Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: സാഞ്ചോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തി, പിഎസ്‌ജിക്ക് ഡെംബലയെ വേണം

Sreejith N
England v Romania - International Friendly
England v Romania - International Friendly / Visionhaus/Getty Images
facebooktwitterreddit

1. സാഞ്ചോയുമായി വ്യക്തിഗത കരാറിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Jadon Sancho
Borussia Dortmund v Bayer 04 Leverkusen - Bundesliga / Matthias Hangst/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരം ജാഡൻ സാഞ്ചോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തിഗത കരാറിലെത്തിയെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. 2026 വരെ താരവുമായി കരാറിൽ ഒപ്പുവെക്കാനുള്ള ധാരണയായെങ്കിലും ഇനി ഫീസിന്റെ കാര്യത്തിൽ ജർമൻ ക്ലബുമായുള്ള ചർച്ചകൾ വിജയിക്കേണ്ടതുണ്ട്. 95 മില്യൺ യൂറോയാണ് സാഞ്ചോക്ക് വേണ്ടി ബൊറൂസിയ ഡോർട്മുണ്ട് ആവശ്യപ്പെടുന്നത്.

2. ഒസ്മാനെ ഡെംബലയെ ലക്ഷ്യമിട്ട് പിഎസ്‌ജി

Ousmane Dembele
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിലുള്ള ശീതസമരത്തിനു പുതിയ മാനങ്ങൾ നൽകി ഒസ്മാനെ ഡെംബലക്കു വേണ്ടി ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുന്നു. നേരത്തെ ബാഴ്‌സലോണയിലേക്ക് ചേക്കേറാനിരുന്ന ലിവർപൂൾ താരം വൈനാൾഡത്തിന്റെ ട്രാൻസ്‌ഫർ ഹൈജാക്ക് ചെയ്‌തതിനു പിന്നാലെയാണ് പിഎസ്‌ജി ഡെംബലേക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമം മാർക്കയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

3. ആന്ദ്രേ ഒനാന ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത

Andre Onana
AZ v Ajax - Dutch Eredivisie / BSR Agency/Getty Images

ഉത്തേജകമരുന്നു വിവാദത്തിൽ ഒരു വർഷത്തെ വിലക്കു ലഭിച്ച അയാക്‌സ് താരം ആന്ദ്രേ ഒനാന ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത. താരത്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് അയാക്‌സ് അപ്പീൽ നൽകിയിട്ടുണ്ട്. അതിന്റെ വിധി വരുന്നതനുസരിച്ച് ഒനാനയുടെ ട്രാൻസ്‌ഫർ ഫീസിലും വ്യത്യാസമുണ്ടാകുമെന്ന് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്‌തു.

4. ലംപാർഡിനെ ലക്ഷ്യമിട്ട് ക്രിസ്റ്റൽ പാലസ്

Frank Lampard
Leicester City v Chelsea - Premier League / Michael Regan/Getty Images

വോൾവ്‌സ് വിട്ട നുനോ എസ്പിരിറ്റോ സാന്റോയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് പരിശീലക സ്ഥാനത്തേക്ക് ഫ്രാങ്ക് ലംപാർഡിനെ പരിഗണിക്കാൻ ക്രിസ്റ്റൽ പാലസ് ഒരുങ്ങുന്നതായി മിറർ റിപ്പോർട്ടു ചെയ്‌തു. നേരത്തെ ലംപാർഡ് ഈഗിൾസിന്റെ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും നുനോ വോൾവ്‌സ് വിട്ടതോടെ അദ്ദേഹത്തിന് വേണ്ടി ശ്രമം നടത്തുകയായിരുന്നു. സീൻ ഡൈഷേ, സ്റ്റീവ് കൂപ്പർ എന്നിവരും ക്രിസ്റ്റൽ പാലസിന്റെ പരിഗണനയിലുണ്ട്.

5. റോമ മധ്യനിര താരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നു

Lorenzo Pellegrini
AS Roma v FC Crotone - Serie A / Silvia Lore/Getty Images

വൈനാൾഡത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ മധ്യനിരയിലേക്ക് പുതിയ താരത്തെയെത്തിക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നു. മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം റോമാ മധ്യനിര താരം ലോറെൻസോ പെല്ലെഗ്രിനിയാണ് ബാഴ്‌സലോണയുടെ റഡാറിലുള്ളത്. ലിവർപൂൾ, അറ്റലാന്റ എന്നീ ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.

6. കെയ്നിനെ സ്വന്തമാക്കാൻ യുവന്റസും രംഗത്ത്

Harry Kane
England v Austria - International Friendly / Stu Forster/Getty Images

ടോട്ടനം ഹോട്സ്പർ വിടാൻ തീരുമാനിച്ച ഹാരി കെയ്നിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസും രംഗത്തുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. യുവന്റസ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ അല്ലെഗ്രിക്ക് ഇംഗ്ലണ്ട് സ്‌ട്രൈക്കറിൽ വളരെയധികം താൽപര്യമുണ്ടെങ്കിലും താരം പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത.

7. ഗുൻഡോഗനെ വിൽക്കാനില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി

Ilkay Gundogan
Manchester City FC Training Session and Press Conference - UEFA Champions League Final 2021 / Marc Atkins/Getty Images

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ജർമൻ താരമായ ഇൽകെയ് ഗുൻഡോഗനെ വിൽക്കുമെന്ന അഭ്യൂഹങ്ങൾ മാഞ്ചസ്റ്റർ സിറ്റി നിഷേധച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. മുപ്പതുകാരനായ താരത്തെ ടീമിൽ നിലനിർത്താൻ സിറ്റിക്ക് താൽപര്യമുണ്ടെന്നും പുതിയ കരാർ ഓഫർ ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾവ്യക്തമാക്കുന്നു. ബാഴ്‌സ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit