ട്രാൻസ്‌ഫർ റൗണ്ടപ്പ്: റൊമേരോ സ്‌പർസിലെത്താനുള്ള സാധ്യത മങ്ങി, ഗ്രീലിഷിനു വേണ്ടിയുള്ള ഓഫർ ആസ്റ്റൺ വില്ല പരിഗണിക്കും

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

1. ക്രിസ്റ്റ്യൻ റൊമേരോ ടോട്ടനം ഹോസ്‌പറിലെത്താനുള്ള സാധ്യത മങ്ങുന്നു

Cristian Romero
Atalanta BC v Juventus - TIMVISION Cup Final / Jonathan Moscrop/Getty Images

അർജന്റീനിയൻ പ്രതിരോധ താരമായ ക്രിസ്റ്റ്യൻ റൊമേരോ ടോട്ടനം ഹോസ്‌പറിലേക്ക് ചേക്കേറാനുള്ള സാധ്യത കുറയുന്നു. ജിയാൻലൂക്ക ഡി മർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം അറ്റ്ലാന്റയും ടോട്ടനവും തമ്മിൽ നടന്ന അവസാന ചർച്ചകൾ പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ റൊമേരോക്ക് പ്രീമിയർ ലീഗിലെത്താൻ താൽപര്യമുള്ളതിനാൽ താരം ട്രാൻസ്‌ഫറിനു വേണ്ടി സമ്മർദ്ദം ചെലുത്തുന്നത് നിർത്തിയിട്ടില്ല.

2. ഗ്രീലിഷിനായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ പരിഗണിക്കാൻ ആസ്റ്റൺ വില്ല

Jack Grealish
Aston Villa v Chelsea - Premier League / Malcolm Couzens/Getty Images

ഇംഗ്ലീഷ് പ്ലേമേക്കറായ ജാക്ക് ഗ്രീലിഷിനു വേണ്ടിയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നൂറു മില്യൺ യൂറോയുടെ ഓഫർ പരിഗണിക്കാൻ ആസ്റ്റൺ വില്ല ഒരുങ്ങുന്നുവെന്ന് സ്കൈ സ്പോർട്സ് . വെള്ളിയാഴ്‌ചയാണ്‌ സിറ്റി ഓഫർ നൽകിയത് എങ്കിലും ഇതുവരെയും വില്ല മറുപടി നൽകിയിട്ടില്ല. ഈ തുകക്ക് ട്രാൻസ്‌ഫർ നടന്നാൽ അതു പ്രീമിയർ ലീഗ് റെക്കോർഡാണ്.

3. ഷാക്കയുടെ കാര്യത്തിൽ ആഴ്‌സണൽ മാറിചിന്തിക്കുന്നു

Granit Xhaka
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

റോമ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്വിസ് താരം ഗ്രാനിത് ഷാക്കക്ക് പുതിയ കരാർ ഓഫർ ചെയ്യാൻ ആഴ്‌സണൽ ഒരുങ്ങുന്നു. താരത്തെ സമ്മറിൽ വിൽക്കാനായിരുന്നു ഗണ്ണേഴ്‌സിന്റെ പദ്ധതിയെങ്കിലും യൂറോ കപ്പിൽ നടത്തിയ പ്രകടനമാണ് മാറിചിന്തിക്കാൻ കാരണമെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു.

4. കെപ വലൻസിയയിലേക്ക് ചേക്കേറാൻ സാധ്യത

Kepa Arrizabalaga
Bournemouth v Chelsea: Pre-Season Friendly / Alex Burstow/Getty Images

ചെൽസി ഗോൾകീപ്പറായ കെപ്പ അരിസാബലാഗ സ്‌പാനിഷ്‌ ക്ലബായ വലൻസിയയിലേക്ക് ചേക്കേറാൻ സാധ്യത. എഡ്‌വേഡ്‌ മെൻഡി ടീമിലെത്തിയതോടെ അവസരങ്ങൾ നഷ്ടമായ താരത്തിന് ചെൽസി വിടാൻ താൽപര്യമുണ്ട്. വലൻസിയായാണ് താരത്തിനായി നിലവിൽ രംഗത്ത് വന്നിരിക്കുന്നതെന്ന് എൽ ഗോൾ ഡിജിറ്റൽ റിപ്പോർട്ടു ചെയ്യുന്നത്. ചെൽസിക്കും താരത്തെ ഒഴിവാക്കാൻ താൽപര്യമുണ്ടെങ്കിലും ലോൺ കരാറിനാണ് സാധ്യത കൂടുതൽ.

5. ബാഴ്‌സലോണ ലോകടെല്ലിക്കു വേണ്ടി അന്വേഷണം നടത്തി

Manuel Locatelli
Italy v England - UEFA Euro 2020: Final / Claudio Villa/Getty Images

ഇറ്റാലിയൻ മധ്യനിര താരമായ മാനുവൽ ലോകാടെല്ലിക്കു വേണ്ടി ബാഴ്‌സലോണ അന്വേഷണം നടത്തിയെന്ന് സ്‌പോർട് ഇറ്റാലിയയെ അടിസ്ഥാനമാക്കി മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്‌തു. യൂറോ കപ്പ് കിരീടം ഇറ്റലിക്കൊപ്പം ഉയർത്തിയ താരത്തിനു വേണ്ടി യുവന്റസ് കരുക്കൾ മുന്നോട്ടു നീക്കിക്കൊണ്ടിരിക്കെയാണ് ബാഴ്‌സയും ലോകാടെല്ലിക്കു വേണ്ടി രംഗത്തു വന്നിരിക്കുന്നത്.

6. ഒനാനയെ ടീമിലെത്തിക്കാൻ ആഴ്‌സണലിനു കഴിഞ്ഞേക്കില്ല

Andre Onana
AZ v Ajax - Dutch Eredivisie / BSR Agency/Getty Images

അയാക്‌സ് ഗോൾകീപ്പറായ ആന്ദ്രേ ഒനാനയെ സ്വന്തമാക്കാനുള്ള ആഴ്‌സണലിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം താരം ലിയോണിലേക്കുള്ള ട്രാൻസ്ഫറിനു സമ്മതം മൂളിയിട്ടുണ്ട്. നിലവിൽ ഉത്തേജകം ഉപയോഗിച്ചതിന്റെ വിലക്കു നേരിടുന്ന താരത്തിന് നവംബർ 4 വരെ കളത്തിലിറങ്ങാൻ കഴിയില്ല.

7. ഹാലൻഡിനെ സ്വന്തമാക്കാൻ വെർണറെ ചെൽസി ഓഫർ ചെയ്‌തു

Erling Haland
Borussia Dortmund v Bayer 04 Leverkusen - Bundesliga / Matthias Hangst/Getty Images

എർലിങ് ബ്രൂട് ഹാലാൻഡിനു വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കിയ ചെൽസി ടിമോ വെർണറെ പകരം ഓഫർ ചെയ്‌തുവെന്ന്‌ ട്രാൻസ്‌ഫർ വിൻഡോ പോഡ്‌കാസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഒരു സീസൺ മാത്രം ചെൽസിയിൽ കളിച്ച വെർണർക്ക് ടീം വിടാൻ താൽപര്യമില്ലെന്നും റിപ്പോർട്ടുകളുണ്ട്.

facebooktwitterreddit