Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: വൈനാൽഡത്തെ സ്വന്തമാക്കാൻ പിഎസ്‌ജി രംഗത്ത്, അർജന്റീന താരത്തിനായി ആഴ്‌സണലും ആസ്റ്റൺ വില്ലയും

Sreejith N
Real Madrid v Liverpool - UEFA Champions League
Real Madrid v Liverpool - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

1. ബാഴ്‌സലോണ ലക്ഷ്യമിട്ട വൈനാൽഡത്തെ സ്വന്തമാക്കാൻ പിഎസ്‌ജി രംഗത്ത്

Georginio Wijnaldum
Training holland in Lagos -Training Men / Soccrates Images/Getty Images

ഫ്രീ ഏജന്റായ ലിവർപൂൾ മധ്യനിര താരം ജിനി വൈനാൽഡത്തെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമം ആരംഭിച്ചതായി ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്‌തു. ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഫ്രഞ്ച് ക്ലബ് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ മുൻ ഡച്ച് പരിശീലകനായ കൂമാന്റെ സാന്നിധ്യം ബാഴ്‌സയ്ക്ക് ഗുണമാകുമെന്നു വേണം കരുതാൻ.

2. അർജന്റീനിയൻ താരം ബുവെൻഡിയക്കു വേണ്ടി ആഴ്‌സണലും ആസ്റ്റൺ വില്ലയും ശ്രമിക്കുന്നു

Emiliano Buendia
Barnsley v Norwich City - Sky Bet Championship / James Williamson - AMA/Getty Images

ഈ സീസണിലെ ചാമ്പ്യൻഷിപ്പ് കിരീടം നോർവിച്ച് സിറ്റിക്ക് സമ്മാനിക്കുന്നതിനു നിർണായക പങ്കു വഹിച്ച അർജന്റീനിയൻ മധ്യനിര താരം എമിലിയാനോ ബുവൻഡിയക്കു വേണ്ടി ആഴ്‌സണലും ആസ്റ്റൺ വില്ലയും ശ്രമം നടത്തുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് വെളിപ്പെടുത്തി. ഈ സീസണിൽ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മിഡ്‌ഫീൽഡർക്ക് 35 മില്യൺ യൂറോയെങ്കിലും നൽകേണ്ടി വരും.

3. കോണ്ടെ മുന്നോട്ടു വെക്കുന്ന ആവശ്യം ടോട്ടനത്തിന് അംഗീകരിക്കാനാവാത്തത്

Antonio Conte
FC Internazionale Milano v Udinese Calcio - Serie A / Mattia Ozbot/Getty Images

ടോട്ടനം ഹോസ്‌പർ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ അന്റോണിയോ കോണ്ടെ മുന്നോട്ടു വെക്കുന്നത് വമ്പൻ ട്രാൻസ്‌ഫർ ബഡ്‌ജറ്റും മികച്ച താരങ്ങളെയുമാണെന്നത് ഇറ്റാലിയൻ പരിശീലകൻ സ്‌പർസിലെത്താനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്‌തു. അതേസമയം സ്പോർട്ടിങ് ഡയറക്‌ടറായി ഫാബിയോ പരാറ്റിസിയെ നിയമിക്കാനുള്ള നീക്കങ്ങൾ മുന്നോട്ടു പോകുന്നുണ്ട്.

4. ആൽബക്ക് പകരക്കാരനായി ഗായയെ ടീമിലെത്തിക്കാൻ ബാഴ്‌സ

Jose Luis Gaya
Spain v Portugal - International Friendly / David Ramos/Getty Images

വലൻസിയ ലെഫ്റ്റ് ബാക്കും ടീമിന്റെ നായകനുമായ ജോസെ ഗായയെ സ്വന്തമാക്കാൻ ബാഴ്‌സലോണ താൽപര്യപ്പെടുന്നു. നിലവിൽ വലൻസിയയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ഗായ നിർത്തി വെച്ചിരിക്കുകയാണെന്നും ടീമിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ബാഴ്‌സലോണ ട്രാൻസ്‌ഫർ പരിഗണിക്കുമെന്നും മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്‌തു.

5. സാറി ലാസിയോ പരിശീലകനാവുന്നതിനരികെ

Maurizio Sarri
Juventus v AS Roma - Serie A / Valerio Pennicino/Getty Images

സ്കൈ സ്പോർട്സ് ഇറ്റാലിയയുടെ റിപ്പോർട്ടുകൾ പ്രകാരം മുൻ യുവന്റസ് കോച്ചായ മൗറീസിയോ സാറി ലാസിയോയുടെ പരിശീലകനായി ചുമതലയേൽക്കും. ലാസിയോയുടെ പരിശീലകനായ ഇൻസാഗി ഇന്റർ മിലാനിലേക്ക് ചേക്കേറിയതിനു പകരക്കാരനായാണ് സാറി എത്തുന്നത്. മൂന്നു മുതൽ മൂന്നര മില്യൺ വരെയാണ് സാറിക്ക് പ്രതിഫലമായി ലഭിക്കുക.

6. ബൊക്ക ജൂനിയേഴ്‌സ് വിടുകയാണെന്നു പ്രഖ്യാപിച്ച് ടെവസ്

Carlos Tevez
Boca Juniors v The Strongest - Copa CONMEBOL Libertadores / Pool/Getty Images

ബൊക്ക ജൂനിയേഴ്‌സ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച് അർജന്റീന താരം കാർലോസ് ടെവസ്. മത്സരങ്ങൾക്കു വേണ്ടി മാനസികമായി തയ്യാറെടുക്കാൻ കഴിയാത്തതു കൊണ്ടാണ് ക്ലബ് വിടുന്നതെന്ന് ടെവസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ താരത്തിനു താല്പര്യമില്ലെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

7. സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു

Jadon Sancho
Borussia Dortmund v Bayer 04 Leverkusen - Bundesliga / Matthias Hangst/Getty Images

ഇംഗ്ലണ്ട് താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊറൂസിയ ഡോർട്മുണ്ടുമായി ചർച്ചകൾ ആരംഭിച്ചതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ഡോർട്മുണ്ട് ആവശ്യപ്പെട്ട ട്രാൻസ്‌ഫർ തുക അംഗീകരിക്കാൻ കഴിയാത്തതിനാൽ ആ ഡീൽ പരാജയപ്പെട്ടു.

facebooktwitterreddit