Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ക്രിസ്റ്റ്യൻ റൊമേറോക്ക്‌ വിലയിട്ട് അറ്റലാന്റ, കുട്ടീന്യോക്കായി മൂന്നു ക്ലബുകൾ രംഗത്ത്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-COL-ARG
FBL-WC-2022-SAMERICA-QUALIFIERS-COL-ARG / RAUL ARBOLEDA/Getty Images
facebooktwitterreddit

1. ക്രിസ്റ്റ്യൻ റൊമേറോയെ സ്വന്തമാക്കാൻ 60 മില്യൺ നൽകണം

Cristian Romero
Argentina v Uruguay: Group A - Copa America Brazil 2021 / Pedro Vilela/Getty Images

അർജന്റീനിയൻ പ്രതിരോധ താരമായ ക്രിസ്റ്റ്യൻ റൊമേറോയെ സ്വന്തമാക്കണമെങ്കിൽ അറുപതു മില്യൺ യൂറോ മുടക്കേണ്ടി വരുമെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. അതിൽ കുറഞ്ഞൊരു തുകക്ക് കഴിഞ്ഞ സീസണിൽ സീരി എയിലെ മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെട്ട റൊമേറോയെ വിൽക്കാൻ അറ്റലാന്റ തയ്യാറല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമായി രംഗത്തുള്ള താരത്തിൽ ബാഴ്‌സലോണ, ടോട്ടനം എന്നിവർക്കും താൽപര്യമുണ്ട്.

2. ഫിലിപ്പോ കുട്ടീന്യോക്കായി മൂന്നു ക്ലബുകൾ രംഗത്ത്

Coutinho
Real Valladolid v FC Barcelona - La Liga Santander / Soccrates Images/Getty Images

ബാഴ്‌സലോണ ടീമിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന താരമായ ഫിലിപ്പെ കുട്ടീന്യോ ക്ലബ് വിടാൻ സാധ്യത. സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി ലൈസ്റ്റർ സിറ്റി, ഇന്റർ മിലാൻ, എസി മിലാൻ എന്നീ ക്ലബുകൾ രംഗത്തുണ്ട്. വേതന ബിൽ കുറക്കുന്നതിനു വേണ്ടിയാണ് ബാഴ്‌സ ബ്രസീലിയൻ താരത്തെ ഒഴിവാക്കാൻ ഒരുങ്ങുന്നത്.

3. യൂറോ കപ്പിലെ ഹീറോയായ ദാംസ്ഗാർഡിനെ വിൽക്കാൻ സാംപ്‌ദോറിയ തയാറല്ല

Mikkel Damsgaard
England v Denmark - UEFA Euro 2020: Semi-final / Visionhaus/Getty Images

യൂറോ കപ്പിൽ സെമി ഫൈനൽ വരെയെത്തിയ ഡെന്മാർക്കിനു വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ മൈക്കേൽ ദാംസ്ഗാർഡിനെ വിൽക്കാൻ താരത്തിന്റെ ക്ലബായ സാംപ്‌ദോറിയ തയ്യാറല്ലെന്ന് ഗസറ്റ ഡെല്ല സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. യൂറോയിലിതു വരെ പിറന്ന ഒരേയൊരു ഫ്രീകിക്ക് ഗോളിന്റെ ഉടമയായ താരത്തിനെ ലിവർപൂളും ടോട്ടനവുമാണ് നോട്ടമിട്ടിരിക്കുന്നത്.

4. ടെവെസ് അമേരിക്കൻ ലീഗിൽ കളിച്ച് റിട്ടയർ ചെയ്യാൻ തയ്യാറെടുക്കുന്നു

Carlos Tévez
Boca Juniors v River Plate - Copa De La Liga Profesional 2021 / Marcelo Endelli/Getty Images

അർജന്റീനിയൻ താരമായ കാർലോസ് ടെവസ് അമേരിക്കൻ ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്നു. ഇഎസ്‌പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് എംഎൽഎസ് ക്ലബുകൾ ടെവെസിനു വേണ്ടി രംഗത്തുണ്ട്. നിലവിൽ മിയാമിയിൽ അവധിക്കാലം ചിലവഴിക്കുന്ന താരം എംഎൽഎസിൽ കളിച്ചതിനു ശേഷം വിരമിക്കാനാണ് സാധ്യത.

5. സൗൾ നിഗ്വസിനെ സ്വന്തമാക്കാൻ ലിവർപൂൾ രംഗത്ത്

Saul Niguez
Real Valladolid CF v Atletico de Madrid - La Liga Santander / Quality Sport Images/Getty Images

അത്ലറ്റികോ മാഡ്രിഡ് വിടാൻ താൽപര്യപ്പെടുന്ന സൗൾ നിഗ്വസിനെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമങ്ങൾ നടത്തുന്നതായി സ്‌പാനിഷ്‌ മാധ്യമം എഎസിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി നാൽപതു മില്യൺ യൂറോയുടെ ഓഫറാണ് ലിവർപൂൾ നൽകാൻ തയ്യാറെടുക്കുന്നത്. വൈനാൾഡത്തിനു പകരക്കാരനായാണ് ലിവർപൂൾ സൗളിനെ നോട്ടമിടുന്നത്.

6. അർജന്റീന താരം അലാറിയോയെ സ്വന്തമാക്കാൻ സെവിയ്യ

Lucas Alario
TSG Hoffenheim v Bayer 04 Leverkusen - Bundesliga / Alex Grimm/Getty Images

ബയേർ ലെവർകൂസൻറെ അർജന്റീനിയൻ മുന്നേറ്റനിര താരമായ ലൂകാസ് അലാറിയോയെ സ്‌പാനിഷ്‌ ക്ലബായ സെവിയ്യ നോട്ടമിടുന്നു. 2022ൽ കരാർ അവസാനിക്കുന്നതു മുതലെടുത്തു കുറഞ്ഞ തുകക്ക് അലാറിയോയെ സ്വന്തമാക്കാൻ കഴിയുമെന്ന് സെവിയ്യ പ്രതീക്ഷിക്കുന്നതായി എസ്റ്റേഡിയോ ഡീപോർട്ടീവോ പുറത്തുവിട്ടു. അടുത്ത സീസണിൽ ജർമനിയിൽ താരം തുടരാനുള്ള സാധ്യതയില്ല.

7. ഡോണറുമ്മയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ സ്ഥിരീകരിച്ച് വെറാറ്റി

Ciro Immobile, Andrea Belotti, Lorenzo Insigne, Marco Verratti, Gianluigi Donnarumma
Italy Training Session and Press Conference - UEFA Euro 2020: Group A / Claudio Villa/Getty Images

ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻലൂയിജി ഡോണറുമ്മയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ സ്ഥിരീകരിച്ച് സഹതാരം മാർകോ വെറാറ്റി. യൂറോ ഫൈനലിന് മുൻപുള്ള പ്രസ് കോൺഫെറൻസിനിടെ ഡോണറുമ്മയെ പിഎസ്‌ജി സഹതാരമായി ലഭിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നു വെറാറ്റി പറഞ്ഞിരുന്നു. എന്നാൽ ഔദ്യോഗികമായി താരത്തിന്റെ ട്രാൻസ്‌ഫർ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.


facebooktwitterreddit