി ഫിഷാജെസ് റിപ്പോർട്ടു ചെയ്യുന്നു. ഈ സീസണിൽ ലിവർപൂളിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിൽ സിമിയോണിക്ക് വളരെയധികം താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

5. എൻഡോംബലയെ സ്വന്തമാക്കാൻ റയലിനു താൽപര്യം

Tanguy Ndombele
Tottenham Hotspur v Manchester United - Premier League / Marc Atkins/Getty Images

ടോട്ടനം ഹോസ്പറിന്റെ ഫ്രഞ്ച് മധ്യനിര താരമായ താൻഗുയ് എൻഡോംബലയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനു താൽപര്യമുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തി. മൗറീന്യോ പരിശീലകനായിരിക്കുമ്പോഴേ ടോട്ടനം വിടാനാഗ്രഹിച്ചിരുന്ന ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ എളുപ്പമായിരിക്കുമെന്നാണ് ലോസ് ബ്ലാങ്കോസ് പ്രതീക്ഷിക്കുന്നത്.

6. ബിയൽസ ലീഡ്‌സുമായി കരാർ പുതുക്കാനൊരുങ്ങുന്നു

Marcelo Bielsa
Leeds United v Manchester United - Premier League / Pool/Getty Images

അർജന്റീനിയൻ പരിശീലകനായ മാഴ്‌സലോ ബിയൽസ ലീഡ്‌സ് യുണൈറ്റഡുമായി കോൺട്രാക്‌ട് പുതുക്കാനൊരുങ്ങുന്നു. ദി ടെലെഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. നിരവധി വർഷങ്ങൾക്കു ശേഷം ലീഡ്‌സിനു പ്രീമിയർ ലീഗിൽ കളിക്കാൻ യോഗ്യത നേടിക്കൊടുത്ത ബിയൽസക്കു കീഴിൽ നിലവിൽ പത്താം സ്ഥാനത്താണ് ക്ലബ്.

7. ലിംഗാർഡിനെ സാഞ്ചോയെ സ്വന്തമാക്കാൻ ഉപയോഗിച്ചേക്കും

Jesse Lingard
Burnley v West Ham United - Premier League / Visionhaus/Getty Images

വെസ്റ്റ് ഹാം യുണൈറ്റഡിനു വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന ജെസ്സെ ലിംഗാർഡിനെ സാഞ്ചോയെ സ്വന്തമാക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപയോഗിച്ചേക്കുമെന്ന് ദി സൺ റിപ്പോർട്ടു ചെയ്‌തു. സാഞ്ചോക്ക് വേണ്ടി നൽകേണ്ടി വരുന്ന കൂറ്റൻ ട്രാൻസ്‌ഫർ തുക കുറക്കാൻ ലിംഗാർഡിനെ നൽകുന്നത് സഹായിക്കുമെന്നാണ് റെഡ് ഡെവിൾസ് കണക്കു കൂട്ടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit