Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബ്രസീലിയൻ താരത്തെ റയലിലെത്തിക്കാൻ ആൻസലോട്ടി, ബാഴ്‌സലോണ വിടാൻ ഗ്രീസ്‌മൻ തയ്യാർ

Sreejith N
FBL-2021-COPA AMERICA-BRA-VEN
FBL-2021-COPA AMERICA-BRA-VEN / NELSON ALMEIDA/Getty Images
facebooktwitterreddit

1. റിച്ചാർലിസണെ റയലിലെത്തിക്കാൻ ആൻസലോട്ടി ഒരുങ്ങുന്നു

Richarlison
Brazil v Peru: Group B - Copa America Brazil 2021 / MB Media/Getty Images

ബ്രസീലിയൻ മുന്നേറ്റനിര താരമായ റിച്ചാർലിസണെ റയൽ മാഡ്രിഡിലെത്തിക്കാൻ ആൻസലോട്ടി ഒരുങ്ങുന്നു. എവർട്ടൺ താരത്തെ ടീമിലെത്തിക്കുന്നതിനു വേണ്ടി ആൻസലോട്ടി ഫോണിൽ ബന്ധപ്പെട്ടുവെന്ന് ഗോൾ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന എവർട്ടണിന്റെ താരങ്ങളിൽ ഒരാളെ റയലിലെത്തിക്കാൻ താൽപര്യമുള്ള ആൻസലോട്ടി കഴിഞ്ഞ സീസണിൽ പതിനഞ്ചു ഗോൾ നേടിയ റിച്ചാർലിസനെയാണ് ലക്ഷ്യമിടുന്നത്.

2. വേതനം കുറക്കേണ്ടി വരികയാണെങ്കിൽ ബാഴ്‌സ വിടാൻ ഗ്രീസ്‌മൻ സമ്മതം മൂളും

Antoine Griezmann
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

ബാഴ്‌സലോണയിൽ തുടരണമെങ്കിൽ വേതനം കുറച്ചേ തീരുവെന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ക്ലബ് വിടാൻ ഗ്രീസ്‌മൻ തയ്യാറാണെന്ന് സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പെടുത്തി. വേതനബില്ലുകൾ പരമാവധി എത്തിയതിനെ തുടർന്ന് മെസിയുടെ കരാർ പുതുക്കലും പുതിയ താരങ്ങളുടെ രജിസ്‌ട്രേഷനിലും ബാഴ്‌സ പ്രതിസന്ധി നേരിടുകയാണ്. പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫറാണ് താരം ലക്ഷ്യമിടുന്നത്.

3. ഗ്വാർഡിയോളക്കു കീഴിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് പുയ്‌ജ്

Riqui Puig
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളക്കു കീഴിൽ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ബാഴ്‌സലോണ താരം റിക്വി പുയ്‌ജ്. ഇരുപത്തിയൊന്നുകാരനായ താരം ബാഴ്‌സലോണയിൽ അവസരങ്ങൾ കുറഞ്ഞിരിക്കുന്ന സമയത്താണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയതെന്നു ശ്രദ്ധേയമാണ്. ഗ്വാർഡിയോളയുടെ ശൈലിയും ഫുട്ബോളിലുള്ള അറിവുമാണ് തന്നെ ആകർഷിക്കുന്നതെന്നു പറഞ്ഞ പുയ്‌ജ് ബാഴ്‌സ വിടാനുള്ള പദ്ധതിയില്ലെന്നും മുണ്ടോ ഡിപോർറ്റീവോയോട് വ്യക്തമാക്കി.

4. ഹാലൻഡ് ചെൽസിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിക്കുന്നു

Erling Haaland
Norway v Greece - International Frienldy / Fran Santiago/Getty Images

ബൊറൂസിയ ഡോർട്മുണ്ട് യുവതാരവും യൂറോപ്പിലെ സെൻസേഷനുമായ എർലിങ് ബ്രൂട് ഹാലൻഡ്‌ ചെൽസിയിൽ കളിക്കാനാണു സാധ്യതയെന്ന് ഡീൻ ജോൺസ്‌ റിപ്പോർട്ടു ചെയ്‌തു. ടിമോ വെർണർ, ടാമി അബ്രഹാം എന്നിവർക്കു പകരം ഒരു മികച്ച മുന്നേറ്റനിര താരത്തെ തേടുന്ന ചെൽസിക്ക് കഴിഞ്ഞ സീസണിൽ നാൽപത്തിയൊന്ന് മത്സരങ്ങളിൽ നിന്നും നാൽപത്തിയൊന്ന് ഗോളുകൾ നേടിയ ചെൽസി താരം അനുയോജ്യനാണെന്നതിൽ സംശയമില്ല,

5. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്നു

Paul Pogba
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ വർധിച്ചു. ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം താരം പിഎസ്‌ജിയിലേക്കാണ് ചേക്കേറാൻ തയ്യാറെടുക്കുന്നത്. തന്റെ ഫിനാൻഷ്യൽ ഡിമാന്റുകൾ നിലവിൽ അംഗീകരിക്കാൻ കഴിയുന്ന ക്ലബ് പിഎസ്‌ജി മാത്രമാണെന്നാണ് താരം കരുതുന്നത്.

6. എമിൽ സ്‌മിത്ത്‌ റോവേക്കായി മൂന്നാമതും ഓഫർ നൽകാൻ ആസ്റ്റൺ വില്ല

FBL-ENG-PR-CRYSTAL PALACE-ARSENAL
FBL-ENG-PR-CRYSTAL PALACE-ARSENAL / FRANK AUGSTEIN/Getty Images

ആഴ്‌സണൽ മിഡ്‌ഫീൽഡറായ എമിൽ സ്‌മിത്ത്‌ റോവയെ വിടാതെ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല. ഇരുപതുകാരനായ റോവേക്ക് പുതിയ കരാർ നൽകാൻ ആഴ്‌സണൽ ഒരുങ്ങുമ്പോൾ താരത്തെ ടീമിലെത്തിക്കാൻ മൂന്നാമതും ബിഡ് ചെയ്യാനാണ് ആസ്റ്റൺ വില്ല ഒരുങ്ങുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു. മുൻപ് ആസ്റ്റൺ വില്ല നൽകിയ രണ്ടു ബിഡുകളും ആഴ്‌സണൽ തള്ളിയിരുന്നു.

7. വമ്പൻ തുകക്ക് സ്‌ട്രൈക്കർമാരെ വാങ്ങാൻ കഴിയില്ലെന്ന് പെപ് ഗ്വാർഡിയോള

Pep Guardiola
Manchester City v Chelsea FC - UEFA Champions League Final / Jose Coelho - Pool/Getty Images

ഹാരി കേൻ അഭ്യൂഹങ്ങൾ തള്ളിക്കളയുന്ന വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ടിവി3യോട് സംസാരിക്കുമ്പോൾ വമ്പൻ തുക മുടക്കി സ്‌ട്രൈക്കർമാരെ വാങ്ങുന്നത് സിറ്റിക്ക് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫെറൻ ടോറസ്, ഗബ്രിയേൽ ജീസസ് എന്നീ താരങ്ങൾ ആ പൊസിഷനിലുണ്ടെന്നും പെപ് കൂട്ടിച്ചേർത്തു.

facebooktwitterreddit