Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ജിറൂദ് ഇനി എസി മിലാൻ താരം, ആഴ്‌സണൽ അമ്പതു മില്യൺ മുടക്കി ഡിഫെൻഡറെ സ്വന്തമാക്കുന്നു

Sreejith N
FBL-ENG-PR-CHELSEA-ASTON VILLA
FBL-ENG-PR-CHELSEA-ASTON VILLA / JOHN WALTON/Getty Images
facebooktwitterreddit

1. ഒലിവർ ജിറൂദ് ഇനി എസി മിലാനിൽ കളിക്കും

Olivier Giroud
15th international Monte-Carlo Jumping : Day Three / Arnold Jerocki/Getty Images

ഫ്രഞ്ച് സ്‌ട്രൈക്കറായ ഒലിവർ ജിറൂദ് എസി മിലാനിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കി. രണ്ടു മില്യൺ യൂറോക്കാണ് ചെൽസിയുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ മിലാൻ സ്വന്തം തട്ടകത്തിലെത്തിച്ചത്. തിളങ്ങാൻ കഴിയുമായിരുന്നിട്ടും ചെൽസിയിൽ അവസരങ്ങൾ ഇല്ലാതിരുന്ന ജിറൂദിന് തന്റെ പ്രതിഭ വീണ്ടും തെളിയിക്കാനും ചാമ്പ്യൻസ് ലീഗിൽ തന്നെ തുടരാനും ഇതുവഴി കഴിയും.

2. ബെൻ വൈറ്റിനു വേണ്ടിയുള്ള അമ്പതു മില്യണിന്റെ ഓഫർ ബ്രൈറ്റൻ സ്വീകരിച്ചു

Ben White
Czech Republic v England - UEFA Euro 2020: Group D / Marc Atkins/Getty Images

പ്രതിരോധ താരമായ ബെൻ വൈറ്റിനു വേണ്ടിയുള്ള ആഴ്‌സണലിന്റെ അമ്പതു മില്യൺ പൗണ്ടിന്റെ ഓഫർ ബ്രൈറ്റൻ സ്വീകരിച്ചു. കഴിഞ്ഞ സീസണിൽ യൂറോപ്യൻ ഫുട്ബോളിനു യോഗ്യത നേടാൻ കഴിയാതിരുന്ന ആഴ്‌സണൽ ഇത്തവണ തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് ഇരുപത്തിമൂന്നു വയസുള്ള താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. ഗോൾ ആണ് ഇക്കാര്യം പുറത്തു വിട്ടത്.

3. ബേൽ ടോട്ടനത്തിലേക്ക് തിരിച്ചു വരില്ലെന്ന് നുനോ സാന്റോ

Gareth Bale
Wales v Denmark - UEFA Euro 2020: Round of 16 / Eurasia Sport Images/Getty Images

കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച വെയിൽസ്‌ താരം ഗാരെത് ബേൽ ടീമിലേക്കു തിരിച്ചു വരില്ലെന്ന് ടോട്ടനം പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ സ്ഥിരീകരിച്ചു. കാർലോ ആൻസലോട്ടി പരിശീലകനായതോടെ ബേലിനു വീണ്ടും അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും തിരിച്ചെത്തുന്ന താരത്തെ റയൽ ഒഴിവാക്കുമോയെന്ന കാര്യം വ്യക്തമല്ല.

4. ഇൻസിനെയുമായി കരാർ പുതുക്കാൻ നാപ്പോളി ശ്രമിക്കുന്നു

Lorenzo Insigne
ACF Fiorentina v SSC Napoli - Serie A / Gabriele Maltinti/Getty Images

യൂറോ കപ്പിൽ ഇറ്റലിക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ലോറെൻസൊ ഇൻസിനയുമായി കരാർ പുതുക്കാൻ നാപ്പോളി ശ്രമം നടത്തുന്നുണ്ടെന്ന് കൊറേറോ ഡെല്ലോ സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. അടുത്ത സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരത്തിനായി നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെങ്കിലും കരാർ പുതുക്കാൻ ഇൻസിനെ പ്രതിഫലം വെട്ടിക്കുറക്കേണ്ടി വരും.

5. ലൊകാടെല്ലിക്കു വേണ്ടിയുള്ള യുവന്റസിന്റെ ഓഫർ സാസുവോളോ നിഷേധിച്ചു

Manuel Locatelli
Italy v England - UEFA Euro 2020: Final / Claudio Villa/Getty Images

ഇറ്റാലിയൻ താരമായ മാനുവൽ ലൊകാടെല്ലിക്കു വേണ്ടിയുള്ള യുവന്റസിന്റെ ഓഫർ താരത്തിന്റെ ക്ലബായ സാസുവോളോ നിഷേധിച്ചു. മുപ്പതു മില്യൺ യൂറോ യുവന്റസ് ഓഫർ ചെയ്‌തുവെങ്കിലും കൂടുതൽ തുക വേണമെന്ന നിലപാടാണ് സാസുവോളക്ക്. ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

6. മാഞ്ചസ്റ്റർ സിറ്റി ട്രാൻസ്ഫറിനു വേണ്ടി കേൻ സമ്മർദ്ദം ചെലുത്തിയേക്കും

Harry Kane
Italy v England - UEFA Euro 2020: Final / Marc Atkins/Getty Images

കേൻ അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന് പരിശീലകൻ നുനോ സാന്റോ വ്യക്തമാക്കിയെങ്കിലും ഇംഗ്ലണ്ട് സ്‌ട്രൈക്കർ മാഞ്ചസ്റ്റർ സിറ്റിയെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. സിറ്റിയിലേക്ക് ചേക്കേറുന്നതിനു വേണ്ടി ടോട്ടനത്തിനു മേൽ സമ്മർദ്ദം ചെലുത്താൻ താരം പരിശീലനം ഒഴിവാക്കുമെന്ന് ഇംഗ്ലണ്ട് സഹതാരങ്ങൾ കരുതുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

7. കൂണ്ടെ സെവിയ്യയിൽ തുടരാൻ സാധ്യത

Jules Kounde
France Training Session / John Berry/Getty Images

യൂറോപ്പിലെ പ്രതിഭയുള്ള യുവ പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജൂൾസ് കൂണ്ടെ സെവിയ്യയിൽ തന്നെ തുടരാൻ സാധ്യതയെന്ന് എഎസ് പുറത്തു വിട്ടു. നിരവധി ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടെങ്കിലും അൻപതു മില്യൺ പൗണ്ടിൽ കുറഞ്ഞൊരു തുകക്ക് ഇരുപത്തിരണ്ടുകാരനായ കൂണ്ടയെ വിൽക്കില്ലെന്ന നിലപാടിലാണ് സെവിയ്യ.


facebooktwitterreddit