Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റൊമേരോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ടോട്ടനം ശക്തമാക്കി, വെർണർക്ക് ചെൽസി വിടാൻ താൽപര്യമില്ല

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

1. റൊമേരോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കി ടോട്ടനം

Cristian Romero
Brazil v Argentina: Final - Copa America Brazil 2021 / Alexandre Schneider/Getty Images

വരുന്ന സീസണിൽ ടീമിനെ ശക്തമാക്കുന്നതിനു വേണ്ടി അർജന്റീനിയൻ താരമായ ക്രിസ്റ്റ്യൻ റൊമേരോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കി ടോട്ടനം ഹോസ്‌പർ, ബ്രയാൻ ഗില്ലിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെയാണ് അറ്റലാന്റ താരത്തിനു വേണ്ടിയുള്ള ശ്രമം സ്‌പർസ് ശക്തമാക്കിയതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്‌തു. നാൽപതു മില്യൺ പൗണ്ടാണ് ഇരുപത്തിമൂന്നുകാരനായ താരത്തിന് ടോട്ടനം ഓഫർ ചെയ്‌തിരിക്കുന്നത്‌.

2. വെർണർക്ക് ചെൽസി വിടാൻ താൽപര്യമില്ല

Timo Werner
England v Germany - UEFA Euro 2020: Round of 16 / Marc Atkins/Getty Images

ചെൽസി സ്‌ട്രൈക്കറായ ടിമോ വെർണർക്ക് ക്ലബ് വിടാൻ താൽപര്യമില്ലെന്ന് സ്‌പോർട്1 വെളിപ്പെടുത്തുന്നു. നേരത്തെ ഹാലൻഡിനെ സ്വന്തമാക്കുന്നതിനു വേണ്ടി വെർണറെ ചെൽസി ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നേരത്തെ ജർമൻ താരത്തിൽ ബയേണിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതു സത്യമല്ലെന്നാണ് സ്‌പോർട്1 പറയുന്നത്.

3. ഇന്ററിനൊപ്പം കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുക ലക്ഷ്യമെന്ന് ലുക്കാക്കു

Romelu Lukaku
Belgium v Italy - UEFA Euro 2020: Quarter-final / Marcio Machado/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇന്റർ വിടാനുള്ള യാതൊരു സാധ്യതയുമില്ലെന്നു വ്യക്തമാക്കുന്ന പ്രതികരണവുമായി ബെൽജിയൻ സ്‌ട്രൈക്കർ ലുക്കാക്കു. സീസണിനു മുൻപ് നല്ല രീതിയിൽ പരിശീലനം നടത്തി കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് അവധി ദിവസങ്ങൾ കഴിഞ്ഞ് ക്ളബിലെത്തിയ താരം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് താരത്തെ ലക്ഷ്യമിട്ടിരുന്നത്.

4. ബ്രാൻഡ്റ്റിനെ ലക്ഷ്യമിട്ട് മിലാനും ലാസിയോയും

Julian Brandt
FC Giessen v Borussia Dortmund - Pre-Season Match Bundesliga / Frederic Scheidemann/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരമായ ജൂലിയൻ ബ്രാൻഡ്റ്റിനെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ക്ളബുകളായ എസി മിലാനും ലാസിയോയും രംഗത്ത്. കാൽസിയോ മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ടു ക്ലബുകളും ഇരുപത്തിയഞ്ചു വയസുള്ള താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മിലാനാണ് താരത്തിനു വേണ്ടി സജീവമായ ശ്രമം നടത്തുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

5. മൊറീബ പുതിയ കരാർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ ബാഴ്‌സലോണ

Ilaix Moriba
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഐലക്സ് മൊറീബ പുതിയ കോൺട്രാക്‌ട് ഒപ്പിടുമെന്ന ആത്മവിശ്വാസം ബാഴ്‌സലോണക്കുണ്ടെന്ന് മുണ്ടോ ഡിപോർറ്റീവോ വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ പതിനെട്ടുകാരനായ താരം പ്രതിഫലത്തിൽ ധാരണയാകാത്തതിനെ തുടർന്നാണ് കരാർ വൈകിപ്പിക്കുന്നത്.

6. ലൗടാരോ മാർട്ടിനസിനെ വിൽക്കാൻ ഇന്ററിനു താൽപര്യം

Lautaro Martinez
Lautaro Martinez of Fc Internazionale celebrates at the end... / Marco Canoniero/Getty Images

അർജന്റീനിയൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ മികച്ച ഓഫർ ലഭിച്ചാൽ ഇന്റർ മിലാൻ വിൽക്കുമെന്ന് ഫിഷാജെസ് റിപ്പോർട്ടു ചെയ്‌തു. ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും താരത്തിൽ താൽപര്യമുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം വേതനബിൽ കുറക്കുന്നതിനു വേണ്ടിയാണ് താരത്തെ ഇന്റർ ഒഴിവാക്കുന്നതെന്നാണ് സൂചനകൾ.

7. റാംസിയെ യുവന്റസ് ഒഴിവാക്കാനൊരുങ്ങുന്നു

Aaron Ramsey
Wales v Denmark - UEFA Euro 2020: Round of 16 / Eurasia Sport Images/Getty Images

ആരോൺ റാംസിയെ ഒഴിവാക്കാൻ യുവന്റസ് ഒരുങ്ങുന്നതായി ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ല സ്‌പോർട് വ്യക്തമാക്കുന്നു. അവധി ദിവസങ്ങൾക്കു ശേഷം യുവന്റസിലെത്തിയ താരം പരിശീലകനായ അല്ലെഗ്രിയുടെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ്. ടോട്ടനം ഹോസ്പറിനു താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

facebooktwitterreddit