Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റാമോസിന്റെ പിൻഗാമിയെ കണ്ടെത്തി റയൽ, ഡീപേയെ സ്വന്തമാക്കി ബാഴ്‌സലോണ

Sreejith N
ഡീപേ
ഡീപേ / BSR Agency/Getty Images
facebooktwitterreddit

1. എറിക്‌സനു പകരം വാൻ ഡി ബീക്കിനെ ടീമിലെത്തിക്കാൻ ഇന്റർ ഒരുങ്ങുന്നു

Christian Eriksen
Christian Eriksen of Fc Internazionale in action during the... / Marco Canoniero/Getty Images

ഡാനിഷ് താരമായ ക്രിസ്റ്റ്യൻ എറിക്‌സനു പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ ഡോണി വാൻ ഡി ബീക്കിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ഒരുങ്ങുന്നുവെന്ന് ഇറ്റാലിയൻ മാധ്യമം കാൽസിയോമെർകാടോ. നെതർലാൻഡ്‌സ് താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് ഇന്റർ മിലാൻ ഒരുങ്ങുന്നത്. യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച എറിക്‌സൺ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കെയാണ് ഇന്റർ പുതിയ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

2. റാമോസിന്റെ പിൻഗാമിയെ കണ്ടെത്തി റയൽ മാഡ്രിഡ്

Pau Torres
Spain v Sweden - UEFA Euro 2020: Group E / Quality Sport Images/Getty Images

സെർജിയോ റാമോസ് ടീം വിട്ടതോടെ താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സമീപഭാവിയിൽ തന്നെ വിയ്യാറയലിന്റെ സ്‌പാനിഷ്‌ ഡിഫെൻഡറായ പൗ ടോറസിനെ ടീമിലെത്തിക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നതെന്ന് എഎസ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഈ സമ്മറിൽ ടോറസിനെ സ്വന്തമാക്കാൻ റയലിന് കഴിയില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

3. അർജന്റീന മുന്നേറ്റനിര താരം ഫിയോറെന്റീനയിലേക്ക്

Nicolás Gonzalez
Argentina v Uruguay: Group A - Copa America Brazil 2021 / Pedro Vilela/Getty Images

കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്കു വേണ്ടി കളിക്കുന്ന മുന്നേറ്റനിര താരമായ നികോ ഗോൺസാലസ് ഫിയോറെന്റീനയിലേക്ക് ചേക്കേറുമെന്ന് സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ. സ്റ്റുട്ട്ഗർട്ട് താരമായ ഗോൺസാലസ് നേരത്തെ ബ്രൈറ്റണിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഗട്ടൂസോ പരിശീലകസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് താരത്തിനായി ഫിയോറെന്റീന വീണ്ടും ശ്രമം നടത്തുന്നത്.

4. ടോട്ടനം ഹോട്സ്‌പർ പരിശീലക സ്ഥാനമേറ്റെടുക്കാൻ ക്ലിൻസ്മാന് താൽപര്യം

Jurgen Klinsmann
Hertha BSC v 1. FSV Mainz 05 - Bundesliga / PressFocus/MB Media/Getty Images

അടുത്ത സീസണിൽ ടോട്ടനം ഹോട്സ്‌പറിന്റെ മാനേജർ സ്ഥാനമേറ്റെടുക്കാൻ ജർമൻ പരിശീലകനായ യർഗൻ ക്ലിൻസ്മാനു താൽപര്യമുണ്ടെന്ന് ബിബിസി സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. ജോസെ മൗറീന്യോയെ പുറത്താക്കിയ ഒഴിവിലേക്ക് ഒരു മികച്ച പരിശീലകനെ കണ്ടെത്താനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾ നിലവിൽ എവിടെയുമെത്തിയിട്ടില്ല. മുൻ ടോട്ടനം താരമായ ക്ലിൻസ്മാൻ ജർമനിയെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്.

5. കാർലെസ് അലെന്യ ബാഴ്‌സലോണ വിടാനൊരുങ്ങുന്നു

Carles Alena
Granada CF v Getafe CF - La Liga Santander / Quality Sport Images/Getty Images

മധ്യനിര താരമായ കാർലെസ് അലെന്യ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടാനൊരുങ്ങുന്നു. റൊണാൾഡ് കൂമാൻ പരിശീലകനായി തുടരുമെന്ന് ഉറപ്പിച്ചതോടെ അലെന്യക്ക് അടുത്ത സീസണിൽ ബാഴ്‌സയിൽ അവസരമുണ്ടാകില്ലെന്ന് കരുതപ്പെടുന്നത്. ഗ്രനഡയാണ് താരത്തിന് വേണ്ടി രംഗത്തുള്ളതെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു.

6. ഡംഫ്രെയ്‌സിനെ നോട്ടമിട്ട് ബയേൺ മ്യൂണിക്ക്

Denzel Dumfries
Training Holland -Training Men / Soccrates Images/Getty Images

നെതർലാൻഡ്‌സിനു വേണ്ടി യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തുന്ന ഡെൻസെൽ ഡംഫ്രെയ്‌സിനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക് ശ്രമം നടത്തുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 15 മില്യൺ യൂറോ മുടക്കിയാൽ പിഎസ്‌വി ഫുൾബാക്കിനെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് ബയേൺ വിശ്വസിക്കുന്നത്.

7. ജോവിച്ചിനെ വിൽക്കുന്നതിൽ റയലിന് പ്രതിസന്ധി

Luka Jovic
FC Schalke 04 v Eintracht Frankfurt - Bundesliga / Lars Baron/Getty Images

അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ വേണ്ടിയുള്ള ഫണ്ട് സമാഹരിക്കാൻ റയൽ മാഡ്രിഡ് വിൽക്കാനൊരുങ്ങുന്ന താരങ്ങളിൽ പ്രധാനിയാണ് ലൂക്ക ജൊവിച്ച്‌. എന്നാൽ സെർബിയൻ താരത്തിന്റെ വിൽക്കുന്നത് റയലിന് എളുപ്പമാകില്ലെന്നാണ് എഎസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോർച്ചുഗീസ് താരമായ ആന്ദ്രേ സിൽവയെ മറ്റു ക്ലബുകൾ സ്വന്തമാക്കിയാലേ ജോവിച്ചിനെ വാങ്ങാൻ ഐന്തരാഷ്ട് ഫ്രാങ്ക്ഫുർട് തയ്യാറാവുകയുള്ളു.

8. മെംഫിസ് ഡീപേയെ സ്വന്തമാക്കി ബാഴ്‌സലോണ

ഫ്രീ ട്രാൻസ്ഫറിൽ നെതർലൻഡ്‌സ്‌ താരം മെംഫിസ് ഡീപേയെ സ്വന്തമാക്കി എഫ്‌സി ബാഴ്‌സലോണ. ലിയോണുമായുള്ള കരാർ ജൂൺ അവസാനത്തോടെ അവസാനിക്കുന്ന താരം 2022/23 സീസണിന്റെ അവസാനം വരെയുള്ള കരാറിലാണ് ഒപ്പുവെക്കുക. ബാഴ്‌സലോണ ഇക്കാര്യം ഔദ്യോഗികകമായി പ്രഖ്യാപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit