Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റാഫേൽ വരാനെ പിഎസ്‌ജിയിലേക്ക്, സ്റ്റെർലിങ്ങുമായി കരാർ പുതുക്കാൻ മാഞ്ചസ്റ്റർ സിറ്റി

Sreejith N
Real Madrid v Villarreal CF - La Liga Santander
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

1. മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടി നൽകി റാഫേൽ വരാനെ

Raphael Varane
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images

റയൽ മാഡ്രിഡ് പ്രതിരോധ താരമായ റാഫേൽ വരാനെയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. സ്‌പാനിഷ്‌ മാധ്യമമായ എൽ കോൺഫിഡൻഷ്യലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് താരം പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. വരാനെക്ക് വേണ്ടി അറുപതു മില്യൺ യൂറോ ഫീസ് നൽകാൻ പിഎസ്‌ജി തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2. സ്റ്റെർലിങ്ങിന് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

raheem sterling
England v Croatia - UEFA Euro 2020: Group D / Chloe Knott - Danehouse/Getty Images

ഈ സമ്മറിൽ സ്റ്റെർലിങ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു. യൂറോ കപ്പ് മത്സരങ്ങൾ അവസാനിച്ചതിനു ശേഷമാണ് താരത്തിന്റെ കരാർ പുതുക്കാൻ സിറ്റി തയ്യാറെടുക്കുന്നതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്‌തു. ഇംഗ്ലണ്ട് മുന്നേറ്റനിര താരത്തിനായി ബാഴ്‌സലോണ അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

3. ഉംറ്റിറ്റിയെ വിൽക്കാനുറപ്പിച്ച് ബാഴ്‌സലോണ

Samuel Umtiti
FC Barcelona v Granada CF - La Liga Santander / Quality Sport Images/Getty Images

ഫ്രഞ്ച് പ്രതിരോധ താരമായ സാമുവൽ ഉംറ്റിറ്റി അടുത്ത സീസണിൽ ബാഴ്‌സലോണയിൽ ഉണ്ടാകില്ലെന്നു സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്‌തു. താരത്തിന് ക്ലബിൽ തന്നെ തുടരാനാണ് താൽപര്യമെങ്കിലും ബാഴ്‌സലോണ നേതൃത്വം അതിനു സമ്മതിക്കില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഉംറ്റിറ്റിയെ ബാഴ്‌സ ഒഴിവാക്കുന്നത്.

4. ട്രിപ്പിയർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് 35 മില്യൺ നൽകേണ്ടി വരും

Kieran Trippier
England v Croatia - UEFA Euro 2020: Group D / Laurence Griffiths/Getty Images

അത്ലറ്റികോ മാഡ്രിഡിൽ നിന്നും കീറോൺ ട്രിപ്പിയറെ സ്വന്തമാക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുപ്പത്തിയഞ്ചു മില്യൺ യൂറോ നൽകേണ്ടി വരുമെന്ന് മുണ്ടോ ഡിപോർറ്റീവോ വ്യക്തമാക്കി. നേരത്തെ മുപ്പതുകാരനായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ 14 മില്യൺ യൂറോയുടെ ഓഫർ അത്ലറ്റികോ മാഡ്രിഡ് തള്ളിക്കളഞ്ഞിരുന്നു.

5. ഗ്രീലിഷിനെ സ്വന്തമാക്കാൻ ചെൽസിയും രംഗത്ത്

Jack Grealish
England Training Camp - Euro 2020 / Robbie Jay Barratt - AMA/Getty Images

ആസ്റ്റൺ വില്ല പ്ലേ മേക്കറായ ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കാൻ ചെൽസിയും രംഗത്തുണ്ടെന്ന് ഫിഷാജെസ് വെളിപ്പെടുത്തുന്നു. ഇരുപത്തിയഞ്ചുകാരനായ താരത്തിനു വേണ്ടി നൂറു മില്യൺ യൂറോ നൽകാൻ ചെൽസി ഒരുക്കമാണ്. എന്നാൽ ചെൽസിക്ക് വെല്ലുവിളിയുയർത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകളും താരത്തിനായി രംഗത്തുണ്ട്.

6. ഡെമിറലിനെ സ്വന്തമാക്കാൻ അറ്റലാന്റ ശ്രമിക്കുന്നു

Merih Demiral
Juventus v FC Internazionale - Serie A / Jonathan Moscrop/Getty Images

യുവന്റസിന്റെ പ്രതിരോധതാരമായ മെറീഹ് ഡെമിറലിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ രംഗത്ത്. പ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇരുപത്തിമൂന്നുകാരനായ തുർക്കിഷ് താരത്തെ അറ്റലാന്റ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്ന് കാൽസിയോ മെർകാടോ വ്യക്തമാക്കുന്നു. ഡെമിറലിനെ ലഭിച്ചില്ലെങ്കിൽ ലില്ലെയുടെ സ്റ്റീവ് ബോട്ട്മാൻ, ടോറിനോയുടെ ലിയാൻകോ എന്നിവരിലേക്ക് അറ്റലാന്റ ശ്രദ്ധ കേന്ദ്രീകരിക്കും.

7. നവാസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Keylor Navas
Stade Brestois v Paris Saint-Germain - Ligue 1 / John Berry/Getty Images

പിഎസ്‌ജി ഗോൾകീപ്പറായ കെയ്‌ലർ നവാസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമുണ്ടെന്ന് മാർക്ക വ്യക്തമാക്കുന്നു. ഡി ഹിയ, ഡീൻ ഹെൻഡേഴ്‌സൺ എന്നിവരുടെ ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതു കൊണ്ടാണ് മുപ്പത്തിനാലുകാരനായ നവാസിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രദ്ധ തിരിഞ്ഞത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit