Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അന്റോണിയോ കോണ്ടെ പ്രീമിയർ ലീഗിലേക്ക്, ഡീപേ ട്രാൻസ്‌ഫർ പൂർത്തിയാക്കാനൊരുങ്ങി ബാഴ്‌സലോണ

Sreejith N
FC Internazionale  v AS Roma - Serie A
FC Internazionale v AS Roma - Serie A / Marco Luzzani/Getty Images
facebooktwitterreddit

1. അന്റോണിയോ കോണ്ടെ ടോട്ടനം ഹോസ്‌പറിലേക്ക് ചേക്കേറാനൊരുങ്ങുന്നു

Antonio Conte
FC Internazionale Milano v Udinese Calcio - Serie A / Mattia Ozbot/Getty Images

ഇന്റർ മിലാനെ നിരവധി വർഷങ്ങൾക്കു ശേഷം സീരി എ ജേതാക്കളാക്കി ടീം വിട്ട അന്റോണിയോ കോണ്ടെയെ ടീമിലെത്തിക്കാൻ ശക്തമായ നീക്കങ്ങളുമായി ടോട്ടനം ഹോട്സ്‌പർ. കോണ്ടേക്കും ടോട്ടനത്തിന്റെ പരിശീലകനാവാൻ താൽപര്യമുണ്ടെങ്കിലും ഇതുവരെയും അവസാന തീരുമാനം എടുത്തിട്ടില്ലെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. വേതനം, പുതിയ സൈനിംഗുകൾ, സ്റ്റാഫുകൾ എന്നിവയെ സംബന്ധിച്ച ചർച്ചകൾ നടന്നു കൊണ്ടിരിക്കയാണ്.

2. ഡീപേ ബാഴ്‌സലോണയുടെ നാലാമത്തെ സൈനിങാകും

Memphis Depay
Olympique Lyon v OGC Nice - Ligue 1 / Eurasia Sport Images/Getty Images

ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയാണ് ബാഴ്‌സയിലേക്കെത്തുന്ന അടുത്ത താരമെന്ന് സ്‌പോർട് വെളിപ്പെടുത്തി. അഗ്യൂറോ, എറിക് ഗാർസിയ എന്നിവരെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയ ബാഴ്‌സയിലേക്ക് ഡീപേയും ഫ്രീ ട്രാൻസ്ഫറിലാണ് എത്തുന്നത്. ഇവർക്കു പുറമെ 9 മില്യൺ നൽകി എമേഴ്‌സണെയും ബാഴ്‌സ സ്വന്തമാക്കിയിരുന്നു.

3. ടുഷെൽ ചെൽസിയുമായി രണ്ടു വർഷത്തേക്ക് കരാർ നീട്ടി

Thomas Tuchel
Blackpool v Lincoln City - Sky Bet League One Play-off Final / James Williamson - AMA/Getty Images

ജനുവരിയിൽ ഒന്നര വർഷത്തെ കരാറിൽ ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്ത തോമസ് ടുഷെലിന്റെ കോൺട്രാക്‌ട് ചാമ്പ്യൻസ് ലീഗ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ബ്ലൂസ് നീട്ടി. രണ്ടു വർഷത്തേക്ക് കരാർ നീട്ടിയതോടെ 2024 വരെ ടുഷെൽ ചെൽസിയിൽ തുടരും. മുപ്പതു മത്സരങ്ങളിൽ ചെൽസിയെ പരിശീലിപ്പിച്ച ടുഷെൽ അഞ്ചെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയിരിക്കുന്നത്.

4. ലോകാടെല്ലിക്കു വേണ്ടി ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്

Manuel Locatelli
Italy Training Session And Press Conference / Claudio Villa/Getty Images

സീരി എയിൽ സാസുവോളക്ക് വേണ്ടി കളിക്കുന്ന മാനുവൽ ലോകാടെല്ലിക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്. ട്രാൻസ്‌ഫർ മാർക്കറ്റ് വെബാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. ഈ സീസണിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച താരത്തിനു വേണ്ടി യുവന്റസും ശ്രമം നടത്തുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.

5. റിച്ചാർലിസണെ റയൽ മാഡ്രിഡിനു നൽകാൻ എവർട്ടൺ തയ്യാറായേക്കില്ല

richarlison
Manchester City v Everton - Premier League / Chloe Knott - Danehouse/Getty Images

ബ്രസീലിയൻ സ്‌ട്രൈക്കറായ റിച്ചാർലിസണിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനു ശ്രമമുണ്ടെങ്കിലും താരത്തെ വിട്ടുകൊടുക്കില്ലെന്നാണ് എവെർട്ടണിന്റെ നിലപാടെന്ന് ലിവർപൂൾ എക്കോ റിപ്പോർട്ടു ചെയ്‌തു, കാർലോ ആൻസലോട്ടി ലോസ് ബ്ലാങ്കോസ് പരിശീലകനായി എത്തിയതോടെ ബ്രസീലിയൻ സ്‌ട്രൈക്കർ റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്.

6. അലക്‌സിസ് സാഞ്ചസ് സെവിയ്യയിലേക്ക്

Alexis Sanchez
Argentina v Chile - FIFA World Cup 2022 Qatar Qualifier / Pool/Getty Images

ചിലിയൻ മുന്നേറ്റനിര താരമായ അലക്‌സിസ് സാഞ്ചസിനെ സെവിയ്യ സ്വന്തമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ഇന്ററിൽ പരിമിതമായ അവസരങ്ങൾ ലഭിച്ചിട്ടും (30 മത്സരങ്ങൾ, 12 സ്റ്റാർട്ട്) പന്ത്രണ്ടു ഗോളുകൾ നേടിയ താരം പ്രതിഫലത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ ഒരുക്കണമാണെങ്കിൽ സെവിയ്യ ടീമിലെത്തിച്ചേക്കും.

7. അഗ്യൂറോക്ക് ആഴ്‌സണലിന്റെയും ചെൽസിയുടെയും ഓഫറുണ്ടായിരുന്നുവെന്ന് താരത്തിന്റെ പിതാവ്

Sergio Aguero
FC Barcelona Sign Sergio Aguero / Quality Sport Images/Getty Images

മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോയെ സ്വന്തമാക്കാൻ ആഴ്‌സണൽ, ചെൽസി ടീമുകൾ ശ്രമം നടത്തിയിരുന്നുവെന്ന് താരത്തിന്റെ പിതാവ് വെളിപ്പെടുത്തി. യൂറോപ്പിലെ മറ്റു ക്ലബുകളും സ്വന്തമാക്കാൻ ശ്രമിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് തീരുമാനമെടുത്തത്.

8. ജിറൂഡിന്റെ കരാർ നീട്ടി ചെൽസി

FBL-FRA-FRIENDLY-TRAINING
ഒലിവർ ജിറൂഡ് / FRANCK FIFE/Getty Images

മുന്നേറ്റനിര താരം ഒലിവർ ജിറൂഡിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ഉപയോഗിച്ച് ചെൽസി. ഇതോടെ ഈ സീസണോടെ ചെൽസിയുമായുള്ള കരാർ അവസാനിക്കുമായിരുന്ന ഫ്രഞ്ച് താരം ബ്ലൂസിനോടൊപ്പം ഒരു സീസണിൽ കൂടി തുടരും.

facebooktwitterreddit