Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയോടടുക്കുന്നു, ചെൽസി താരത്തെ ടീമിലെത്തിക്കാൻ എസി മിലാൻ

Sreejith N
Burnley v Aston Villa - Premier League
Burnley v Aston Villa - Premier League / Pool/Getty Images
facebooktwitterreddit

1. ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയുമായി ധാരണയിലെത്തി

Jack Grealish
Italy v England - UEFA Euro 2020: Final / Laurence Griffiths/Getty Images

മാഞ്ചസ്റ്റർ സിറ്റിയുമായി ജാക്ക് ഗ്രീലിഷ് ട്രാൻസ്‌ഫർ സംബന്ധിച്ച് വ്യക്തിപരമായി ധാരണയിലെത്തിയതായി ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. ഇനി ആസ്റ്റൺ വില്ലയുമായി ട്രാൻസ്‌ഫർ ഫീസ് അടക്കമുള്ള കാര്യങ്ങളിലാണ് ധാരണയിൽ എത്താനുള്ളത്. മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണു മുന്നോടിയായി ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്ന താരങ്ങളിൽ പ്രധാനിയാണ് ഗ്രീലിഷ്.

2. ഹക്കിം സിയച്ചിനെ ലോണിൽ സ്വന്തമാക്കാൻ എസി മിലാൻ ശ്രമം നടത്തുന്നു

Hakim Ziyech
Chelsea FC Training Session and Press Conference - UEFA Champions League Final 2021 / Matthew Ashton - AMA/Getty Images

ചെൽസി താരമായ ഹക്കിം സിയച്ചിനെ അടുത്ത സീസണിലേക്ക് ലോണിൽ സ്വന്തമാക്കാൻ എസി മിലാൻ ശ്രമം നടത്തുന്നു. കാൽസിയോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തെ ലോൺ കരാറിനു ശേഷം താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഉടമ്പടിയും എസി മിലാൻ ഉന്നം വെക്കുന്നുണ്ട്. എന്നാൽ ടുഷലിന്റെ പദ്ധതികളിൽ സ്ഥാനമുണ്ടെങ്കിൽ ചെൽസി വിടുന്നില്ലെന്നാണ് മൊറോക്കൻ താരത്തിന്റെ നിലപാട്.

3. ഹ്യുങ് മിൻ സോൺ പുതിയ ടോട്ടനം കരാറിൽ ഒപ്പുവെച്ചു

FBL-ENG-PR-TOTTENHAM-CHELSEA
FBL-ENG-PR-TOTTENHAM-CHELSEA / CLIVE ROSE/Getty Images

ടോട്ടനം ഹോസ്‌പറുമായി നാലു വർഷത്തേക്കു കൂടി കരാർ നീട്ടി കൊറിയൻ താരമായ ഹ്യുങ് മിൻ സോൺ. 280 മത്സരങ്ങളിൽ നിന്നും ടോട്ടനത്തിനായി 107 ഗോളുകളും 64 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള സോൺ 2015 മുതൽ ടോട്ടനം ഹോസ്‌പർ താരമാണ്. കിരീടങ്ങൾ സ്വന്തമാക്കാൻ കേൻ ടോട്ടനം വിടാനൊരുങ്ങുമ്പോൾ ക്ലബിനോടുള്ള തന്റെ പ്രതിബദ്ധത കരാർ പുതുക്കിയതിലൂടെ തെളിയിക്കാൻ സോണിനായി.

4. എമിലി സ്‌മിത്ത്‌ റോവേ ആഴ്‌സണലുമായി കരാർ പുതുക്കി

Emile Smith Rowe
Hibernian v Arsenal: Pre-Season Friendly / Matthew Ashton - AMA/Getty Images

ആസ്റ്റൺ വില്ല സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എമിലി സ്‌മിത്ത്‌ റോവേ ആഴ്‌സണലുമായി കരാർ പുതുക്കി. അറ്റാക്കിങ് മിഡ്‌ഫീൽഡറായ സ്‌മിത്ത്‌ റോവേക്ക് ആഴ്‌സണൽ ദീർഘകാല കരാർ നൽകിയതിനു പുറമെ ക്ലബിന്റെ പത്താം നമ്പർ ജേഴ്‌സിയും താരത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഗണ്ണേഴ്‌സിനു വേണ്ടി 33 മത്സരങ്ങൾ കളിച്ച താരം മികച്ച പ്രകടനം നടത്തിയിരുന്നു.

5. ഡോൺയെൽ മലനെ സ്വന്തമാക്കുന്നതിനരികെ ഡോർട്മുണ്ട്

Donyell Malen
PSV v PEC Zwolle - Dutch Eredivisie / Soccrates Images/Getty Images

സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുകയും ഹാലാൻഡ് ക്ലബ് വിടാനൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്നേറ്റനിര കരുത്തുറ്റതാക്കാൻ പിഎസ്‌വി താരം ഡോൺയെൽ മലനെ സ്വന്തമാക്കാൻ ഡോർട്മുണ്ട് ഒരുങ്ങുന്നു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബ് താരവുമായി 2026 വരെയുള്ള കരാറിന് വ്യക്തിപരമായി ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി ക്ലബുകൾ തമ്മിലാണ് ചർച്ചകൾ പൂർത്തിയാകാനുള്ളത്.

6. മുൻ ബാഴ്‌സ താരം പെഡ്രോയിൽ ജെനോവക്ക് താൽപര്യം

Pedro Rodriguez Ledesma - Soccer Player
AS Roma v Sporting Braga - UEFA Europa League Round Of 32 Leg Two / Giampiero Sposito/Getty Images

ബാഴ്‌സലോണ ഇതിഹാസവും റോമ താരവുമായ പെഡ്രോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ജെനോവക്ക് താൽപര്യം. മൗറീന്യോയുടെ പദ്ധതികളിൽ ഇടമില്ലാത്തതിനാൽ താരം പ്രീ സീസൺ ട്രെയിനിങ് ക്യാംപിൽ നിന്നു തന്നെ പുറത്താണ്. രണ്ടു വർഷം റോമയുമായി കരാർ ബാക്കിയുള്ള പെഡ്രോയെ ലോണിൽ ടീമിലെത്തിക്കാനാണ് ജെനോവ ശ്രമിക്കുന്നതെന്ന് ഗസറ്റ ഡെല്ല സ്‌പോർട് റിപ്പോർട്ടു ചെയ്‌തു.

7. കേനിനെ വിൽക്കാൻ ടോട്ടനത്തിനു താൽപര്യമില്ല

Harry Kane
Italy v England - UEFA Euro 2020: Final / GES-Sportfoto/Getty Images

ഹാരി കേൻ ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും താരത്തെ വിൽക്കാൻ സ്പർസിനു യാതൊരു താൽപര്യവുമില്ലെന്ന് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റി താരത്തിനു വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കേനിനെ നിലനിർത്താനാണ് സ്‌പർസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

facebooktwitterreddit