Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: കിയെസക്കു വേണ്ടിയുള്ള ലിവർപൂളിന്റെ വമ്പൻ ഓഫർ തള്ളി, സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ നീട്ടി

Sreejith N
Italy v Spain  - UEFA Euro 2020: Semi-final
Italy v Spain - UEFA Euro 2020: Semi-final / Frank Augstein - Pool/Getty Images
facebooktwitterreddit

1. ഫെഡറികോ കിയെസക്കു വേണ്ടിയുള്ള ലിവർപൂളിന്റെ ഓഫർ തള്ളി

Federico Chiesa
Italy v England - UEFA Euro 2020: Final / GES-Sportfoto/Getty Images

യുവന്റസ് വിങ്ങറായ ഫെഡറികോ കിയെസക്കു വേണ്ടിയുള്ള ലിവർപൂളിന്റെ നൂറു മില്യൺ യൂറോയുടെ ഓഫർ ഇറ്റാലിയൻ ക്ലബ് തള്ളിക്കളഞ്ഞുവെന്ന് റിപ്പബ്ലിക്ക റിപ്പോർട്ടു ചെയ്‌തു. നേരത്തെ ചെൽസിയും താരത്തിനായി സമാനമായ തുക വാഗ്‌ദാനം ചെയ്‌തുവെന്ന്‌ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യൂറോ കപ്പിൽ ഇറ്റലിക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ താരം അടുത്ത സീസണിൽ ഓൾഡ് ലേഡിയുടെ കുന്തമുന ആയിരിക്കുമെന്ന് ഇതോടെ ഉറപ്പായി.

2. ഒലെ ഗുണ്ണാർ സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ പുതുക്കി

Ole Gunnar Solskjær
Queens Park Rangers v Manchester United - Pre-season Friendly / Henry Browne/Getty Images

ഒലെ ഗുണ്ണാർ സോൾഷെയറിൽ പൂർണവിശ്വാസമർപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ നീട്ടി. 2024 വരെയാണ് നോർവീജിയൻ പരിശീലകന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ നൽകിയിരിക്കുന്നത്. ക്ലബിനു വേണ്ടി സോൾഷെയർ തയ്യാറാക്കിയ ദീർഘകാല പദ്ധതികളെ അംഗീകരിച്ചാണ് കരാർ നീട്ടുന്നതെന്ന് ക്ലബ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡ് പറഞ്ഞു.

3. അറ്റലാന്റ ഗോൾകീപ്പറെ ടോട്ടനം സ്വന്തമാക്കി

Pierluigi Gollini
Atalanta BC v AC Milan - Serie A / Marco Luzzani/Getty Images

അറ്റലാന്റ ഗോൾകീപ്പറായ പിയേർലൂയിജി ഗോളിനിയെ സ്വന്തമാക്കിയ വിവരം ടോട്ടനം സ്ഥിരീകരിച്ചു. ഇരുപത്തിയാറുകാരനായ ഇറ്റാലിയൻ താരത്തെ ഒരു വർഷത്തെ ലോൺ കരാറിലാണ് ടോട്ടനം സ്വന്തമാക്കിയത്. പതിമൂന്നു മില്യൺ യൂറോക്ക് സ്ഥിരം കരാറിൽ അടുത്ത വർഷം സ്വന്തമാക്കാൻ കഴിയുമെന്ന ഉടമ്പടിയോടെ ടോട്ടനത്തിലെത്തിയ താരം നുനോ പരിശീലകനായതിനു ശേഷമുള്ള ആദ്യത്തെ പ്രധാന സൈനിങാണ്.

4. ആൾഡർവീൽഡ് ടോട്ടനം വിട്ട് ഖത്തറിലേക്ക്

Toby Alderweireld
Belgium v Italy - UEFA Euro 2020: Quarter-final / Marcio Machado/Getty Images

ബെൽജിയൻ പ്രതിരോധതാരമായ ടോബി ആൾഡർവീൽഡ് ടോട്ടനം ഹോസ്‌പർ വിടുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ആറു വർഷം നീണ്ട ടോട്ടനം കരിയർ അവസാനിപ്പിക്കുന്ന താരത്തിന്റെ അടുത്ത ലക്ഷ്യം ഖത്തർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പരിശീലകനായ നുനോ പ്രതിരോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ലബ് വിടുന്ന താരത്തിനായി അൽ ദുഹൈൽ ക്ലബാണ് രംഗത്തുള്ളത്.

5. ഓഡ്രിയോസോളക്ക് റയൽ മാഡ്രിഡിൽ തുടരണം

Alvaro Odriozola
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images

റയൽ മാഡ്രിഡ് വിങ് ബാക്കായ അൽവാരോ ഓഡ്രിയോസോളക്ക് ക്ലബിനൊപ്പം തന്നെ തുടരാനാണ് താൽപര്യമെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്‌തു. എസി മിലാനു ഓഡ്രിയോസോളയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും റയൽ മാഡ്രിഡിൽ തന്നെ തുടർന്ന് സ്ഥാനത്തിനായി പൊരുതാനാണ് താരത്തിന്റെ തീരുമാനം.

6. കമവിങ്ങ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ തഴഞ്ഞുവെന്നു സൂചനകൾ

Eduardo Camavinga
Getafe v Stade Rennais - Friendly Match / Quality Sport Images/Getty Images

ഫ്രഞ്ച് യുവതാരമായ എഡ്വാർഡോ കമവിങ്ങ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ തഴഞ്ഞുവെന്നു മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റയൽ മാഡ്രിഡ് നോട്ടമിട്ടിട്ടുള്ള താരം സ്‌പാനിഷ്‌ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് പരിഗണിക്കുന്നതെന്നാണ് സൂചനകൾ.

7. ആഗ്രഹിച്ച സൈനിങ്‌ പൂർത്തിയാക്കാൻ മൗറീന്യോ ഒരുങ്ങുന്നു

Tottenham Hotspur v Arsenal - Premier League
Tottenham Hotspur v Arsenal - Premier League / Pool/Getty Images

അടുത്ത സീസണിലേക്കായി ഏറ്റവും പ്രധാനപ്പെട്ട സൈനിങ്‌ പൂർത്തിയാക്കാൻ മൗറീന്യോ ഒരുങ്ങുന്നു. ആഴ്‌സണലിൽ നിന്നും സ്വിസ് താരം ഗ്രാനിത് ഷാക്കയെയാണ് റോമ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ഇരുപതു മില്യൺ യൂറോയോളം താരത്തിനായി റോമ മുടക്കുമെന്ന് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


facebooktwitterreddit