Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: കരാർ പുതുക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി റാമോസ്, ബാഴ്‌സലോണ സ്റ്റെർലിംഗിനെയും നോട്ടമിടുന്നു

Sreejith N
Real Madrid v Atalanta  - UEFA Champions League Round Of 16 Leg Two
Real Madrid v Atalanta - UEFA Champions League Round Of 16 Leg Two / Quality Sport Images/Getty Images
facebooktwitterreddit

1. സെർജിയോ റാമോസ് റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ സാധ്യത

Sergio Ramos
Chelsea v Real Madrid - UEFA Champions League Semi Final: Leg Two / Quality Sport Images/Getty Images

റയൽ മാഡ്രിഡുമായി കരാർ പുതുക്കുന്ന കാര്യത്തിൽ റാമോസ് നിലപാട് മാറ്റിയെന്നു റിപ്പോർട്ടുകൾ. നേരത്തെ രണ്ടു വർഷത്തേക്ക് കരാർ നീട്ടാനുള്ള ആവശ്യത്തിൽ ഉറച്ചു നിന്നിരുന്ന താരം ഇപ്പോൾ ഒരു വർഷം കരാർ പുതുക്കാൻ സമ്മതമറിയിച്ചുവെന്നു ഡിപോർട്ടസ് കുവാട്രോ റിപ്പോർട്ടു ചെയ്യുന്നു. ജൂണിൽ കരാർ അവസാനിക്കുന്ന താരത്തിന് റയലിൽ തന്നെ തുടരാനാണ് താൽപര്യമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2. റഹീം സ്റ്റെർലിംഗിനെയും ബാഴ്‌സലോണ നോട്ടമിടുന്നു

Raheem Sterling
Manchester City v Chelsea FC - UEFA Champions League Final / Visionhaus/Getty Images

മാഞ്ചസ്റ്റർ സിറ്റി താരങ്ങളെയും ബാഴ്‌സലോണയെയും ചേർത്തുള്ള അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല. കാറ്റലൻ മാധ്യമമായ സ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സിറ്റി മുന്നേറ്റനിര താരം റഹീം സ്റ്റെർലിംഗാണ് ബാഴ്‌സലോണയുടെ റഡാറിലുള്ളത്. സ്റ്റെർലിങ്ങിന് വേണ്ടി കുട്ടീന്യോ, പ്യാനിച്ച്, ഉംറ്റിറ്റി എന്നീ താരങ്ങളെ വിൽക്കാനുള്ള നീക്കവും ബാഴ്‌സലോണക്കുണ്ട്.

3. ഹക്കിമിക്കായി ചെൽസി, പിഎസ്‌ജി പോരാട്ടം

Achraf Hakimi
FC Internazionale v UC Sampdoria - Serie A / Marco Luzzani/Getty Images

ഇന്റർ മിലാൻ ഫുൾബാക്കായ അഷ്‌റഫ് ഹക്കിമിക്കു വേണ്ടി ചെൽസിയും പിഎസ്‌ജിയും പോരാടുന്നു. ജിയാൻലൂക്ക ഡി മർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു ക്ലബുകളും മൊറോക്ക താരത്തിനായി അറുപതു മില്യൺ യൂറോയുടെ ബിഡ് സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സാഹചര്യങ്ങൾ മോശമായതിനാൽ ഇന്റർ ഹക്കിമിയെ വിൽക്കാനുള്ള സാധ്യത കൂടുതലാണ്.

4. സാഞ്ചോയെ സ്വന്തമാക്കാനുള്ള അവസാന തീയതി തീരുമാനിച്ച് ഡോർട്മുണ്ട്

Jadon Sancho
England v Romania - International Friendly / Visionhaus/Getty Images

ഇംഗ്ലണ്ട് താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ കഴിയുന്ന അവസാന തീയ്യതി തീരുമാനിച്ച് ബൊറൂസിയ ഡോർട്മുണ്ട്. ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ജൂലൈ അവസാനവും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വീകാര്യമായ ഓഫർ നൽകിയില്ലെങ്കിൽ ജർമൻ ക്ലബ് താരത്തെ വിട്ടുകൊടുക്കില്ല. താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ പേഴ്‌സണൽ എഗ്രിമെന്റ് ആയെങ്കിലും ഫീസിന്റെ കാര്യമാണ് തീരുമാനമാകാത്തത്.

5. മൗറീസിയോ സാറി ലാസിയോ പരിശീലകനായി ചുമതലയേറ്റു

FBL-EUR-C1-JUVENTUS-LYON
FBL-EUR-C1-JUVENTUS-LYON / MIGUEL MEDINA/Getty Images

മൗറീസിയോ സാറിയെ പരിശീലകനായി നിയമിച്ച കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് ലാസിയോ. ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മുൻ യുവന്റസ് പരിശീലകൻ മൂന്നു വർഷത്തെ കരാറാണ് ലാസിയോയുമായി ഒപ്പിട്ടിരിക്കുന്നത്. സിമോൺ ഇൻസാഗി ഇന്റർ പരിശീലകനായി ചുമതലയേറ്റതിനു പകരക്കാരനായാണ് മുൻ ചെൽസി, നാപ്പോളി പരിശീലകൻ കൂടിയായ സാറി എത്തുന്നത്.

6. ഗബ്രിയേൽ ജീസസ് യുവന്റസിന്റെ റഡാറിൽ

Gabriel Jesus
Manchester City v Chelsea FC - UEFA Champions League Final / Carl Recine - Pool/Getty Images

ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസിനെ യുവന്റസ് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അടുത്ത സീസണിൽ ടീമിന്റെ മുന്നേറ്റനിരയെ ശക്തിപ്പെടുത്താൻ താരത്തിന്റെ സാന്നിധ്യം നിർണായകമാണെന്നാണ് യുവന്റസ് പരിശീലകൻ അല്ലെഗ്രി കരുതുന്നത്. പിഎസ്‌ജി താരം ഇകാർഡിയിലും യുവന്റസിന് താൽപര്യമുണ്ട്.

7. വരാനെയെ അമ്പതു മില്യൺ യൂറോക്ക് വിൽക്കാൻ തയ്യാറായി റയൽ മാഡ്രിഡ്

FBL-EURO-2020-2021-FRA-WAL-FRIENDLY
FBL-EURO-2020-2021-FRA-WAL-FRIENDLY / FRANCK FIFE/Getty Images

ഫ്രഞ്ച് പ്രതിരോധ താരമായ റാഫേൽ വരാനെയെ അമ്പതു മില്യൺ യൂറോക്ക് വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാണെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ താരത്തിനായി സജീവമായി രംഗത്തുള്ളത്. അടുത്ത സീസൺ അവസാനിക്കുന്നതോടെ വരാനെ ഫ്രീ ഏജന്റ് ആകുമെന്നത് കൊണ്ടാണ് റയൽ താരതമ്യേനെ കുറഞ്ഞ തുകക്ക് താരത്തെ വിൽക്കാൻ ഒരുങ്ങുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit