Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: പോഗ്ബയെ ലിവർപൂളിന് ഓഫർ ചെയ്‌ത്‌ റയോള, ഒഡേഗാർഡ് ആഴ്‌സണലിലേക്ക് വീണ്ടുമെത്തിയേക്കും

Sreejith N
FBL-ENG-FA CUP-MAN UTD-LIVERPOOL
FBL-ENG-FA CUP-MAN UTD-LIVERPOOL / LAURENCE GRIFFITHS/Getty Images
facebooktwitterreddit

1. പോൾ പോഗ്ബയെ ലിവർപൂളിന് ഓഫർ ചെയ്‌ത്‌ റയോള

Paul Pogba
Villarreal CF v Manchester United - UEFA Europa League Final / Aleksandra Szmigiel - Pool/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയെ ഏജന്റായ മിനോ റയോള ലിവർപൂളിന് ഓഫർ ചെയ്‌തുവെന്ന് റിപ്പോർട്ടുകൾ. ലെ10 സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. ഒരു വർഷം മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ ബാക്കിയുള്ള താരം ഈ സമ്മറിൽ തന്നെ ഓൾഡ് ട്രാഫോർഡ് വിടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2. ഒഡേഗാർഡിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നു

Martin Odegaard
Norway v Greece - International Frienldy / Fran Santiago/Getty Images

കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച റയൽ മാഡ്രിഡ് താരം മാർട്ടിൻ ഒഡേഗാർഡിനെ ടീമിലെത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നുണ്ടെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി. ആഴ്‌സണലിന്റെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യങ്ങളിലൊന്നാണ് നോർവീജിയൻ താരമെങ്കിലും റയൽ വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ റയൽ ഒഡേഗാർഡിനെ വിട്ടുകൊടുക്കുകയാണെങ്കിൽ താരത്തെ ആഴ്‌സണൽ സ്ഥിരം കരാറിൽ തന്നെ ടീമിലെത്തിക്കാൻ ഒരുക്കമാണ്.

3. കാർവാഹാളിനു പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ്

Dani Carvajal
Real Madrid v Chelsea - UEFA Champions League / Soccrates Images/Getty Images

റയൽ മാഡ്രിഡ് റൈറ്റ് ബാക്കായ ഡാനി കാർവാഹാൾ ക്ലബുമായി പുതിയ കരാറൊപ്പിടാൻ ഒരുങ്ങുന്നു. 2024 വരെയാണ് താരത്തിന് കരാർ നീട്ടി നൽകാൻ റയൽ ഒരുങ്ങുന്നതെന്ന് എൽ പാർട്ടിഡാസോ കോപ്പെ റിപ്പോർട്ടു ചെയ്യുന്നു. ചെറുപ്പം മുതൽ തന്നെ റയൽ മാഡ്രിഡിൽ കളിക്കുന്ന കാർവാഹാൾ ഒരു സീസൺ മാത്രമാണ് മറ്റൊരു ക്ലബിനു വേണ്ടി ബൂട്ടണിഞ്ഞിരിക്കുന്നത്.

4. കേനിന് പകരക്കാരനെ കണ്ടെത്തി ടോട്ടനം ഹോസ്‌പർ

Dusan Vlahovic
ACF Fiorentina v SSC Napoli - Serie A / Gabriele Maltinti/Getty Images

ഹാരി കേൻ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുകയാണെങ്കിൽ പകരക്കാരൻ സ്‌ട്രൈക്കറെ കണ്ടെത്തി ടോട്ടനം ഹോസ്‌പർ. ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫിയോറെന്റീന താരമായ ദുസൻ വ്ളാഹോവിച്ചിനെയാണ് സ്‌പർസ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ 21 ഗോളുകൾ നേടിയ താരത്തിന് അമ്പതു മില്യണെങ്കിലും സ്‌പർസ് മുടക്കേണ്ടി വരും.

5. സിയച്ച് എസി മിലാന്റെ പ്രധാന ട്രാൻസ്‌ഫർ ലക്‌ഷ്യം

HAKIM ZIYECH
Bournemouth v Chelsea: Pre-Season Friendly / Visionhaus/Getty Images

ചെൽസി താരമായ ഹക്കിം സിയച്ച് എസി മിലാന്റെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യമാണെന്ന് കാൽസിയോ മെർകാടോ വെളിപ്പെടുത്തുന്നു. വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ എസി മിലാനിൽ നിന്നും കലനോഗ്ലു ഇന്ററിലേക്ക് ചേക്കേറിയതിനു പകരമാണ് മിലാൻ മൊറോക്കൻ താരത്തെ ലക്ഷ്യമിടുന്നത്.

6. റയൽ മാഡ്രിഡുമായി കരാർ പുതുക്കാനൊരുങ്ങി ബെൻസിമ

Karim Benzema
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് സ്‌ട്രൈക്കറായ കരിം ബെൻസിമ റയൽ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുക്കുന്നു. നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് അതു നീട്ടാൻ റയൽ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ 23 ലീഗ് ഗോളുകൾ നേടിയ ബെൻസിമ റയലിന്റെ ടോപ് സ്കോററായിരുന്നു.

7. വില്യനെ ഒഴിവാക്കുന്ന കാര്യം ആഴ്‌സണൽ പരിഗണിക്കുന്നു

Willian - Soccer Player for Chelsea and Brazil
Tottenham Hotspur v Arsenal - Premier League / Visionhaus/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണൽ ഒഴിവാക്കാൻ പരിഗണിക്കുന്ന താരങ്ങളിൽ വില്യനുമുണ്ടെന്ന് ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ബ്രസീലിയൻ താരത്തെ പുതിയ സൈനിംഗുകൾക്കു വേണ്ടിയുള്ള ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ആഴ്‌സണൽ ഒഴിവാക്കുന്നത്.


facebooktwitterreddit