Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മൗറീന്യോ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബിനെ പരിശീലിപ്പിക്കും, മാർക്വിന്യോസ് റയലിന്റെ റഡാറിൽ

Sreejith N
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Marc Atkins/Getty Images
facebooktwitterreddit

1. മൗറീന്യോ അടുത്ത സീസണിൽ റോമയെ പരിശീലിപ്പിക്കും

Jose Mourinho
Everton v Tottenham Hotspur - Premier League / Pool/Getty Images

ടോട്ടനം ഹോസ്‌പർ പുറത്താക്കിയ ജോസെ മൗറീന്യോ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബായ എഎസ് റോമയെ പരിശീലിപ്പിക്കും. റോമ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെ ഇറ്റലിയിൽ ഇന്റർ മിലാൻ പരിശീലകനായിരുന്നപ്പോൾ മൗറീന്യോ ട്രിബിൾ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

2. ഡി ഗിയയുടെ പകരക്കാരൻ ഗോൾകീപ്പറെ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Sam Johnstone
Aston Villa v West Bromwich Albion - Premier League / Pool/Getty Images

ഡി ഗിയയുടെ പകരക്കാരനായി വെസ്റ്റ് ബ്രോം ഗോൾകീപ്പർ സാം ജോൺസ്റ്റണെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യം. സ്‌പാനിഷ്‌ താരം ക്ലബ് വിടുന്നതിന്റെ തൊട്ടരികിൽ എത്തിയിരിക്കെയാണ് ഒൻപതു വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്ന തങ്ങളുടെ മുൻ അക്കാദമി താരത്തെ സ്വന്തമാക്കാൻ റെഡ് ഡെവിൾസ് ശ്രമിക്കുന്നതെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്യുന്നു.

3. ബ്രസീലിയൻ താരം മാർക്വിന്യോസ് റയൽ മാഡ്രിഡിന്റെ റഡാറിൽ

Marquinhos
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images

പിഎസ്‌ജിയുടെ ബ്രസീലിയൻ പ്രതിരോധതാരമായ മാർക്വിന്യോസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ടെന്ന് ലെ ബുട്യൂർ പുറത്തുവിട്ടു. സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർ ക്ലബ് വിടാൻ തയ്യാറെടുത്തു നിൽക്കെയാണ് പ്രതിരോധത്തിലും മധ്യനിരയിലും കളിക്കാൻ കഴിയുന്ന മാർക്വിന്യോസിനെ റയൽ നോട്ടമിടുന്നത്.

4. സാഞ്ചോക്കായി ചെൽസിയും രംഗത്ത്

Jadon Sancho
Borussia Mönchengladbach v Borussia Dortmund - DFB Cup: Quarter Final / Lars Baron/Getty Images

ഡോർട്മുണ്ട് സൂപ്പർതാരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ ചെൽസിയും രംഗത്ത്. നേരത്തെ ലിവർപൂളായിരുന്നു ഇംഗ്ലീഷ് താരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നതെങ്കിലും ഇപ്പോൾ ചെൽസിക്കും സാഞ്ചോയിൽ താൽപര്യമുണ്ടെന്ന് ജർമൻ മാധ്യമം ബിൽഡ് റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ സാഞ്ചോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നത്.

5. ബാഴ്‌സലോണയിൽ വീടു കണ്ടെത്താനാരംഭിച്ച് ഡീപേയ്

Memphis Depay
Olympique Lyon v Angers SCO - Ligue 1 / Marcio Machado/Getty Images

മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയ് ബാഴ്‌സലോണയിൽ വീട് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ സീസണിൽ കരാർ അവസാനിക്കാനിരിക്കുന്ന ലിയോൺ താരം ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ അതി ശക്തമാണ്.

6. ബെർണാർഡെഷി യുവന്റസ് വിടാനൊരുങ്ങുന്നു

Federico Bernardeschi
Torino FC v Juventus - Serie A / Giorgio Perottino/Getty Images

ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കെ ഫെഡറികോ ബെർണാർഡെഷി യുവന്റസ് വിടാൻ തയ്യാറെടുക്കുന്നു. ഇരുപത്തിയേഴുകാരനായ താരത്തെ നൽകി മറ്റു ട്രാൻസ്‌ഫർ ലക്ഷ്യങ്ങളെ സ്വന്തമാക്കാനാണ് യുവന്റസ് ഒരുങ്ങുന്നതെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. ഈ സീസണിൽ ആകെ നാല് മത്സരങ്ങളിൽ മാത്രമാണ് തരാം മുഴുവൻ സമയം കളിച്ചിരിക്കുന്നത്.

7. ഗ്ലെസേഴ്‌സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാനില്ല

Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Getty Images/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിനെതിരെ ആരാധകരുടെ ശക്തമായ പ്രതിഷേധം ഉയർന്നു കൊണ്ടിരിക്കയാണെങ്കിലും ക്ലബ്ബിനെ വിൽക്കാൻ ഗ്ലെസേഴ്‌സിനു പദ്ധതിയില്ല. മറിച്ച് ക്ലബിന്റെ മൂല്യം ഏഴു ബില്യൺ പൗണ്ടായി ഉയർത്താനാണ് അവർ പദ്ധതിയിട്ടിരിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. നേതൃത്വത്തിനെതിരായ പ്രതിഷേധം മൂലം ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരം മാറ്റി വെക്കേണ്ടി വന്നിരുന്നു.

8. ലിവർപൂൾ താരത്തെ സ്വന്തമാക്കാൻ ഡോർട്മുണ്ടിനു താൽപര്യം

Alex Oxlade-Chamberlain
Liverpool v Brighton & Hove Albion - Premier League / Pool/Getty Images

ലിവർപൂൾ താരമായ അലക്‌സ് ഓക്സലേഡ് ചേംബർലൈനെ സ്വന്തമാക്കാൻ ബൊറൂസിയ ഡോർട്മുണ്ടിനു താൽപര്യമുണ്ടെന്ന് ഫിഷാജെസ് പുറത്തുവിട്ടു. ലിവർപൂൾ മധ്യനിരയിൽ ശക്തമായ മത്സരം നടക്കുന്നതു മൂലം സ്ഥാനം സ്ഥിരമല്ലാത്ത ചേംബർലൈൻ ഈ സീസണു ശേഷം ക്ലബ് വിടാനുള്ള പദ്ധതിയിലാണ്.

facebooktwitterreddit