Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ട്രിൻകാവോ അടുത്ത സീസൺ പ്രീമിയർ ലീഗിൽ കളിക്കും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വേണമെന്ന് റയൽ

Sreejith N
FC Barcelona v Sevilla - Spanish Copa del Rey
FC Barcelona v Sevilla - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

1. ഫ്രാൻസിസ്‌കോ ട്രിൻകാവോ ലോൺ കരാറിൽ വോൾവ്‌സിലേക്ക് ചേക്കേറി

Francisco Trincao
SD Eibar v FC Barcelona - La Liga Santander / Juan Manuel Serrano Arce/Getty Images

ബാഴ്‌സലോണയുടെ പോർച്ചുഗീസ് വിങ്ങറായ ഫ്രാൻസിസ്‌കോ ട്രിന്കാവോ പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിലേക്ക് ചേക്കേറി. അടുത്ത സീസൺ മുഴുവൻ താരം പ്രീമിയർ ലീഗിൽ കളിക്കും. കഴിഞ്ഞ സീസണിൽ നിരവധി മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരത്തെ വേതനബില്ലുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബാഴ്‌സലോണ ലോണിൽ അയച്ചത്.

2. വരാനെയുടെ കരാറിൽ വാൻ ഡി ബീക്കിനെ ഉൾപ്പെടുത്തണമെന്ന് റയൽ മാഡ്രിഡ്

Donny Van De Beek
Netherlands Training Session / BSR Agency/Getty Images

റാഫേൽ വരാനയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുത്തു കൊണ്ടിരിക്കെ കരാറിൽ വാൻ ഡി ബീക്കിനെയും ഉൾപ്പെടുത്തണമെന്നു റയൽ മാഡ്രിഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. താരത്തെ ലോണിൽ പകരം നൽകണമെന്ന ആവശ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നുണെന്ന് ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡച്ച് താരത്തിന് അവസരങ്ങൾ കുറവായിരുന്നു.

3. വില്യൻ ആഴ്‌സണൽ വിടാനൊരുങ്ങുന്നു

Willian - Soccer Player for Chelsea and Brazil
Tottenham Hotspur v Arsenal - Premier League / Visionhaus/Getty Images

ചെൽസിയിൽ നിന്നും ആഴ്‌സണലിലേക്ക് ചേക്കേറി ഒരു വർഷത്തിനുള്ളിൽ തന്നെ ബ്രസീലിയൻ താരം വില്യൻ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരത്തെ വിൽക്കുന്ന കാര്യം ആഴ്‌സണൽ പരിഗണിക്കുന്നുണ്ടെന്ന് ദി മിറർ റിപ്പോർട്ടു ചെയ്‌തു. ഇനിയും ആഴ്‌സണലുമായി രണ്ടു വർഷത്തെ കരാർ വില്യനു ബാക്കിയുണ്ട്.

4. ബുസ്‌ക്വറ്റ്സ് എംഎൽഎസിലേക്കില്ല, ബാഴ്‌സയിൽ തുടരും

Sergio Busquets
Switzerland v Spain - UEFA Euro 2020: Quarter-final / Alexander Hassenstein/Getty Images

അമേരിക്കൻ ലീഗിൽ നിന്നും നിരവധി ഓഫറുകളുണ്ടെങ്കിലും സെർജിയോ ബുസ്‌ക്വറ്റ്സ് അടുത്ത സീസൺ കൂടി ബാഴ്‌സലോണക്കൊപ്പം തുടരുമെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി.

5. ആന്ദ്രേ ഒനാനക്ക് ആവശ്യക്കാരേറുന്നു

Andre Onana
Ajax v Willem II - Dutch Eredivisie / BSR Agency/Getty Images

അയാക്‌സ് ഗോൾകീപ്പറായ ആന്ദ്രേ ഓനാനക്ക് ആവശ്യക്കാർ ഏറി വരുന്നു. എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം മുൻ ബാഴ്‌സലോണ അക്കാദമി താരത്തിനായി ഫ്രഞ്ച് ക്ലബായ ലിയോണും രംഗത്തു വന്നിട്ടുണ്ട്. ഉത്തേജക മരുന്ന് വിവാദത്തെ തുടർന്ന് ഒരു വർഷത്തോളം വിലക്കു ലഭിച്ച ഒനാനയെ സ്വന്തമാക്കാൻ ആഴ്‌സണൽ, ഇന്റർ മിലാൻ എന്നീ ക്ലബുകളും താല്പര്യപ്പെടുന്നുണ്ട്.

6. ഡെംബലെയുടെ ലോൺ കരാർ നീട്ടാൻ അത്ലറ്റികോ മാഡ്രിഡ്

Moussa Dembele
Atletico de Madrid v C.A. Osasuna - La Liga Santander / Quality Sport Images/Getty Images

സുവാരസിന് ബാക്കപ്പായി ഫ്രഞ്ച് താരം മൂസ ഡെംബലെയെ അടുത്ത സീസണിലും ലോണിൽ നിലനിർത്തുന്ന കാര്യം അത്ലറ്റികോ മാഡ്രിഡ് പരിഗണിക്കുന്നു. ലിയോണിൽ നിന്നും അത്ലറ്റികോ ലോണിൽ ടീമിലെത്തിച്ച ഡെംബലെ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ തിളങ്ങിയില്ലെങ്കിലും താരത്തിന്റെ പ്രൊഫെഷണൽ മനോഭാവം സ്റ്റാഫുകൾക്കിടയിൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്.

7. കുട്ടീന്യോയെ ബാഴ്‌സലോണ എസി മിലാന് ഓഫർ ചെയ്‌തു

Coutinho
Real Valladolid v FC Barcelona - La Liga Santander / Soccrates Images/Getty Images

ബ്രസീലിയൻ താരമായ ഫിലിപ്പെ കുട്ടീന്യോയെ ബാഴ്‌സലോണ എസി മിലാന് ഓഫർ ചെയ്‌തുവെന്നു മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ട്. വേതനബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ബാഴ്‌സ കുട്ടീന്യോയെ ഓഫർ ചെയ്യുമ്പോൾ കലനോഗ്ലുവിനു പകരക്കാരനായി മിലാൻ താരത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഫിറ്റസ് പ്രശ്‌നങ്ങളാണ് ഇറ്റാലിയൻ ക്ലബിന്റെ പ്രധാന ആശങ്ക.

facebooktwitterreddit