Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലെവൻഡോവ്‌സ്‌കി പ്രീമിയർ ലീഗിലേക്ക്, അലബ റയലിലെത്തുന്നത് വമ്പൻ പ്രതിഫലം വാങ്ങി

Sreejith N
Hungary v Poland - FIFA World Cup 2022 Qatar Qualifier
Hungary v Poland - FIFA World Cup 2022 Qatar Qualifier / PressFocus/MB Media/Getty Images
facebooktwitterreddit

1. റോബർട്ട് ലെവൻഡോവ്‌സ്‌കി പ്രീമിയർ ലീഗിലെത്തിയേക്കും

Poland v Andorra - FIFA World Cup 2022 Qatar Qualifier
Poland v Andorra - FIFA World Cup 2022 Qatar Qualifier / ADAM NURKIEWICZ/Getty Images

ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കുന്ന ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണ് സാധ്യതയെന്ന് ജർമൻ മാധ്യമമായ സ്‌പോർട്ബിൽഡ് വെളിപ്പെടുത്തുന്നു. പുതിയ കരാറിന് ബയേൺ മ്യൂണിക്ക് തയ്യാറായില്ലെങ്കിൽ താരത്തിന്റെ പ്രതിഫലവ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് താരം ചേക്കേറുമെന്ന് ഏജന്റ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെ നിരവധി ക്ലബുകൾ മുപ്പത്തിരണ്ടുകാരനായ താരത്തിനു പിന്നാലെയുണ്ട്.

2. അലബയുടെ പ്രതിഫലം റാമോസിന്റേതിനു തുല്യം

David Alaba
1. FSV Mainz 05 v FC Bayern Muenchen - Bundesliga / Alexander Scheuber/Getty Images

ഡേവിഡ് അലബക്ക് റയൽ മാഡ്രിഡ് റാമോസിന് തത്തുല്യമായ പ്രതിഫലം നൽകുമെന്ന് മുണ്ടോ ഡിപോർട്ടീവോ. നിലവിൽ പന്ത്രണ്ടു മില്യൺ യൂറോയാണ് റാമോസിനു റയൽ മാഡ്രിഡ് ഒരു സീസണിൽ പ്രതിഫലം നൽകുന്നത്. അലബ റയലിലേക്ക് തന്നെയാണ് ചേക്കേറുകയെന്ന് പരസ്യമായ രഹസ്യമായതോടെ റാമോസിന്റെ റയൽ മാഡ്രിഡ് ഭാവി ആശങ്കയിലാണ്.

3. ലുക്കാക്കു ഇന്റർ മിലാൻ വിടാനില്ല

Romelu Lukaku
FC Crotone v FC Internazionale - Serie A / Maurizio Lagana/Getty Images

ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കി ബെൽജിയൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു. ഈ സീസണിൽ ഇന്ററിന്റെ ടോപ് സ്കോററായ താരമാണ് സീരി എ കിരീടം ടീമിന് സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ചത്. അതേസമയം ചെൽസിയടക്കമുള്ള ക്ലബുകൾ ലുക്കാക്കുവിനെ റാഞ്ചാൻ ശ്രമം നടത്തുന്നുണ്ട്.

4. പരിശീലകനെ പുറത്താക്കി വലൻസിയ

Javi Garcia
Real Sociedad v Valencia CF - La Liga Santander / Juan Manuel Serrano Arce/Getty Images

സ്‌പാനിഷ്‌ ക്ലബായ വലൻസിയ പരിശീലകനായ ഹാവി ഗാർസിയയെ പുറത്താക്കി. ഇന്നലെ ബാഴ്‌സലോണക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഗാർസിയ പുറത്താക്കപ്പെട്ടത്. ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന വലൻസിയ ലീഗിൽ പതിനാലാം സ്ഥാനത്താണ്.

5. ആഷ്‌ലി യങിനായി വാട്ഫോഡ് രംഗത്ത്

Ashley Young
Torino FC v FC Internazionale - Serie A / Stefano Guidi/Getty Images

ഇന്റർ മിലാൻ ലെഫ്റ്റ് ബാക്കായ ആഷ്‌ലി യങ്ങിനെ സ്വന്തമാക്കാൻ മുൻ പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡ് രംഗത്ത്. ഈ സീസണിൽ ഇന്ററിനൊപ്പം സീരി എ കിരീടം സ്വന്തമാക്കിയെങ്കിലും മുപ്പത്തിയഞ്ചുകാരനായ താരത്തിന് ഇറ്റാലിയൻ ക്ലബിൽ ഭാവിയില്ലെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ പറയുന്നു.

6. ബേലിന്റെ ഭാവിയെക്കുറിച്ച് പ്രതികരിക്കാതെ ടോട്ടനം പരിശീലകൻ

Gareth Bale
Tottenham Hotspur v Sheffield United - Premier League / Shaun Botterill/Getty Images

അടുത്ത സീസണിൽ ഗാരെത് ബേൽ ടോട്ടനം ഹോസ്പറിൽ തുടരുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ടോട്ടനം ഹോസ്പറിന്റെ താൽക്കാലിക പരിശീലകനായ റയാൻ മേസൺ. ഈ സീസണ് ശേഷം മാത്രമേ താരത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കൂ എന്നാണു അദ്ദേഹം ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിനു ശേഷം പ്രതികരിച്ചത്. ബേൽ മത്സരത്തിൽ ഹാട്രിക്ക് നേടിയിരുന്നു.

7. ടാമി അബ്രഹാമിനെ സ്വന്തമാക്കാനില്ലെന്ന് മോയെസ്

Tammy Abraham
Leicester City v Chelsea - Premier League / Pool/Getty Images

ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിനെ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ വെസ്റ്റ് ഹാമിനു യാതൊരു പദ്ധതിയുമില്ലെന്ന് പരിശീലകൻ ഡേവിഡ് മോയെസ് പറഞ്ഞു. ടുഷെലിന്റെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട അബ്രഹാമിനായി നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തുണ്ടെങ്കിലും നാൽപതു മില്യൺ പൗണ്ടാണ് താരത്തിനായി ചെൽസി ആവശ്യപ്പെടുന്നത്.

facebooktwitterreddit