Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: കൂളിബാളിയെ പിഎസ്‌ജിക്കു വേണം, മൗറീന്യോ ബാഴ്‌സ താരത്തെ നോട്ടമിടുന്നു

Sreejith N
France v Wales - International Friendly
France v Wales - International Friendly / Valerio Pennicino/Getty Images
facebooktwitterreddit

1. കൂളിബാളിയെ പിഎസ്‌ജിക്ക് വേണം

Kalidou Koulibaly
Kalidou Koulibaly of SSC Napoli during the Serie A football... / Pacific Press/Getty Images

സാമ്പത്തിക പ്രതിസന്ധി മൂലം പ്രധാന താരങ്ങളിൽ ചിലരെ ഒഴിവാക്കിയേ തീരു എന്ന സാഹചര്യം നേരിടുന്ന നാപ്പോളിയിൽ നിന്നും കലിഡു കൂളിബാളിയെ സ്വന്തമാക്കാൻ പിഎസ്‌ജി രംഗത്ത്. മുപ്പതുകാരനായ താരത്തിനു വേണ്ടി പിഎസ്‌ജി ഏജന്റുമായി ചർച്ചകൾ ആരംഭിച്ചുവെന്ന് കൊറേറോ ഡെല്ലോ സ്‌പോർട് ആണ് റിപ്പോർട്ട് ചെയ്യുന്നത്. നാൽപതു മില്യൺ യൂറോക്ക് താരത്തെ സ്വന്തമാക്കാമെന്നാണ് ഫ്രഞ്ച് ക്ലബ് പ്രതീക്ഷിക്കുന്നത്.

2. ലെങ്ലെറ്റിനു വേണ്ടി ഓഫർ നൽകി റോമ

FBL-ESP-BARCELONA-GIRONA-FRIENDLY
FBL-ESP-BARCELONA-GIRONA-FRIENDLY / PAU BARRENA/Getty Images

ബാഴ്‌സലോണ പ്രതിരോധ താരമായ ക്ലെമന്റ് ലെങ്ലെറ്റിനു വേണ്ടി റോമാ ഓഫർ നൽകിയതായി സ്‌പോർട് പുറത്തു വിട്ടു. പതിനഞ്ചു മില്യൺ യൂറോയാണ് ഇരുപത്തിയാറുകാരനായ ഫ്രഞ്ച് താരത്തിനായി റോമ വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ ലെങ്ലെറ്റിനെ ഒഴിവാക്കാൻ താൽപര്യം ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് 25 മില്യൺ യൂറോയെങ്കിലും ലഭിക്കണമെന്നാണ് ബാഴ്‌സയുടെ നിലപാട്.

3. ലകസറ്റയിൽ അത്ലറ്റികോ മാഡ്രിഡിനു താൽപര്യം

Hibernian v Arsenal - Pre-Season Friendly
Hibernian v Arsenal - Pre-Season Friendly / Steve Welsh/Getty Images

ആഴ്‌സണൽ ഒഴിവാക്കാൻ ശ്രമിക്കുന്ന ഫ്രഞ്ച് സ്‌ട്രൈക്കറായ അലസാൻഡ്രോ ലകസറ്റയിൽ അത്ലറ്റികോ മാഡ്രിഡിന് താൽപര്യമുണ്ടെന്ന് കാൽസിയോ മെർകാടോ വെളിപ്പെടുത്തി. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി ഏതാണ്ട് പതിനഞ്ചു മില്യൺ യൂറോയാണ് അത്ലറ്റികോ മാഡ്രിഡ് മുടക്കാൻ തായ്യാറെടുക്കുന്നത്. മുൻപും ഫ്രഞ്ച് താരത്തിൽ അത്ലറ്റികോ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

4. ലമേല-ഗിൽ കൈമാറ്റക്കരാർ പൂർത്തിയായി

Bryan Gil
SD Eibar v Sevilla FC - La Liga Santander / Juan Manuel Serrano Arce/Getty Images

സെവിയ്യ താരം ബ്രയാൻ ഗില്ലും ടോട്ടനം താരം എറിക് ലമേലയും തമ്മിലുള്ള കൈമാറ്റക്കരാർ പൂർത്തിയായി. രണ്ടു ക്ലബുകളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗിൽ 2026 വരെയും ലമേല 2024 വരെയുമാണ് ക്ലബുകളുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. അതേസമയം ഗില്ലിനു വേണ്ടി ലമേലക്കു പുറമെ 22 മില്യൺ പൗണ്ടും ടോട്ടനം നൽകിയിട്ടുണ്ട്.

5. ബാഴ്‌സലോണ യുവതാരത്തെ ലക്ഷ്യമിട്ട് സാസുവോള

Rey Manaj
FC Barcelona v Girona FC - Friendly Match / Quality Sport Images/Getty Images

ബാഴ്‌സലോണ ബി ടീം താരമായ റെയ് മാനാജിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ സാസുവോള താൽപര്യം പ്രകടിപ്പിച്ചുവെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. ഇരുപത്തിനാലുകാരനായ താരം പ്രീ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് സാസുവോളയെ ആകർഷിച്ചത്. വെറും നാല് മില്യൺ യൂറോക്ക് മനാജിനെ സ്വന്തമാക്കാനും കഴിയും.

6. കൂണ്ടെയെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിക്കാൻ സോൾഷെയർ ഒരുങ്ങുന്നു

Jules Kounde
Portugal v France - UEFA Euro 2020: Group F / Franck Fife - Pool/Getty Images

ഫ്രഞ്ച് പ്രതിരോധ താരമായ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാൻ സോൾഷെയറിനു താൽപര്യമുണ്ടെന്ന് ഡെയിലി മെയിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മറിൽ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. റയൽ മാഡ്രിഡ് താരം വരാനെയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നതിനു പുറമെയാണ് കൂണ്ടെയെ നോട്ടമിടുന്നത്.

7. ഷക്കിരിയെ സ്വന്തമാക്കാൻ ലാസിയോ, നാപ്പോളി രംഗത്ത്

Xherdan Shaqiri
Switzerland v Spain - UEFA Euro 2020: Quarter-final / Alexander Hassenstein/Getty Images

ലിവർപൂൾ വിടാൻ തയ്യാറെടുക്കുന്ന സ്വിസ് മുന്നേറ്റനിര താരം ഷക്കിരിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ളബുകളായ ലാസിയോയും നാപ്പോളിയും ശ്രമം നടത്തുന്നുവെന്ന് ഗോളിന്റെ റിപ്പോർട്ട്. ഇരുപത്തിയൊൻപതുകാരനായ താരം യൂറോയിൽ നടത്തിയ മികച്ച പ്രകടനമാണ് ക്ലബുകൾക്ക് താല്പര്യമുണ്ടാകാൻ കാരണം. സ്‌പാനിഷ്‌ ക്ലബുകളായ സെവിയ്യയും വിയ്യാറയലും താരത്തിനു പിന്നാലെയുണ്ട്.


facebooktwitterreddit