Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബയേണിൽ തുടരാൻ ലെവൻഡോസ്‌കിക്ക് തുല്യമായ പ്രതിഫലം വേണമെന്ന് കോമൻ, ഡീപേ ബാഴ്‌സ ട്രാൻസ്ഫറിനരികെ

Sreejith N
International friendly match"The Netherlands v Georgie"
International friendly match"The Netherlands v Georgie" / ANP Sport/Getty Images
facebooktwitterreddit

1. ബാഴ്‌സലോണ മെംഫിസ് ഡീപേയെ സ്വന്തമാക്കുന്നതിനരികെ

Memphis Depay
Netherlands Training Session / BSR Agency/Getty Images

നെതർലാൻഡ്‌സ് താരമായ മെംഫിസ് ഡീപേയെ സ്വന്തമാക്കുന്നതിനു തൊട്ടരികിൽ ബാഴ്‌സലോണ എത്തിയെന്ന് മുണ്ടോ ഡിപോർടീവോ റിപ്പോർട്ടു ചെയ്യുന്നു. ഫ്രഞ്ച് ക്ലബായ ലിയോണുമായുള്ള കരാർ അവസാനിക്കുന്ന താരം ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്‌സയിലേക്ക് ചേക്കേറുന്നത്. വൈനാൾഡത്തിന്റെ ട്രാൻസ്ഫറിൽ സംഭവിച്ചതു പോലെ അവസാന നിമിഷം ഒരു അട്ടിമറി ബാഴ്‌സ ഡീപേയുടെ കാര്യത്തിൽ പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2. ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാൻ ലെവൻഡോസ്‌കിക്ക് തുല്യമായ പ്രതിഫലം വേണമെന്ന് കോമൻ

TOPSHOT-FBL-GER-BUNDESLIGA-BAYERN MUNICH-MOENCHENGLADBACH
TOPSHOT-FBL-GER-BUNDESLIGA-BAYERN MUNICH-MOENCHENGLADBACH / CHRISTOF STACHE/Getty Images

ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കണമെങ്കിൽ ടീമിലെ സൂപ്പർതാരമായ റോബർട്ട് ലെവൻഡോസ്‌കിക്ക് തുല്യമായ പ്രതിഫലം നൽകണമെന്ന് ഫ്രഞ്ച് താരം കിങ്‌സ്‌ലി കോമൻ ആവശ്യപ്പെട്ടെന്ന് മാർക്ക റിപ്പോർട്ടു ചെയ്‌തു. രണ്ടു വർഷം കരാറിൽ ബാക്കിയുള്ള താരത്തിന്റെ ഡിമാൻഡ് ബയേൺ നേതൃത്വത്തിന് സ്വീകാര്യമല്ലെങ്കിലും വമ്പൻ തുകയുടെ ഓഫർ ലഭിക്കാതെ കോമാനെ ജർമൻ ക്ലബ് വിട്ടുകൊടുക്കാൻ സാധ്യതയില്ല.

3. ഡേവിഡ് മോയസ് വെസ്റ്റ് ഹാമുമായി കരാർ പുതുക്കി

David Moyes
West Ham United v Southampton - Premier League / Pool/Getty Images

ഈ സീസണിൽ വെസ്റ്റ് ഹാമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ച മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയസ് ക്ലബുമായി കരാർ പുതുക്കി. മൂന്നു വർഷത്തേക്കാണ് സ്‌കോട്ടിഷ് പരിശീലകൻ വെസ്റ്റ് ഹാമുമായി പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിൽ വെസ്റ്റ് ഹാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ പ്രീമിയർ ലീഗ് പോയിന്റുകൾ സ്വന്തമാക്കി ക്ലബ്ബിനെ ആറാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

4. സാൻഡ്രോ ടോണാലിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി എസി മിലാൻ

Sandro Tonali
AC Milan v Benevento Calcio - Serie A / Marco Luzzani/Getty Images

ഇറ്റാലിയൻ താരമായ സാൻഡ്രോ ടോണാലിയെ എസി മിലാൻ സ്ഥിരം കരാറിൽ സ്വന്തമാക്കിയെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. പത്ത് മില്യൺ യൂറോയുടെ ലോൺ കരാറിൽ ടീമിലെത്തിയ താരത്തെ ബോണസടക്കം ഇരുപത്തിയഞ്ചു മില്യൺ യൂറോ നൽകിയാണ് മിലാൻ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. മിലാൻ യുവതാരമായ ജിയാകോമോ ഓൾസെറെ ബ്രെസിയക്ക് നൽകിയുള്ള കരാറിനും ക്ലബ് ശ്രമിക്കുന്നുണ്ട്.

5. ബാഴ്‌സലോണ ഗോൾകീപ്പറെ സ്വന്തമാക്കാൻ എവർട്ടൺ രംഗത്ത്

Norberto Murara Neto
Cornella v FC Barcelona - Copa del Rey / Quality Sport Images/Getty Images

ബാഴ്‌സലോണ ഗോൾകീപ്പറായ നെറ്റോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ രംഗത്തുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്‌തു. റോബിൻ ഓൾസൻ റോമയിലേക്ക് തിരിച്ചു പോയതോടെ പിക്ക്‌ഫോർഡിനു പകരക്കാരനായാണ് നെറ്റോയെ എവർട്ടൺ ലക്ഷ്യമിടുന്നത്.

6. ടിയർനിക്ക് പുതിയ കരാർ നൽകാനൊരുങ്ങി ആഴ്‌സണൽ

Kieran Tierney
Crystal Palace v Arsenal - Premier League / Sebastian Frej/MB Media/Getty Images

കീറൺ ടിയർനിക്ക് പുതിയ കരാർ നൽകാൻ ആഴ്‌സണൽ ഒരുങ്ങുന്നു. ഇനിയും മൂന്നു വർഷത്തെ കരാർ ടിയെർനിക്ക് ബാക്കിയുണ്ടെങ്കിലും 2019ൽ സെൽറ്റിക്കിൽ നിന്നും എത്തിയതിനു ശേഷം താരം നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുതിയ കരാർ നൽകുന്നതെന്ന് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്‌തു. സ്‌കോട്ടിഷ് താരത്തിന് പുറമെ എമിലി സ്മിത്ത് റോവയും പുതിയ കരാർ ഒപ്പിടുമെന്ന ഗണ്ണേഴ്‌സ്‌ ഉറച്ചു വിശ്വസിക്കുന്നു.

7. ആൻസലോട്ടിക്ക് പകരക്കാരനായി നുനോ എവർട്ടണിലേക്ക്

Nuno Espirito Santo
Wolverhampton Wanderers v Manchester United - Premier League / Catherine Ivill/Getty Images

റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായി മുൻ വോൾവ്‌സ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോ എവർട്ടണിൽ എത്തുമെന്ന് ഡെയിലി മെയിലിന്റെ റിപ്പോർട്ടറായ ഡൊമിനിക് കിംഗ് റിപ്പോർട്ടു ചെയ്യുന്നു. രണ്ടു ദിവസത്തിനകം പോർച്ചുഗീസ് പരിശീലകൻ പുതിയ കരാറൊപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit