Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റാമോസിന് അഞ്ചു വർഷത്തെ കരാർ വാഗ്‌ദാനവുമായി സെവിയ്യ, ഹക്കിമിക്കായി ചെൽസി-പിഎസ്‌ജി പോരാട്ടം

Sreejith N
Chelsea v Real Madrid - UEFA Champions League Semi Final: Leg Two
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Quality Sport Images/Getty Images
facebooktwitterreddit

1. സെർജിയോ റാമോസിന് അഞ്ചു വർഷത്തെ കരാർ വാഗ്‌ദാനവുമായി സെവിയ്യ

Sergio Ramos
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / James Williamson - AMA/Getty Images

റയൽ മാഡ്രിഡുമായി കരാർ പുതുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ സെർജിയോ റാമോസിന് അഞ്ചു വർഷത്തെ കരാർ വാഗ്‌ദാനം ചെയ്‌ത്‌ താരത്തിന്റെ മുൻ ക്ലബായ സെവിയ്യ. സെവിയ്യയുടെ യൂത്ത് സിസ്റ്റത്തിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച റാമോസ് 2005ലാണ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. മുപ്പത്തിയഞ്ചുകാരനായ താരത്തിന് സെവിയ്യ അഞ്ചു വർഷത്തെ കരാർ വാഗ്‌ദാനം ചെയ്‌തുവെന്ന് എസ്റേഡിയോയുടെ എൽ പ്രൈമർ പാലോ ഷോയാണ് വെളിപ്പെടുത്തിയത്.

2. ഹക്കിമിക്കായി താരങ്ങളെ ഓഫർ ചെയ്‌ത്‌ ചെൽസിയും പിഎസ്‌ജിയും

Achraf Hakimi
Internazionale v Crotone - Italian Serie A / Soccrates Images/Getty Images

ഇന്റർ മിലാൻ താരമായ അഷ്‌റഫ് ഹക്കിമിക്കു വേണ്ടി ടീമിലെ താരങ്ങളെ വെച്ചുള്ള കൈമാറ്റക്കരാറിന് ചെൽസിയും പിഎസ്‌ജിയും ശ്രമിക്കുന്നു. ഇറ്റാലിയൻ മാധ്യമമായ ടുട്ടോമെർകാടോ വെബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ മൊറോക്കൻ താരത്തിനായി എൺപതു മില്യൺ യൂറോ തുകയായി നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഇന്റർ മിലാൻ.

3. ഫോയ്ത്തിനെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ വിയ്യാറയൽ ഒരുങ്ങുന്നു

Juan Foyth
Argentina v Chile - FIFA World Cup 2022 Qatar Qualifier / Pool/Getty Images

അർജന്റീനയുടെ കോപ്പ അമേരിക്ക ടീമിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ടുവെന്ന വാർത്തകൾക്കിടെ യുവാൻ ഫോയ്ത്തിനെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ വിയ്യാറയൽ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടം വിയ്യാറയൽ നേടാൻ ടോട്ടനം ഹോട്സ്പറിൽ നിന്നും ലോണിലെത്തിയ താരം നിർണായക പങ്കു വഹിച്ചിരുന്നു. ഗോളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

4. ഡീപേയെ സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ ബാഴ്‌സലോണ

Memphis Depay
Holland v Georgia -International Friendly / Soccrates Images/Getty Images

ഇന്റർ മിലാന്റെയും യുവന്റസിന്റെയും വെല്ലുവിളികളെ മറികടന്ന് നെതർലാൻഡ്‌സ് താരമായ മെംഫിസ് ഡീപേയെ സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷ ബാഴ്‌സലോണക്കുണ്ടെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്‌തു. അതേസമയം ജൂണിൽ ലിയോണുമായുള്ള കരാർ അവസാനിക്കുന്ന താരം ഇപ്പോൾ യൂറോ കപ്പിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്നാണ് കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ വിഷയത്തിൽ പ്രതികരിച്ചത്.

5. സെർജി ഓറിയർ പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനരികെ

Serge Aurier
Tottenham Hotspur v Sheffield United - Premier League / James Williamson - AMA/Getty Images

ടോട്ടനം ഹോട്സ്‌പർ വിങ് ബാക്കായ സെർജി ഓറിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം താരവും ഫ്രഞ്ച് ക്ലബും തമ്മിൽ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. നാല് വർഷത്തെ കരാറാണ് ഓറിയർ പിഎസ്‌ജിയുമായി ഒപ്പിടുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

6. കോമാനിൽ വീണ്ടും താൽപര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Kingsley Coman
FC Bayern Muenchen v FC Augsburg - Bundesliga / Alexander Hassenstein/Getty Images

ബയേൺ മ്യൂണിക്ക് താരമായ കിങ്‌സ്‌ലി കോമാനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുവെന്ന് സ്‌പോർട് 1 റിപ്പോർട്ടു ചെയ്യുന്നു. ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനു പകരമാണ് കോമാനെ റെഡ് ഡെവിൾസ് നോട്ടമിടുന്നത്. ഫ്രഞ്ച് മുന്നേറ്റനിര താരത്തിന് ബയേണിൽ തുടരാനാണ് താൽപര്യമെങ്കിലും അദ്ദേഹത്തിന്റെ പ്രതിനിധികൾ സമ്മറിൽ ഓഫറുകൾ പരിഗണിക്കുന്നുണ്ട്.

7. അർജന്റീന താരം നിക്കോ ഗോൺസാലസിനായി ഫിയോറെന്റീനയുടെ ഓഫർ

Nico Gonzalez
Ecuador v Argentina - International Friendly / Quality Sport Images/Getty Images

അർജന്റീനിയൻ മുന്നേറ്റനിര താരം നിക്കോ ഗോൺസാലസിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീന ശ്രമം നടത്തുന്നു. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി ഇരുപതു മില്യൺ യൂറോയുടെ ഓഫർ ഫിയോറെന്റീന മുന്നോട്ടു വെച്ചെങ്കിലും മൂന്നു മില്യൺ കൂടി വേണമെന്ന നിലപാടിലാണ് ജർമൻ ക്ലബായ സ്റ്റുട്ട്ഗർട്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit