Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹാലൻഡ്‌ റയൽ മാഡ്രിഡിലേക്കു തന്നെ, ചെൽസി രണ്ടു വമ്പൻ ട്രാൻസ്ഫറുകൾക്ക് ഒരുങ്ങുന്നു

Sreejith N
Borussia Dortmund v SV Werder Bremen - Bundesliga
Borussia Dortmund v SV Werder Bremen - Bundesliga / Joosep Martinson/Getty Images
facebooktwitterreddit

1. എർലിങ് ഹാലൻഡ് 2022ൽ റയൽ മാഡ്രിഡിലെത്തും

Erling Haaland
VfL Wolfsburg v Borussia Dortmund - Bundesliga / Pool/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ റയൽ മാഡ്രിഡ് വിജയം കണ്ടുവെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസിന്റെ റിപ്പോർട്ട്. എന്നാൽ ഈ സമ്മറിൽ എംബാപ്പയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് അടുത്ത സീസണു ശേഷമായിരിക്കും ഹാലൻഡിനെ സ്വന്തമാക്കുക. നോർവേ താരം അടുത്ത സീസണിലും ജർമനിയിൽ തുടരുമെന്ന് ഡോർട്മുണ്ട് നേതൃത്വം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

2. ചെൽസി അടുത്ത സീസണിൽ രണ്ടു സൂപ്പർ താരങ്ങളെ സ്വന്തമാക്കാനൊരുങ്ങുന്നു

FBL-GER-CUP-DORTMUND-HOLSTEIN KIEL
FBL-GER-CUP-DORTMUND-HOLSTEIN KIEL / INA FASSBENDER/Getty Images

ജാഡൻ സാഞ്ചോയെയാണ് പ്രധാനമായും പരിഗണിക്കുന്നതെങ്കിലും വരുന്ന സമ്മറിൽ റൊമേലു ലുക്കാക്കുവിനെ കൂടി ചെൽസി സ്വന്തമാക്കിയേക്കാമെന്നു റിപ്പോർട്ടുകൾ. ദി സൺഡേ വേൾഡ് പുറത്തുവിട്ട റിപ്പോർട്ടുകൾ സത്യമായാൽ ചെൽസി ടീമിൽ നിലവിലുള്ള സൂപ്പർ താരങ്ങളായ പുലിസിച്ച്, വെർണർ എന്നിവർ ക്ലബ് വിടാൻ സാധ്യതയുണ്ട്.

3. ഡി ഗിയയുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തിയ താരത്തിനു വിലയിട്ട് വെസ്റ്റ് ബ്രോം

FBL-ENG-PR-ASTON VILLA-WEST BROM
FBL-ENG-PR-ASTON VILLA-WEST BROM / MIKE EGERTON/Getty Images

അടുത്ത സീസണിലേക്ക് ഡി ഗിയയുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന സാം ജോൺസ്റ്റണു വിലയിട്ട് വെസ്റ്റ് ബ്രോം. ഇരുപതു മില്യൺ പൗണ്ടാണ് ഇരുപത്തിയെട്ടുകാരനായ താരത്തിന് വേണ്ടി വെസ്റ്റ് ബ്രോം ആവശ്യപ്പെടുന്നതെന്ന് ദി ടെലിഗ്രാഫ് പുറത്തു വിടുന്നു. വെസ്റ്റ് ബ്രോം തരം താഴ്ത്തപ്പെടാൻ സാധ്യതയുള്ളതിനാൽ ജോൺസ്റ്റണു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്.

4. ഹാരി കേനു വേണ്ടി റെക്കോർഡ് തുക മുടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Harry Kane
Tottenham Hotspur v Sheffield United - Premier League / James Williamson - AMA/Getty Images

അടുത്ത സീസണിൽ ഹാരി കേനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ റെക്കോർഡ് തുക മുടക്കുമെന്ന് ദി സൺ റിപ്പോർട്ടു ചെയ്‌തു. 90 മില്യൺ പൗണ്ടാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർക്കു വേണ്ടി യുണൈറ്റഡ് നൽകാനൊരുങ്ങുന്നത്. ക്ലബ് നേതൃത്വത്തിനെതിരെ ആരാധകരുടെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.

5. മൗറീന്യോയുടെ സഹപരിശീലകനായി ഡി റോസിയെത്താൻ സാധ്യത

Daniele De Rossi
AS Roma v FC Porto - UEFA Champions League / Soccrates Images/Getty Images

മുൻ റോമ താരമായ ഡാനിയേലെ ഡി റോസി മൗറീന്യോയുടെ സഹപരിശീലകനായി ഇറ്റാലിയൻ ക്ലബിലെത്തിയേക്കുമെന്ന് ഇൽ മെസ്സാജെറോ റിപ്പോർട്ടു ചെയ്യുന്നു. ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി ഒരു സീസൺ കളിച്ചതിനു ശേഷം 2020ൽ ബൂട്ടഴിച്ച ഡി റോസി ഇപ്പോൾ ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസിനിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

6. ചെൽസിയും യുവന്റസും തമ്മിൽ താരങ്ങളെ കൈമാറും

Alex Sandro
ACF Fiorentina v Juventus - Serie A / Gabriele Maltinti/Getty Images

ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം അലക്‌സ് സാൻഡ്രോയെയും എമേഴ്‌സൺ പാൽമേരിയെയും തമ്മിൽ ചെൽസിയും യുവന്റസും കൈമാറിയേക്കും. സാൻഡ്രോക്ക് വേണ്ടി ഇരുപത്തിയഞ്ചു മില്യൺ യൂറോ യുവന്റസ് ആവശ്യപ്പെടുന്നതു കുറക്കാൻ വേണ്ടിയാണ് ചെൽസി എമേഴ്‌സണെയും ഡീലിൽ ഉൾപ്പെടുത്തുന്നത്.

7. വിനീഷ്യസ് ടോട്ടനം ഹോട്സ്‌പർ വിടാനൊരുങ്ങുന്നു

Carlos Vinicius
Newcastle United v Tottenham Hotspur - Premier League / Robbie Jay Barratt - AMA/Getty Images

ടോട്ടനം സ്ഥിരം കരാർ നൽകാൻ സാധ്യതയില്ലാത്തതിനാൽ ബ്രസീലിയൻ താരം വിനീഷ്യസ് പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിലേക്ക് തന്നെ തിരിച്ചു പോകുമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് ഗോൾ മാത്രമേ താരം നേടിയിട്ടുള്ളൂവെങ്കിലും യൂറോപ്പ ലീഗിൽ ആറു ഗോളുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. വിനീഷ്യസിനെ സ്ഥിരമായി സ്വന്തമാക്കാൻ നാല്പതു മില്യൺ യൂറോ ടോട്ടനം മുടക്കേണ്ടി വരും.


facebooktwitterreddit