Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബാഴ്‌സലോണ താരം ലീഡ്‌സിലേക്ക്, വൈനാൾഡത്തിനു പകരക്കാരനെ കണ്ടെത്തി ക്ലോപ്പ്

Sreejith N
Osasuna v FC Barcelona - La Liga Santander
Osasuna v FC Barcelona - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. ജൂനിയർ ഫിർപ്പോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ലീഡ്‌സ് ഒരുങ്ങുന്നു

Junior Firpo, Papu Gomez
Sevilla v FC Barcelona - Spanish Copa del Rey / Soccrates Images/Getty Images

ബാഴ്‌സലോണ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപ്പോയുടെ ട്രാൻസ്‌ഫർ അടുത്തു തന്നെ ലീഡ്‌സ് പൂർത്തിയാക്കുമെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. പതിനഞ്ചു മില്യൺ യൂറോക്കാണ് താരം പ്രീമിയർ ലീഗ് ക്ലബിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ആൽബയുടെ ബാക്കപ്പായി മാത്രമാണ് കഴിഞ്ഞ സീസണിൽ ഫിർപ്പോ ബാഴ്‌സയിൽ കളിച്ചത്.

2. വൈനാൾഡത്തിനു പകരക്കാരനെ കണ്ടെത്തി ക്ളോപ്പ്

Declan Rice
England v Germany - UEFA Euro 2020: Round of 16 / Markus Gilliar/Getty Images

പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെതർലാൻഡ്‌സ് താരം ജിനി വൈനാൾഡത്തിനു പകരക്കാരനെ ക്ലോപ്പ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ സ്വന്തമാക്കാൻ ശ്രമം നടത്തുന്ന വെസ്റ്റ് ഹാം താരം ഡെക്ലൻ റൈസിനെയാണ് ക്ലോപ്പ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് ദി വെസ്റ്റ് ഹാം വേ പോഡ്കാസ്റ്റ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ താരത്തിനായി വൻതുക തന്നെ ലിവർപൂൾ മുടക്കേണ്ടി വരും.

3. ആന്ദ്രേ ഒനാനയെ സ്വന്തമാക്കുക ആഴ്‌സണലിന് എളുപ്പമാകില്ല

Andre Onana
AZ v Ajax - Dutch Eredivisie / BSR Agency/Getty Images

അയാക്‌സ് ഗോൾകീപ്പറായ ആന്ദ്രേ ഒനാനയെ സ്വന്തമാക്കുക ആഴ്‌സണലിന് എളുപ്പമാകില്ല. കാൽസിയോ മെർകാറ്റോയെ അടിസ്ഥാനമാക്കി സ്‌പോർട് വിറ്റ്നസ് പുറത്തു വിട്ടത് പ്രകാരം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ താരത്തിനായി രംഗത്തുണ്ട്.

4. ആന്ദ്രേ സിൽവ ആർബിഐ ലീപ്‌സിഗിലെത്തി

Andre Silva
Portugal Training Session / Gualter Fatia/Getty Images

പോർച്ചുഗീസ് സ്‌ട്രൈക്കറായ ആന്ദ്രേ സിൽവ ജർമൻ ക്ലബായ ആർബി ലീപ്‌സിഗിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കി. 23 മില്യൺ യൂറോയുടെ ട്രാൻസ്ഫറിലാണ് ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ടിൽ നിന്നും താരം ലീപ്‌സിഗിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ ജർമൻ ലീഗിൽ 28 ഗോളുകൾ നേടിയ താരം ലെവൻഡോസ്‌കിക്ക് പിന്നിൽ രണ്ടാമനായിരുന്നു.

5. യൂറോ കപ്പ് ഹീറോ പീറ്റർ ഷിക്കിൽ എസി മിലാനു താൽപര്യം

Patrik Schick
Netherlands v Czech Republic - UEFA Euro 2020: Round of 16 / Alex Pantling/Getty Images

ഈ സീസണിലെ യൂറോ കപ്പിൽ രണ്ടാമത്തെ ടോപ് സ്കോററായി ചെക്ക് റിപ്പബ്ലിക്കിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന പാട്രിക് ഷിക്കിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ എസി മിലാനു താൽപര്യമുണ്ടെന്ന് ടുട്ടോമെർകാടോ വെബ് വെളിപ്പെടുത്തി. ജർമൻ ക്ലബായ ബയേർ ലെവർകൂസനു വേണ്ടി കളിക്കുന്ന താരം കഴിഞ്ഞ സീസണിൽ ഒൻപതു ഗോളുകളാണ് നേടിയത്.

6. പോർച്ചുഗീസ് ലെഫ്റ്റ് ബാക്കിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നതിനരികെ ആഴ്‌സണൽ

Nuno Tavares
FC Porto v SL Benfica - Liga NOS / Octavio Passos/Getty Images

ബെൻഫിക്കയുടെ പോർച്ചുഗീസ് ലെഫ്റ്റ് ബാക്കായ നുനോ ടവരസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ആഴ്‌സണൽ ഒരുങ്ങുന്നു. ഇരുപത്തിയൊന്നുകാരനായ ടവരസ് കഴിഞ്ഞ സീസണിൽ മുപ്പതു മത്സരങ്ങളിൽ ബെൻഫിക്കക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. മെഡിക്കൽ പൂർത്തിയാക്കാൻ താരം ലണ്ടനിലെത്തിയെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു.

7. കമവിങ്ങ അടുത്ത സീസണിൽ റെന്നെസിലുണ്ടാകില്ല

Eduardo Camavinga
Stade Reims v Stade Rennais - Ligue 1 / John Berry/Getty Images

നിരവധി ക്ലബുകൾ നോട്ടമിടുന്ന ഫ്രഞ്ച് യുവതാരമായ എഡ്വേർഡോ കമവിങ അടുത്ത സീസണിൽ റെന്നെസിലുണ്ടാകില്ലെന്ന് ലെ പാരിസിയൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരവുമായുള്ള കോൺട്രാക്‌ട് ചർച്ചകൾ എവിടെയുമെത്തിയിട്ടില്ല എന്നതിനാൽ താരത്തെ വിൽക്കാൻ ഫ്രഞ്ച് ക്ലബ് നിർബന്ധിതരായേക്കും. റയൽ അടക്കമുള്ള ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോള്ളോ ചെയ്യുക.

facebooktwitterreddit