Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ മൗറീന്യോക്ക് വേണം, ലിയോൺ താരത്തിലുള്ള താല്പര്യമുപേക്ഷിച്ച് റയൽ

Sreejith N
Manchester United v Crystal Palace - Premier League
Manchester United v Crystal Palace - Premier League / Pool/Getty Images
facebooktwitterreddit

1. വാൻ ഡി ബീക്കിനെ റോമയിലെത്തിക്കാൻ മൗറീന്യോ

Donny van de Beek
Manchester United v AS Roma - UEFA Europa League Semi Final: Leg One / Matthew Ashton - AMA/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വാൻ ഡി ബീക്കിനെ റോമയിലെത്തിക്കാൻ മൗറീന്യോക്ക് താൽപര്യമുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. അയാക്‌സിൽ നിന്നും നാൽപതു മില്യൺ പൗണ്ട് നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ താരത്തെ 26 മില്യൺ പൗണ്ടിനു റോമയിലെത്തിക്കാമെന്നാണ് മൗറീന്യോ കണക്കു കൂട്ടുന്നത്.

2. ലിയോൺ താരത്തിനു വേണ്ടി അമ്പതു മില്യൺ മുടക്കില്ലെന്ന് റയൽ മാഡ്രിഡ്

Paris Saint-Germain v Olympique Lyon - Ligue 1
Paris Saint-Germain v Olympique Lyon - Ligue 1 / Xavier Laine/Getty Images

ലിയോൺ മിഡ്‌ഫീൽഡറായ ഹൗസ്സം അവോറിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെങ്കിലും താരത്തിനു വേണ്ടി ലിയോൺ ആവശ്യപ്പെടുന്ന തുക നൽകാൻ താൽപര്യമില്ലെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് താൽപര്യമുള്ള ഇരുപത്തിരണ്ടുകാരനായ താരത്തിനു വേണ്ടി അമ്പതു മില്യൺ യൂറോയാണ് ലിയോൺ ആവശ്യപ്പെടുന്നത്.

3. അറഹോയെ സ്വന്തമാക്കാൻ എവർട്ടൺ രംഗത്ത്

Ronald Araujo
Valencia CF v FC Barcelona - La Liga Santander / Aitor Alcalde Colomer/Getty Images

ബാഴ്‌സലോണ പ്രതിരോധ താരമായ റൊണാൾഡ്‌ അറഹോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ ശ്രമം നടത്തുന്നു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സീസണിൽ 29 മത്സരങ്ങളിൽ ബാഴ്‌സക്കു വേണ്ടി കളിക്കാനിറങ്ങിയ ഇരുപത്തിരണ്ടുകാരനായ യുറുഗ്വായ് താരത്തിനു പക്ഷെ ഇപ്പോഴും ടീമിൽ സ്ഥിരസാന്നിധ്യമാവാൻ കഴിഞ്ഞിട്ടില്ല.

4. ഫെർണാണ്ടിന്യോക്ക് പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റി

Yves Bissouma
Chelsea v Brighton & Hove Albion - Premier League / Mike Hewitt/Getty Images

ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രൈറ്റണിന്റെ ബിസൗമയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു. ഈ സീസണോടെ ക്ലബ് വിടാൻ സാധ്യതയുള്ള ഫെർണാണ്ടിന്യോക്ക് പകരക്കാരനായി മുപ്പതു മില്യൺ പൗണ്ട് മുടക്കി താരത്തെ ടീമിലെത്തിക്കാമെന്നാണ് സിറ്റി കണക്കു കൂട്ടുന്നത്. അതേസമയം മുപ്പത്തിയാറുകാരനായ ഫെർണാണ്ടിന്യോക്ക് ഒരു വർഷത്തേക്കു കൂടി കരാർ പുതുക്കി നൽകാനും സിറ്റിക്ക് താൽപര്യമുണ്ട്.

5. ചെൽസിയുമായി ജോർജിന്യോ കരാർ പുതുക്കിയേക്കും

Jorginho
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Quality Sport Images/Getty Images

കഴിഞ്ഞ മാസം ഇറ്റലിയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹം പ്രകടിപ്പിച്ച ചെൽസി മധ്യനിര താരം ജോർജിന്യോ തീരുമാനം മാറ്റിയെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം ചെൽസിയുമായി കരാർ പുതുക്കാൻ താരത്തിനു താൽപര്യമുണ്ട്. മൂന്നു സീസണുകളിലായി 92 മത്സരങ്ങൾ ചെൽസിക്കു വേണ്ടി കളിച്ച താരം 12 ഗോളും മൂന്നു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

6. പിഎസ്‌ജിയിൽ തൃപ്തനാണെന്ന് ഫ്ലോറൻസി

Alessandro Florenzi
FC Metz v Paris Saint-Germain - Ligue 1 Uber Eats / Eurasia Sport Images/Getty Images

പിഎസ്‌ജിയിൽ തൃപ്‌തനാണെങ്കിലും അടുത്ത സീസണിൽ ഫ്രഞ്ച് ലീഗിൽ തന്നെ തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പ്രതിരോധനിര താരം അലെസാൻഡ്രോ ഫ്ലോറൻസി. മുപ്പതുകാരനായ താരം ഒരു വർഷത്തെ ലോൺ കരാറിലാണ് റോമയിൽ നിന്നും ഫ്രാൻസിലെത്തിയത്. ഈ സീസണിൽ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഫ്ലോറൻസി.

7. ഡോണറുമ മിലാൻ വിട്ടേക്കും

Gianluigi Donnarumma
AC Milan v Benevento Calcio - Serie A / Emilio Andreoli/Getty Images

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എസി മിലാൻ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ ക്ലബ് വിടാൻ സാധ്യത. ഇറ്റാലിയൻ ഗോൾകീപ്പർ ഇത് വരെയും ക്ലബുമായി കരാർ പുതുക്കാൻ തയ്യാറാകാത്തതിനാൽ ചെൽസി, യുവന്റസ് എന്നീ ക്ളബുകളിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നും ആർഎംസി സ്‌പോർട് പുറത്തുവിട്ടു.


facebooktwitterreddit