Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാഴ്‌സലോ പ്രീമിയർ ലീഗിലേക്ക്, ലാ ലിഗയിലേക്ക് ചേക്കേറാൻ ബെർണാഡോ സിൽവ ഒരുങ്ങുന്നു

Sreejith N
Getafe v Real Madrid - La Liga Santander
Getafe v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. മാഴ്‌സലോക്കായി രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

Marcelo
Real Madrid v Villarreal CF - La Liga Santander / Quality Sport Images/Getty Images

ബ്രസീലിയൻ താരമായ മാഴ്‌സലോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ സാധ്യത. ആൻസലോട്ടിയുടെ പദ്ധതികളിൽ ഇടമില്ലാത്തതിനാൽ റയൽ മാഡ്രിഡ് വിൽക്കാനൊരുങ്ങുന്ന താരത്തിന് വേണ്ടി എവെർട്ടൺ, ലീഡ്‌സ് എന്നീ ക്ലബുകളാണ് രംഗത്തുള്ളതെന്ന് ദി മിറർ റിപ്പോർട്ടു ചെയ്‌തു. മുപ്പത്തിമൂന്നുകാരനായ മാഴ്‌സലോ കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് റയലിനു വേണ്ടി കളത്തിലിറങ്ങിയിരിക്കുന്നത്.

2. ബെർണാർഡോ സിൽവ മാഞ്ചസ്റ്റർ സിറ്റി വിട്ട് ലാ ലീഗയിലേക്ക്

Portugal v Israel - International Friendly
Portugal v Israel - International Friendly / Gualter Fatia/Getty Images

ലാ ലിഗയിലെക്ക് ചേക്കേറാൻ പോർച്ചുഗീസ് താരം ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റി വിടാനൊരുങ്ങുന്നു. ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബുകളിൽ നിന്നും പോർച്ചുഗീസ് താരത്തിന് ഓഫറുകളുണ്ടെന്ന് സൺ‌ഡേ ടൈംസ് റിപ്പോർട്ടർ ഡങ്കൻ കാസിൽസ് റിപ്പോർട്ടു ചെയ്‌തു. താരനിബിഢമായ സിറ്റിയിലേക്ക് അടുത്ത സീസണിൽ ഗ്രീലിഷ് കൂടിയെത്തിയാൽ അവസരം കുറയുമെന്നതു കൊണ്ടാണ് താരം ക്ലബ് വിടുന്ന കാര്യം പരിഗണിക്കുന്നത്.

3. ബെല്ലിങ്‌ഹാം 2025 വരെ ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും

Jude Bellingham
England v Romania - International Friendly / Visionhaus/Getty Images

ഇംഗ്ലീഷ് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിന്‌ പതിനെട്ടു വയസു തികയുന്നതോടെ താരത്തിന്റെ കരാർ സ്വയമേവ പുതുക്കപ്പെടുമെന്ന് ബിൽഡ് റിപ്പോർട്ടു ചെയ്യുന്നു. കരാർ പുതുക്കുന്നതോടെ 2025 വരെ താരം ബൊറൂസിയ ഡോർട്മുണ്ടിൽ തുടരും. ഇംഗ്ലണ്ടിന്റെ പുതിയ സെൻസേഷനായ താരം യൂറോ കപ്പിൽ ടീമിനു വേണ്ടി കളിക്കാനിറങ്ങുന്നുണ്ട്.

4. ബുഫണ് അഞ്ചു ക്ലബുകളിൽ നിന്നും ഓഫറുകൾ

Gianluigi Buffon
Bologna FC v Juventus - Serie A / Mario Carlini / Iguana Press/Getty Images

യുവന്റസ് വിടുമെന്ന് പ്രഖ്യാപിച്ച ജിയാൻലൂയിജി ബുഫണ് വേണ്ടി അഞ്ചു ക്ലബുകൾ രംഗത്തുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. തുർക്കിഷ് ക്ലബായ ബെസിക്റ്റസാണ് താരത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. എന്നാൽ ഇറ്റാലിയൻ താരം മുൻ ക്ലബായ പാർമയിലേക്ക് തന്നെ മടങ്ങിപ്പോകാനാണ് കൂടുതൽ സാധ്യതയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

5. സാഞ്ചോക്ക് വേണ്ടി പുതിയ ഓഫർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Jadon Sancho
England v Romania - International Friendly / Visionhaus/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ പുതിയ ഓഫർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി ദി ടൈംസ് റിപ്പോർട്ടു ചെയ്‌തു, മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം മുന്നോട്ടു വെച്ച ഓഫർ ഡോർട്മുണ്ട് തഴഞ്ഞിരുന്നെങ്കിലും താരത്തെ സ്വന്തമാക്കാമെന്ന ഉറച്ച വിശ്വാസം റെഡ് ഡെവിൾസിനുണ്ട്. ഏതാണ്ട് 95 മില്യൺ യൂറോയോളമാണ് ഇംഗ്ലീഷ് താരത്തിനായി ഡോർട്മുണ്ട് ആവശ്യപ്പെടുന്നത്.

6. നബീൽ ഫെക്കിറിനു വേണ്ടി ചർച്ചകളാരംഭിച്ച് ആഴ്‌സണൽ

Nabil Fekir
Real Betis v SD Huesca - La Liga Santander / Quality Sport Images/Getty Images

റയൽ ബെറ്റിസ്‌ താരമായ നബീൽ ഫെക്കിറിനു വേണ്ടി ആഴ്‌സണൽ ശ്രമങ്ങളാരംഭിച്ചു. താരത്തിനു വേണ്ടി ആഴ്‌സണൽ ഓഫർ നൽകിയെങ്കിലും കൂടുതൽ ഉയർന്ന ഫീസ് ബെറ്റിസ്‌ പ്രതീക്ഷിക്കുന്നതായി സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്‌തു. അർജന്റീനിയൻ താരം എമിലിയാനോ ബുവേണ്ടിയയെ നഷ്ടപ്പെട്ടതിനു പകരമാണ് ഫെക്കിറിനെ ആഴ്‌സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

7. ഡിബാലയുടെ കരാർ പുതുക്കുന്നതിൽ അനിശ്ചിതത്വം

Paulo Dybala
Bologna FC v Juventus - Serie A / Danilo Di Giovanni/Getty Images

ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ഡിബാലയും യുവന്റസും തമ്മിലുള്ള കരാർ ചർച്ചകൾ അനിശ്ചിതത്വത്തിൽ. അടുത്ത സീസണു ശേഷം കരാർ അവസാനിക്കുന്ന അർജന്റീന താരം കോൺട്രാക്‌ട് പുതുക്കാൻ പത്തു മില്യൺ യൂറോയാണ് പ്രതിവർഷം പ്രതിഫലമായി ആവശ്യപ്പെടുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നൽകാൻ കഴിയില്ലെന്നാണ് യുവന്റസിന്റെ നിലപാട്.

facebooktwitterreddit