Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റൊണാൾഡോയുടെ ഭാവി തീരുമാനമറിയാൻ യുവന്റസ് കാത്തിരിക്കുന്നു, പ്യാനിച്ചിനെ നോട്ടമിട്ട് ചെൽസി

Sreejith N
Belgium v Portugal - UEFA Euro 2020: Round of 16
Belgium v Portugal - UEFA Euro 2020: Round of 16 / Quality Sport Images/Getty Images
facebooktwitterreddit

1. ബാഴ്‌സയിൽ അവസരങ്ങളില്ലാത്ത പ്യാനിച്ചിനെ ചെൽസി നോട്ടമിടുന്നു

Miralem Pjanic
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയിൽ അവസരങ്ങളില്ലാത്ത ബോസ്‌നിയൻ താരമായ മിറാലം പ്യാനിച്ചിനെ സ്വന്തമാക്കാൻ ചെൽസി ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ലെ 10 സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ മുപ്പത്തിയൊന്നുകാരനായ താരത്തിനു വേണ്ടി പിഎസ്‌ജിയും രംഗത്തുള്ളത് ചെൽസിക്ക് തിരിച്ചടിയാണ്. വേതനബ്ബിൽ കുറക്കുന്നതിനു വേണ്ടി പ്യാനിച്ച് അടക്കമുള്ള താരങ്ങളെ ഒഴിവാക്കുന്ന കാര്യം ബാഴ്‌സ പരിഗണിക്കുന്നുണ്ട്.

2. ഭാവിയെക്കുറിച്ചുള്ള റൊണാൾഡോയുടെ തീരുമാനമറിയാൻ യുവന്റസ് കാത്തിരിക്കുന്നു

Cristiano Ronaldo
Belgium v Portugal - UEFA Euro 2020: Round of 16 / Alexander Hassenstein/Getty Images

ഭാവിയെ സംബന്ധിച്ച് ക്രിസ്ത്യാനോ റൊണാൾഡോയുടെ തീരുമാനം എന്താണെന്നറിയാൻ യുവന്റസ് കാത്തിരിക്കുന്നു. താരം ക്ലബിൽ തുടരുന്നില്ലെങ്കിൽ പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനാണ് യുവന്റസ് ഒരുങ്ങുന്നതെന്ന് ടുട്ടോസ്‌പോർട് റിപ്പോർട്ടു ചെയ്‌തു. യുവന്റസുമായി ഒരു വർഷത്തെ കരാറാണ് റൊണാൾഡോക്ക് ബാക്കിയുള്ളത്,

3. ഫെർണാണ്ടിന്യോ മാഞ്ചസ്റ്റർ സിറ്റിയുടെ കരാർ പുതുക്കി

fernandinho
Manchester City FC Training Session and Press Conference - UEFA Champions League Final 2021 / Alex Livesey - Danehouse/Getty Images

ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീലിയൻ മധ്യനിര താരം ഫെർണാണ്ടിന്യോ മാഞ്ചസ്റ്റർ സിറ്റിയുടെ കരാർ പുതുക്കി. മുപ്പത്തിയാറുകാരനായ താരം ഒരു വർഷം കൂടിയാണ് സിറ്റിക്കൊപ്പം തുടരുന്നത്. സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞ ഫെർണാണ്ടിന്യോക്ക് നിരവധി ക്ലബുകളുടെ ഓഫറുണ്ടെങ്കിലും താരത്തിന്റെ സാന്നിധ്യം ഡ്രസിങ് റൂമിൽ വിലപ്പെട്ടതായതു കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി കരാർ പുതുക്കിയത്.

4. ഹമെസ് റോഡ്രിഗസും കുട്ടീന്യോയും മിലാനിലെത്താൻ സാധ്യത

Philippe Coutinho
FC Barcelona v SD Eibar - La Liga Santander / Alex Caparros/Getty Images

ഹാമെസ് റോഡ്രിഗസ്, ഫിലിപ്പെ കുട്ടീന്യോ എന്നീ താരങ്ങളെ എസി മിലാന് ഓഫർ ചെയ്തിട്ടുണ്ടെന്ന് ഇറ്റാലിയൻ മാധ്യമം ടുട്ടോസ്‌പോർട് വ്യക്തമാക്കുന്നു. എട്ടു മില്യൺ പൗണ്ടിന് കൊളമ്പിയൻ താരത്തെ വിട്ടുകൊടുക്കാൻ എവർട്ടൺ ഒരുക്കമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം 120 മില്യണിലധികം മുടക്കി വാങ്ങിയ കുട്ടീന്യോയെ വിൽക്കുമ്പോൾ ബാഴ്‌സക്ക് വലിയ നഷ്ടം തന്നെയാണ് സംഭവിക്കുക.

5. വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാൻസ്‌ഫർ ധാരണയിൽ എത്തിയെന്നു റിപ്പോർട്ടുകൾ

FBL-EURO-2020-2021-MATCH41-FRA-SUI
FBL-EURO-2020-2021-MATCH41-FRA-SUI / FRANCK FIFE/Getty Images

ഫ്രാൻസ് യൂറോ കപ്പിൽ നിന്നും നേരത്തെ പുറത്തായതിനു പിന്നാലെ പ്രതിരോധതാരമായ റാഫേൽ വരാനെ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കുയിറ്റോയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. ഒരു വർഷം മാത്രം റയലുമായി കരാർ ബാക്കിയുള്ള താരം ഇതുവരെയും പുതിയ കരാർ ഒപ്പിട്ടിട്ടില്ല.

6. ഇറ്റാലിയൻ സ്‌ട്രൈക്കർ ബെലോട്ടിയെ സ്വന്തമാക്കാൻ ആഴ്‌സണൽ രംഗത്ത്

Andrea Belotti
Italy v Austria - UEFA Euro 2020: Round of 16 / Marc Atkins/Getty Images

അടുത്ത സീസണിൽ ഇറ്റാലിയൻ സ്‌ട്രൈക്കറായ ആന്ദ്രേ ബെലോട്ടിയെ ടീമിലെത്തിക്കാൻ ആഴ്‌സണൽ രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. എന്നാൽ എസി മിലാൻ, റോമ, ഫിയോറന്റീന, നാപ്പോളി എന്നീ ക്ലബുകൾ ബെലൊട്ടിക്കായി രംഗത്തുണ്ടെന്ന് ടുട്ടോസ്‌പോർട് വ്യക്തമാക്കുന്നു. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള ബെലൊട്ടിക്കായി 34 മില്യൺ യൂറോയാണ് ടോറിനോ ആവശ്യപ്പെടുന്നത്.

7. സാമുവൽ ഉംറ്റിറ്റി ഫ്രഞ്ച് ലീഗിലേക്ക് തിരിച്ചു പോകാൻ സാധ്യത

Samuel Umtiti
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണ പ്രതിരോധതാരമായ സാമുവൽ ഉംറ്റിറ്റി അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ട്. വേതനബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ബാഴ്‌സലോണ ഒഴിവാക്കുന്ന മുൻ ലിയോൺ താരത്തിനു വേണ്ടി മാഴ്‌സയാണ് പ്രധാനമായും രംഗത്തുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit