Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: രണ്ട് ഇംഗ്ലണ്ട് താരങ്ങളെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണം, ജിറൂദ് മെഡിക്കലിനായി ഇറ്റലിയിലെത്തി

Sreejith N
FBL-EURO-2020-2021-MATCH44-ENG-GER
FBL-EURO-2020-2021-MATCH44-ENG-GER / ANDY RAIN/Getty Images
facebooktwitterreddit

1. മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് ഇംഗ്ലീഷ് സൂപ്പർതാരങ്ങളെ വേണം

Phil Foden, Harry Kane, Jack Grealish
Italy v England - UEFA Euro 2020: Final / Facundo Arrizabalaga - Pool/Getty Images

ഇംഗ്ലണ്ടിന്റെ സൂപ്പർതാരങ്ങളായ ഹാരി കേൻ, ജാക്ക് ഗ്രീലിഷ് എന്നിവരെ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു. ഇതുവരെയും ചാമ്പ്യൻസ് ലീഗ് സിറ്റിക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത പെപ് ഗ്വാർഡിയോള അടുത്ത സീസണിലേക്ക് വലിയ തുക തന്നെ ചിലവഴിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2. ജിറൂദ് മെഡിക്കലിനായി ഇറ്റലിയിലെത്തി

FBL-ITA-SERIEA-AC MILAN-GIROUD
FBL-ITA-SERIEA-AC MILAN-GIROUD / PIERO CRUCIATTI/Getty Images

ഫ്രഞ്ച് സ്‌ട്രൈക്കറായ ഒലിവർ ജിറൂദ് എസി മിലാൻ മെഡിക്കൽ പൂർത്തിയാക്കുന്നതിനായി ഇറ്റലിയിലെത്തി. ഇന്നു തന്നെ താരത്തിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്. വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ മിലാന് കൂടുതൽ കരുത്തു പകരാൻ ജിറൂദിനു കഴിയുമെന്നുറപ്പാണ്. രണ്ടു മില്യനാണ് താരത്തിന്റെ ട്രാൻസ്‌ഫർ ഫീസെന്നാണ് സൂചനകൾ.

3. എമേഴ്‌സണെ ലക്ഷ്യമിട്ട് നാപ്പോളിയും

Emerson Palmieri
Emerson Palmieri of Italy in action during the UEFA Euro... / Nicolò Campo/Getty Images

യൂറോ കപ്പ് ഫൈനൽ അടക്കമുള്ള മത്സരങ്ങളിൽ ഇറ്റലിക്ക് വേണ്ടി കളത്തിലിറങ്ങിയ ചെൽസി ലെഫ്റ്റ് ബാക്കായ എമേഴ്‌സൺ പാൽമേരിയെ നാപ്പോളി ലക്ഷ്യമിടുന്നു. ചെൽസിയിൽ അവസരങ്ങളില്ലാത്ത മുൻ റോമ താരത്തെ നാപ്പോളി സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാൽസിയോമെർകാറ്റോയാണ് റിപ്പോർട്ടു ചെയ്‌തത്‌.

4. പ്യാനിച്ചിനെ ലോണിൽ സ്വന്തമാക്കാൻ രണ്ടു സീരി എ ക്ലബുകൾ രംഗത്ത്

Miralem Pjanic
SD Eibar v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയിൽ അവസരങ്ങളില്ലാത്ത ബോസ്‌നിയൻ മധ്യനിര താരം മിറാലം പ്യാനിച്ചിനെ സ്വന്തമാക്കാൻ രണ്ടു സീരി എ ക്ലബുകൾക്ക് താൽപര്യം. താരത്തിന്റെ മുൻ ക്ലബായ യുവന്റസിനു പുറമെ മൗറീന്യോ പരിശീലകനായ റോമയും പ്യാനിച്ചിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌പാനിഷ്‌ മാധ്യമമായ സ്‌പോർട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

5. ഫ്ലോറൻസി പിഎസ്‌ജി വിട്ടു റോമയിലേക്ക് തിരികെപ്പോയി

Alessandro Florenzi
Italy v England - UEFA Euro 2020: Final / GES-Sportfoto/Getty Images

ലോൺ കരാർ അവസാനിച്ച അലസാൻഡ്രോ ഫ്ലോറൻസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജി വിട്ട് ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് തിരിച്ചുപോയി. യൂറോ കപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്ന താരത്തെ പിഎസ്‌ജി നിലനിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. താരത്തിന്റെ സേവനങ്ങൾക്ക് പിഎസ്‌ജി നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

6. ഗബ്രിയേൽ ജീസസ് ട്രാൻസ്‌ഫറിൽ യുവന്റസ് ഒരു പടി കൂടി മുന്നിൽ

Gabriel Jesus
Leicester City v Manchester City - Premier League / Laurence Griffiths/Getty Images

ബ്രസീലിയൻ താരമായ ഗബ്രിയേൽ ജീസസിന്റെ ട്രാൻസ്ഫറിൽ യുവന്റസ് ഒരു പടി കൂടി മുന്നിലെത്തിയെന്ന് ദി സൺ റിപ്പോർട്ടു ചെയ്‌തു. സെർജിയോ അഗ്യൂറോക്ക് പകരക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത പെപ് ഗ്വാർഡിയോളക്ക് വലിയ തലവേദനയാണ് യുവന്റസ് സമ്മാനിക്കുന്നത്. ജീസസിനും സിറ്റി വിടാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

7. ടാമി അബ്രഹാമിനെ ആഴ്‌സണൽ ലക്ഷ്യമിടുന്നു

Tammy Abraham
Chelsea FC Training Session and Press Conference - UEFA Champions League Final 2021 / Marc Atkins/Getty Images

ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ആഴ്‌സണൽ രംഗത്ത്. ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ അബ്രഹാം ഉൾപ്പെടെ നിരവധി താരങ്ങളെ ചെൽസി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ അവസരം മുതലെടുത്ത് പ്രതിഭയുള്ള യുവതാരത്തെ ടീമിലെത്തിക്കാനാണ് ആഴ്‌സണൽ ഒരുങ്ങുന്നത്.


facebooktwitterreddit