Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സ മാത്തിയാസ് ഗിന്ററെ നോട്ടമിടുന്നു, കോമാനു പ്രീമിയർ ലീഗിലെത്തണം

Sreejith N
France v Germany - UEFA Euro 2020: Group F
France v Germany - UEFA Euro 2020: Group F / Markus Gilliar/Getty Images
facebooktwitterreddit

1. ജർമൻ പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ

Matthias Ginter
France v Germany - UEFA Euro 2020: Group F / Markus Gilliar/Getty Images

ജർമൻ ക്ലബായ ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിന്റെ താരമായ മാത്തിയാസ് ഗിന്ററെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നതായി കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. സാമുവൽ ഉംറ്റിറ്റി ക്ലബ് വിട്ടാൽ അതിനു പകരം താരത്തെ എത്തിക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നത്. ഫ്രാൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ ഗിന്ററിന് ഗ്ലാഡ്ബാഷുമായി ഒരു വർഷത്തെ കരാറെ ബാക്കിയുള്ളൂ.

2. കിങ്‌സ്‌ലി കോമാനു പ്രീമിയർ ലീഗിലെത്താൻ മോഹം

Kingsley Koman
TSG 1899 Hoffenheim v FC Bayern Muenchen - Bundesliga / Simon Hofmann/Getty Images

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിങ്‌സ്‌ലി കോമാൻ ബയേൺ മ്യൂണിക്കിൽ തൃപ്തനല്ലെന്നു റിപ്പോർട്ടുകൾ. താരം ജർമനിയിൽ നിന്നും പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്‌ഫർ ആഗ്രഹിക്കുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്‌തു. ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ ട്രാൻസ്‌ഫർ ഡിമാൻഡ് ബയേൺ മ്യൂണിക്ക് അംഗീകരിക്കാത്തതു കൊണ്ടാണ് കോമാൻ ക്ലബ് വിടുന്നതെന്നാണ് സൂചനകൾ.

3. പോർച്ചുഗൽ ഗോൾകീപ്പർ മൗറീന്യോയുടെ കീഴിൽ കളിക്കാൻ തയ്യാറെടുക്കുന്നു

Rui Patricio
Hungary v Portugal - UEFA Euro 2020: Group F / Alex Pantling/Getty Images

ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിന്റെ ഗോൾകീപ്പറായ റൂയി പട്രീഷ്യോ ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. മുപ്പത്തിമൂന്നുകാരനായ താരം മൂന്നു വർഷത്തെ കരാർ ഒപ്പിട്ടാണ് മൗറീന്യോക്ക് കീഴിൽ കളിക്കാൻ തയ്യാറെടുക്കുന്നത്. 2018 മുതൽ വോൾവ്‌സിന്റെ നമ്പർ ഗോൾകീപ്പറായ പാട്രീഷ്യോയാണ് പോർചുഗലിന്റെയും ഒന്നാം നമ്പർ ഗോളി.

4. റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മെഡിക്കലിനരികെ

Rodrigo De Paul
Argentina v Chile: Group A - Copa America Brazil 2021 / Buda Mendes/Getty Images

അർജന്റീനിയൻ മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മാഡ്രിഡ് മെഡിക്കലിന് തയ്യാറെടുക്കുന്നു. 35 മില്യൺ യൂറോക്കാണ് താരത്തെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയതെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു. ഡി പോൾ അത്ലറ്റികോ മാഡ്രിഡിലെത്തുന്നതോടെ സൗൾ നിഗ്വസ് ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചു.

5. ഡീപേയ് ഈയാഴ്‌ച ബാഴ്‌സലോണ ട്രാൻസ്‌ഫർ പൂർത്തിയാക്കും

Memphis Depay
Training Holland in Zeist -Training Men / Soccrates Images/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയുടെ മൂന്നാമത്തെ ഫ്രീ ട്രാൻസ്ഫറായി മെംഫിസ് ഡീപേയ് ഈയാഴ്‌ച ക്ലബിലെത്തുമെന്ന് റിപ്പോർട്ടുകൾ. ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ഏതാനും പേപ്പർ വർക്കുകൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ അഗ്യൂറോ, എറിക് ഗാർസിയ എന്നിവരാണ് ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സയിലെത്തിയത്.

6. ഒയാർസാബാൽ മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിൽ

Angel Correa, Mikel Oyarzabal
Atletico Madrid v Real Sociedad - La Liga Santander / Soccrates Images/Getty Images

റയൽ സോസിഡാഡ് വിങ്ങറായ മൈക്കൽ ഒയാർസാബാൽ മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിൽ. ബെർണാർഡോ സിൽവ, റഹീം സ്റ്റെർലിങ് എന്നിവരിലൊരാൾ ക്ലബ് വിട്ടാൽ സ്പാനിഷ് താരത്തെ സിറ്റി സ്വന്തമാക്കുമെന്ന് യൂറോ സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ ഒയാർസാബാലിനെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയെങ്കിലും പകരം ഫെറൻ ടോറസാണ് എത്തിയത്.

7. ദീർഘകാല കരാർ നൽകിയില്ലെങ്കിൽ റുഡിഗർ ചെൽസി വിട്ടേക്കും

Antonio Ruediger
Aston Villa v Chelsea - Premier League / Clive Mason/Getty Images

ജർമൻ താരമായ റുഡിഗർ ദീർഘകാല കരാർ ലഭിച്ചില്ലെങ്കിൽ ചെൽസി വിടുമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ കരാർ സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനാണ് താരം ഒരുങ്ങുന്നത്. അതേസമയം ചെൽസി ഇതുവരെയും പുതിയ കരാർ നൽകാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടില്ല.

8. റെക്കോർഡ് തുകക്ക് നിക്കോളാസ് ഗോൺസാലസിനെ സ്വന്തമാക്കി ബ്രൈറ്റൺ

Nicolas Gonzalez
Nicolas Gonzalez / Rodrigo Valle/Getty Images

ക്ലബ് റെക്കോർഡ് തുകക്ക് സ്റ്റുഗാർട്ടിൽ നിന്ന് അർജന്റീൻ താരം നിക്കോളാസ് ഗോൺസാലസിനെ സ്വന്തമാക്കാനൊരുങ്ങി പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ആൻഡ് ഹോവെ ആൽബിയണ്. ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ സ്റ്റുഗാർട്ടുമായി ബ്രൈറ്റൺ 25 മില്യൺ പൗണ്ടിന് ധാരണയില്ലെത്തിയതായും, ഗോൺസാലസിന് താല്പര്യം പ്രീമിയർ ലീഗിലേക്ക് ചേക്കേറാനാണെന്നും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit