Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഗോസെൻസിനെ ബാഴ്‌സ ലക്ഷ്യമിടുന്നു, അർജന്റീന മധ്യനിര താരം ഗുയ്‌ഡോ റോഡ്രിഗസിനായി ആഴ്‌സണൽ രംഗത്ത്

Sreejith N
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Alexander Hassenstein/Getty Images
facebooktwitterreddit

1. റോബിൻ ഗോസെൻസ് ബാഴ്‌സലോണയുടെ റഡാറിൽ

Robin Gosens
Germany Herzogenaurach Training Session / Alexandra Beier/Getty Images

യൂറോ കപ്പിൽ പോർച്ചുഗലിനെ തകർക്കുന്നതിൽ നിർണായക പങ്കു വഹിച്ച ജർമൻ ഫുൾ ബാക്കായ റോബിൻ ഗോസെൻസിനെ ബാഴ്‌സലോണ ലക്ഷ്യമിടുന്നു. ജോർദി ആൽബക്ക് ദീർഘകാലത്തേക്കുള്ള പകരക്കാരാണെന്ന നിലയിലാണ് ബാഴ്‌സലോണ ഇരുപത്തിയാറുകാരനായ ഗോസെൻസിനെ നോട്ടമിട്ടിരിക്കുന്നതെന്ന് സ്‌പോർട് 1 റിപ്പോർട്ടു ചെയ്‌തു. 35 മില്യൺ യൂറോ ലഭിച്ചാൽ അറ്റലാന്റ താരത്തെ വിട്ടു കൊടുക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2. ഗുയ്‌ഡോ റോഡ്രിഗസിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തുന്നു

Guido Rodriguez
Argentina v Uruguay: Group A - Copa America Brazil 2021 / Pedro Vilela/Getty Images

യുറുഗ്വായ്‌ക്കെതിരായ കോപ്പ അമേരിക്ക മത്സരത്തിൽ അർജന്റീനക്ക് വേണ്ടി വിജയഗോൾ നേടുകയും മധ്യനിരയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്‌ത ഗുയ്‌ഡോ റോഡ്രിഗസിനെ ടീമിലെത്തിക്കാൻ ആഴ്‌സണലിനു താല്പര്യമുണ്ടെന്ന് മാർക്കയുടെ റിപ്പോർട്ട്. എന്നാൽ ഇരുപത്തിയേഴുകാരനായ താരത്തെ വിട്ടു നൽകാൻ റിലീസ് തുകയായ എൺപതു മില്യൺ യൂറോ നൽകണമെന്നാണ് താരത്തിന്റെ ക്ലബായ റയൽ ബെറ്റിസ്‌ ആവശ്യപ്പെടുന്നത്.

3. ഡൊണറുമ്മ പിഎസ്‌ജി ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നു

Gianluigi Donnarumma
Italy v Wales - UEFA Euro 2020: Group A / Quality Sport Images/Getty Images

എസി മിലാൻ ഗോൾകീപ്പറായ ജിയാൻലൂയിജി ഡോണറുമ്മയുടെ ട്രാൻസ്‌ഫർ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പിഎസ്‌ജി തയ്യാറെടുക്കുന്നു. താരം പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനുള്ള മെഡിക്കൽ റോമിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണെന്നാണ് സ്കൈ സ്പോർട്സ് ഇറ്റലി പുറത്തു വിടുന്നത്. ഇരുപത്തിരണ്ടുകാരനായ താരം ഫ്രീ ട്രാൻസ്ഫറിലാണ് ഇറ്റലി വിട്ട് ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറുന്നത്.

4. ഹകൻ കലനോഗ്ലു എതിരാളികളുടെ തട്ടകത്തിലേക്ക്

EURO 2020: Switzerland v Turkey
EURO 2020: Switzerland v Turkey / Anadolu Agency/Getty Images

എസി മിലാന്റെ തുർക്കിഷ് മധ്യനിര താരമായ ഹകൻ കലനോഗ്ലു അടുത്ത സീസണിൽ എതിരാളികളായ ഇന്റർ മിലാനു വേണ്ടി കളിക്കുമെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു. തുർക്കിഷ് ജേർണലിസ്റ്റായ യാകുപ് സിനാറിന്റെ വാക്കുകളെ അടിസ്ഥാനമാക്കിയാണ് റൊമാനൊ ഇക്കാര്യം പുറത്തുവിട്ടത്. 2024 വരെയാവും താരം ഇന്ററുമായി കരാർ ഒപ്പിടുക.

5. സോയെൻകുവിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Caglar Soyuncu
Turkey v Wales - UEFA Euro 2020: Group A / Marcio Machado/Getty Images

അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ കരുത്തുറ്റതാക്കാൻ ഒരു സെന്റർ ബാക്കിനെ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ലൈസ്റ്റർ സിറ്റി താരമായ കാഗ്ലർ സോയൻകുവാണ് റെഡ് ഡെവിൾസിന്റെ ലിസ്റ്റിലുള്ളതെന്ന് തുർക്കിഷ് ജേർണലിസ്റ്റായ എക്രം കൊനുർ വെളിപ്പെടുത്തുന്നു. ഹാരി മാഗ്വയറിനെ യുണൈറ്റഡ് സ്വന്തമാക്കുന്നതും ലൈസ്റ്റർ സിറ്റിയിൽ നിന്നാണ്.

6. കീനിന്റെ ഭാവിയെ സംബന്ധിച്ച് എവർട്ടണിന്റെ തീരുമാനം വൈകുന്നു

Moise Kean
Italy v San Marino - International Friendly / Claudio Villa/Getty Images

ഇറ്റാലിയൻ സ്‌ട്രൈക്കറായ മോയ്‌സ്‌ കീനിന്റെ ഭാവിയെ സംബന്ധിച്ച് എവർട്ടൺ തീരുമാനമെടുക്കാൻ വൈകുന്നു. കാർലോ ആൻസലോട്ടി റയലിലെത്തിയതിനു പകരക്കാരനായി പുതിയ പരിശീലകൻ എത്താത്തതാണ് കീനിന്റെ ഭാവിയെ അനിശ്ചിതത്വത്തിൽ നിർത്തുന്നത്. പിഎസ്‌ജിക്ക് താരത്തെ ടീമിൽ നിലനിർത്താൻ താല്പര്യമുണ്ടെങ്കിലും പുതിയ മാനേജരാണ് അതിൽ തീരുമാനം എടുക്കുകയെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കുന്നു.

7. ട്രിന്കാവോക്ക് പ്രീമിയർ ലീഗിൽ നിന്നും ഓഫറുകൾ

Francisco Trincao
SD Eibar v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images

ബാഴ്‌സലോണ മുന്നേറ്റനിര താരമായ ഫ്രാൻസിസ്‌കോ ട്രിന്കാവോക്ക് പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്നും ഓഫറുകൾ. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ രണ്ടു മുന്നേറ്റനിര താരങ്ങൾ കൂടി ടീമിലെത്തിയതോടെ പോർച്ചുഗീസ് വിങ്ങർക്ക് ബാഴ്‌സയിൽ അവസരങ്ങൾ കുറയുമെന്നുറപ്പായ സാഹചര്യത്തിലാണ് പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് മാർക്ക വ്യക്തമാക്കി.

facebooktwitterreddit