Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആൻസലോട്ടിക്ക് വെർണറെ വേണം, ഡേവിഡ് ലൂയിസ് ഫ്രഞ്ച് ലീഗിലേക്ക്

Sreejith N
Chelsea FC Training Session and Press Conference - UEFA Champions League Final 2021
Chelsea FC Training Session and Press Conference - UEFA Champions League Final 2021 / David Ramos/Getty Images
facebooktwitterreddit

1. ടിമോ വെർണറെ റയലിലെത്തിക്കാൻ ആൻസലോട്ടിക്ക് താൽപര്യം

Timo Werner
Germany Herzogenaurach Training Session / Alexandra Beier/Getty Images

ചെൽസി മുന്നേറ്റനിര താരമായ ടിമോ വെർണറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് പരിശീലകനായ ആൻസലോട്ടിക്ക് താൽപര്യം. സ്‌പാനിഷ്‌ മാധ്യമമായ ഫിഷാജെസ് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. കഴിഞ്ഞ സീസണിൽ തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം ചെൽസിക്കൊപ്പം കാഴ്‌ച വെക്കാൻ വെർണർക്ക് കഴിഞ്ഞില്ലെങ്കിലും ഇറ്റാലിയൻ പരിശീലകന് താരത്തിൽ വളരെയധികം താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2. ഡേവിഡ് ലൂയിസ് ഫ്രഞ്ച് ക്ലബായ മാഴ്‌സയിലേക്ക്

David Luiz
Newcastle United v Arsenal - Premier League / Pool/Getty Images

ആഴ്‌സണലുമായ കരാർ അവസാനിച്ച ബ്രസീലിയൻ താരം ഡേവിഡ് ലൂയിസിനെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ മാഴ്‌സ ഒരുങ്ങുന്നതായി ലാ പ്രൊവിൻസ് റിപ്പോർട്ടു ചെയ്‌തു. പരിശീലകനായ ജോർജ് സാംപോളിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് മുപ്പത്തിനാലുകാരനായ താരത്തെ മാഴ്‌സ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഈ സീസണിൽ ഇരുപതു പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ലൂയിസിന് ആഴ്‌സണൽ കരാർ പുതുക്കാനുള്ള വാഗ്‌ദാനം നൽകിയിട്ടില്ല.

3. ജൂനിയർ ഫിർപ്പോയെ നോട്ടമിട്ട് രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ

Junior Firpo, Papu Gomez
Sevilla v FC Barcelona - Spanish Copa del Rey / Soccrates Images/Getty Images

ബാഴ്‌സലോണ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോയെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ വെസ്റ്റ് ഹാമും സൗത്താംപ്ടനും ശ്രമം നടത്തുന്നു. റയൽ ബെറ്റിസിൽ നിന്നും ബാഴ്‌സലോണയിലെത്തിയതിനു ശേഷം ആൽബക്ക് വെല്ലുവിളിയുയർത്താൻ കഴിഞ്ഞിട്ടില്ലാത്ത ഫിർപ്പോ സമ്മറിൽ ബാഴ്‌സലോണ ഒഴിവാക്കാൻ പരിഗണിക്കുന്ന താരങ്ങളിൽ ഒരാളാണ്. എസി മിലാനും താരത്തിൽ താൽപര്യമുണ്ട്.

4. കലനോഗ്ലുവിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്

FBL-EURO-2020-2021-TUR-TRAINING
FBL-EURO-2020-2021-TUR-TRAINING / OZAN KOSE/Getty Images

എസി മിലാൻ താരമായ ഹകൻ കലനോഗ്ലുവിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ട്. അർജന്റീനിയൻ മിഡ്‌ഫീൽഡറായ റോഡ്രിഗോ ഡി പോളിനു വേണ്ടിയുള്ള നീക്കങ്ങൾ പരാജയപ്പെട്ടാലാണ് അത്ലറ്റികോ തുർക്കി താരത്തെ ടീമിലെത്തിക്കുക. ഈ മാസത്തോടെ മിലാനുമായുള്ള താരത്തിനെ കരാർ അവസാനിക്കുകയാണ്.

5. കുട്ടീന്യോ ലൈസ്റ്റർ സിറ്റിയിലേക്ക്

Coutinho
Real Valladolid v FC Barcelona - La Liga Santander / Soccrates Images/Getty Images

ബാഴ്‌സലോണ താരമായ ഫിലിപ്പെ കുട്ടീന്യോ അടുത്ത സീസണിൽ ലൈസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സാധ്യതയേറുന്നു. മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപതു മില്യൺ യൂറോയുടെ ഓഫറാണ് ബ്രസീലിയൻ താരത്തിനു വേണ്ടി ഫോക്‌സസ് നൽകാനൊരുങ്ങുന്നത്. നിലവിൽ ലൈസ്റ്റർ പരിശീലകനായ ബ്രെണ്ടൻ റോജേഴ്‌സാണ് ഒൻപതു വർഷങ്ങൾക്കു മുൻപ് കുട്ടീന്യോയെ ലിവർപൂളിൽ എത്തിച്ചത്.

6. ടോട്ടനം പരിശീലകനായി ഫൊൻസേക ഈയാഴ്‌ച ചുമതലയേൽക്കും

Paulo Fonseca
Spezia Calcio v AS Roma - Serie A / Gabriele Maltinti/Getty Images

ടോട്ടനം ഹോസ്‌പർ പരിശീലകനായി പൗളോ ഫൊൻസേക ഈയാഴ്‌ച ചുമതലയേൽക്കുമെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. ഫാബിയോ പരാറ്റിക്കി ടോട്ടനം ഡയറക്‌ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെയാണ് മുൻ റോമ പരിശീലകൻ ടോട്ടനത്തിലേക്ക് വരുന്നത്.

7. ഡെംബലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ

Ousmane Dembele
France v Bulgaria - International Friendly / Aurelien Meunier/Getty Images

ബാഴ്‌സലോണ മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ടെന്ന് ട്രാൻസ്‌ഫർ വിൻഡോ പോഡ്‌കാസ്റ്റ് റിപ്പോർട്ടു ചെയ്‌തു. ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം മാത്രം ബാഴ്‌സയുമായി കരാർ ബാക്കിയുള്ള ഫ്രഞ്ച് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ നടത്തിയേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit