Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: കിയേസക്കു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്, ഗോരേട്സ്‌കയെ റയലും ബാഴ്‌സയും നോട്ടമിടുന്നു

Sreejith N
Italy v Spain  - UEFA Euro 2020: Semi-final
Italy v Spain - UEFA Euro 2020: Semi-final / Frank Augstein - Pool/Getty Images
facebooktwitterreddit

1. കിയേസയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും കളത്തിലിറങ്ങി

Federico Chiesa
Italy Euro 2020 Victory Parade / Claudio Villa/Getty Images

യൂറോ കപ്പിൽ ഇറ്റാലിയൻ ടീമിനു വേണ്ടി നടത്തിയ തകർപ്പൻ പ്രകടനത്തിൽ താരമായി മാറിയ ഫെഡറികോ കിയെസക്കു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ടെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. ഇരുപത്തിമൂന്നു വയസുള്ള താരത്തിനായി നേരത്തെ ചെൽസിയും ബയേൺ മ്യൂണിക്കും ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ സമ്മറിൽ യുവന്റസ് താരത്തെ വിൽക്കാൻ സാധ്യതയില്ല.

2. ജർമൻ താരം ഗോരേട്സ്കയെ റയലും ബാഴ്‌സയും മാഞ്ചസ്റ്റർ യുണൈറ്റഡും നോട്ടമിടുന്നു

Leon Goretzka
England v Germany - UEFA Euro 2020: Round of 16 / Markus Gilliar/Getty Images

ബയേൺ മ്യൂണിക്ക് മധ്യനിര താരമായ ലിയോൺ ഗോരേട്സ്കയുടെ കരാർ സാഹചര്യത്തിൽ കണ്ണും നട്ട് റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ. ജർമൻ ക്ലബിൽ ഒരു വർഷം മാത്രം ബാക്കിയുള്ള ഗോരേട്സ്‌ക കരാർ പുതുക്കുന്നില്ലെങ്കിൽ ഈ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുമെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു.

3. കില്ലിനിയെ വീണ്ടും സൈൻ ചെയ്യാൻ യുവന്റസ് ഒരുങ്ങുന്നു

Giorgio Chiellini
Italy Travel Back to Rome / Claudio Villa/Getty Images

കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ജോർജിയോ കില്ലിനിയെ റീസൈൻ ചെയ്യാൻ യുവന്റസ് ഒരുങ്ങുന്നു. മുപ്പത്തിയാറുകാരനായ താരത്തിന് ഒരു വർഷത്തെ കരാറാണ് യുവന്റസ് നൽകുകയെന്നാണ് കാൽസിയോമെർകാടോ വ്യക്തമാക്കുന്നത്. ക്ലബിനൊപ്പം തുടരാൻ താരം പ്രതിഫലം കുറക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

4. ടാമി അബ്രഹാമിനു വേണ്ടി നീക്കങ്ങൾ നടത്താതെ ആഴ്‌സണൽ

Tammy Abraham
Chelsea FC v Porto - UEFA Champions League Quarter Final: Leg Two / Fran Santiago/Getty Images

ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിനു വേണ്ടി ആഴ്‌സണൽ യാതൊരു നീക്കവും ഇതുവരെയും നടത്തിയിട്ടില്ലെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. താരത്തെ ടീമിലെത്തിക്കാൻ ആഴ്‌സണലിനും ഒഴിവാക്കാൻ ചെൽസിക്കും താൽപര്യമുണ്ടെങ്കിലും ഇതുവരെയും ഒഫിഷ്യൽ ബിഡുകളൊന്നും ഗണ്ണേഴ്‌സിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

5. പോഗ്ബയെ പിഎസ്‌ജി സ്വന്തമാക്കാൻ സാധ്യതകളേറുന്നു

Paul Pogba
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള പോൾ പോഗ്ബ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിച്ചു. ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം 43 മില്യൺ പൗണ്ടിന് താരത്തെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ക്ലബ്. പോഗ്ബയുടെ ഏജന്റായ മിനോ റിയോളയുമായി പിഎസ്‌ജി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

6. ബ്രൈത്ത്വൈറ്റ് ബാഴ്‌സ വിടില്ലെന്ന് ഏജന്റ്

Martin Braithwaite
Czech Republic v Denmark - UEFA Euro 2020: Quarter-final / Naomi Baker/Getty Images

മാർട്ടിൻ ബ്രൈത്ത്വൈറ്റ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിലേക്ക്ക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളോട് രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ഏജന്റ് സെറ്റിങ്ക്യ. സൂപ്പർ ഏജന്റായ ജോർജ് മെന്ഡസാണ് ബ്രൈത്ത്വൈറ്റിന്റെ ട്രാൻസ്ഫറിനു ചരടുവലികൾ നടത്തുന്നതെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച സെറ്റിങ്ക്യ തനിക്കു കീഴിലുള്ള കളിക്കാരുടെ കാര്യം താൻ നോക്കുമെന്നും താരം ബാഴ്‌സയിൽ തന്നെ തുടരുമെന്നും വ്യക്തമാക്കി.

7. ലിംഗാർഡിനെ സ്വന്തമാക്കാൻ എവർട്ടൺ ശ്രമം നടത്തുന്നു

Jesse Lingard
Derby County v Manchester United - Pre-Season Friendly / Matthew Ashton - AMA/Getty Images

കഴിഞ്ഞ സീസണിൽ ലോൺ കരാറിൽ വെസ്റ്റ് ഹാമിലേക്ക് ചേക്കേറി മികച്ച പ്രകടനം നടത്തിയ ജെസ്സെ ലിംഗാർഡിനു വേണ്ടി എവർട്ടണും ശ്രമം നടത്തുന്നുണ്ടെന്ന് ഇംഗ്ലണ്ടിൽ നിന്നുമുള്ള വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് നിലനിർത്താൻ ആഗ്രഹമുള്ള താരത്തെ സ്വന്തമാക്കാൻ വെസ്റ്റ് ഹാമിനും താൽപര്യമുണ്ട്.


facebooktwitterreddit