Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: സിദാൻ മാഡ്രിഡ് വിടുന്നു, ടോട്ടനം താരത്തിനായി പിഎസ്‌ജിയുടെ വമ്പൻ ഓഫർ

Sreejith N
Real Madrid v Sevilla - La Liga Santander
Real Madrid v Sevilla - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. സിദാൻ ഈ സീസണു ശേഷം റയൽ മാഡ്രിഡ് വിടുന്നു

Zinedine Zidane, Thibaut Courtois
Real Madrid v Sevilla FC - La Liga Santander / Denis Doyle/Getty Images

റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാൻ ഈ സീസണു ശേഷം റയൽ മാഡ്രിഡ് വിടുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ വെളിപ്പെടുത്തി. ഒരു വർഷം കരാറിൽ ബാക്കിയുള്ള സിദാൻ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം നൽകുന്ന സമ്മർദ്ദം മൂലമാണ് ക്ലബ് വിടാനൊരുങ്ങുന്നത്. ലാ ലിഗ കിരീടം സ്വന്തമാക്കിയാലും സിദാൻ റയലിൽ തുടരില്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2. സെർജി ഓറിയറിനു വമ്പൻ ഓഫറുമായി പിഎസ്‌ജി

Serge Aurier
Tottenham Hotspur v Sheffield United - Premier League / James Williamson - AMA/Getty Images

ടോട്ടനം ഹോസ്‌പർ റൈറ്റ് ബാക്കായ സെർജി ഓറിയറിനു നാലു വർഷത്തെ വമ്പൻ കരാർ നൽകാൻ പിഎസ്‌ജി തയ്യാറാണെന്ന് ഫൂട്മെർകാറ്റോയുടെ റിപ്പോർട്ടുകൾ. നാലു വർഷം മുൻപ് 23 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ പിഎസ്‌ജിയിൽ നിന്നു തന്നെയാണ് ഓറിയർ ടോട്ടനത്തിലെത്തുന്നത്. നിലവിൽ താരത്തിനു വേണ്ടി 10 മില്യൺ യൂറോ മാത്രമേ പിഎസ്‌ജിക്ക് മുടക്കേണ്ടി വരൂ.

3. സെർജിയോ അഗ്യൂറോ ബാഴ്‌സലോണയിലേക്ക്

Sergio Aguero
Manchester City v Chelsea - Premier League / Matthew Ashton - AMA/Getty Images

ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റി വിടാനൊരുങ്ങുന്ന സെർജിയോ അഗ്യൂറോയെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ ബാഴ്‌സ പൂർത്തിയാക്കിയെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു. നേരത്തെ തന്നെ ബാഴ്‌സയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നിരുന്ന അർജന്റീനിയൻ താരം സ്പെയിനിലേക്ക് തിരിച്ചെത്താൻ പ്രതിഫലത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

4. പതിനേഴാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ സ്വീകരിച്ചില്ലെന്ന് ഉപമേകാനോ

Dayot Upamecano
RB Leipzig v VfL Wolfsburg - DFB Cup: Quarter Final / Boris Streubel/Getty Images

പതിനേഴാം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ച ഓഫർ താൻ നിരസിച്ചെന്ന് ഫ്രഞ്ച് പ്രതിരോധതാരം ദയോത് ഉപമേകാനോ. അന്നു തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും മാതാപിതാക്കളാണ് അതിൽ നിന്നും പിന്തിരിപ്പിച്ചതെന്ന് ഇരുപത്തിരണ്ടുകാരനായ താരം ദി അത്ലറ്റിക്കിനോടു വെളിപ്പെടുത്തി. ആർബി ലീപ്‌സിഗ് താരമായ ഉപമേകാനോ അടുത്ത സീസണിൽ ബയേണിനു വേണ്ടിയാണു പന്ത് തട്ടുക.

5. ബിയൽസ, ബെനിറ്റസ് എന്നിവരെ പരിശീലക സ്ഥാനത്തേക്കു പരിഗണിച്ച് ടോട്ടനം

Marcelo Bielsa
Leeds United v Manchester United - Premier League / Pool/Getty Images

ലീഡ്‌സ് യുണൈറ്റഡ് പരിശീലകനായ ബിയൽസയെയും മുൻ ലിവർപൂൾ പരിശീലകനായ റാഫ ബെനിറ്റസിനെയും മാനേജർ സ്ഥാനത്തേക്കു പരിഗണിച്ച് ടോട്ടനം ഹോസ്‌പർ. ഹോസെ മൗറീന്യോക്ക് പകരക്കാരനായി പരിചയസമ്പന്നനായ പരിശീലകനെയാണ് ടോട്ടനം പരിഗണിക്കുന്നതെന്ന് ഫുട്ബോൾ ഇൻസൈഡറാണ് റിപ്പോർട്ടു ചെയ്‌തത്‌.

6. നഥാൻ ആക്കെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും

Nathan Ake
Crystal Palace v Manchester City - Premier League / Sebastian Frej/MB Media/Getty Images

നെതർലൻഡ്സ് താരമായ നഥാൻ ആക്കെ അടുത്ത സീസണിലും മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വെളിപ്പെടുത്തുന്നു. ഈ സീസണിൽ അവസരങ്ങൾ കുറവായതിനാൽ ആക്കേ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അടുത്ത സീസണിൽ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകാനാണ് ഗ്വാർഡിയോള ഒരുങ്ങുന്നത്.

7. കമവിങ്ങക്ക് നിരവധി ഓഫറുകളുണ്ടെന്ന് ഏജന്റ്

Eduardo Camavinga
Stade de Reims v Stade Rennais - Ligue 1 / Catherine Steenkeste/Getty Images

ഫ്രഞ്ച് ലീഗ് ക്ലബായ റെന്നെസിന്റെ മധ്യനിര താരമായ എഡ്വാർഡോ കമവിങ്ങക്കായി നിരവധി ക്ലബുകൾ രംഗത്തുണ്ടെന്ന് താരത്തിന്റെ ഏജന്റായ ജൊനാഥൻ ബാർനറ്റ് വ്യക്തമാക്കി. ഈ സമ്മറിൽ താരം മികച്ച ഓഫർ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit