Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹാലൻഡിനായി കൂടുതൽ പണമൊഴുക്കാൻ അബ്രമോവിച്ച്, അഗ്യൂറോയുടെ പകരക്കാരനായി സിറ്റി നീക്കമാരംഭിച്ചു

Sreejith N
Borussia Dortmund v Bayer 04 Leverkusen - Bundesliga
Borussia Dortmund v Bayer 04 Leverkusen - Bundesliga / Matthias Hangst/Getty Images
facebooktwitterreddit

1. ഹാലൻഡിനു വേണ്ടി കൂടുതൽ ട്രാൻസ്‌ഫർ തുക അനുവദിക്കാൻ അബ്രമോവിച്ച് ഒരുങ്ങുന്നു

Erling Haaland
Norway v Greece - International Frienldy / Fran Santiago/Getty Images

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറാൻ ചെൽസി തയ്യാറല്ല, ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ഹാലാൻഡിനു വേണ്ടി 150 മില്യൺ പൗണ്ട് അബ്രമോവിച്ച് അനുവദിച്ചിട്ടുണ്ട്, എന്നാൽ നിലവിൽ ടീമിലുള്ള ഏതാനും താരങ്ങളെ ഒഴിവാക്കിയാൽ മാത്രമേ ചെൽസിക്ക് നോർവേ താരത്തെ സ്വന്തമാക്കാൻ കഴിയൂ.

2. ഡാനി ഇങ്‌സിനു വേണ്ടി നീക്കങ്ങളാരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി

Danny Ings
Southampton v Leeds United - Premier League / Robin Jones/Getty Images

അഗ്യൂറോക്ക് പകരക്കാരനായി സൗത്താംപ്ടൺ സ്‌ട്രൈക്കറായ ഡാനി ഇങ്സിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നീക്കങ്ങൾ ആരംഭിച്ചു. സൗത്താംപ്റ്റന്റെ കരാർ പുതുക്കാനുള്ള ഓഫർ നിഷേധിച്ച താരം സിറ്റിയിലേക്കുള്ള ട്രാൻസ്ഫറിന് വേണ്ടി കാത്തിരിക്കയാണെന്ന് ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത സീസണിൽ വൻ തുകക്ക് സ്‌ട്രൈക്കറെ സ്വന്തമാക്കുക സിറ്റിക്ക് സാധ്യമല്ലെന്ന് പെപ് ഗ്വാർഡിയോളയും വ്യക്തമാക്കിയിരുന്നു.

3. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ മൗറീന്യോ ഒരുങ്ങുന്നു

Alex Telles
Villarreal CF v Manchester United - UEFA Europa League Final / Maja Hitij/Getty Images

യൂറോ കപ്പിനിടെ പരിക്കേറ്റു പുറത്തായ ലിയനാർഡോ സ്പിനോസോളക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്‌സ് ടെല്ലസിനെ ടീമിലെത്തിക്കാൻ റോമ പരിശീലകൻ മൗറീന്യോ ഒരുങ്ങുന്നു. കാൽസിയോമെർകാടോയാണ് ഈ വിവരം പുറത്തുവിട്ടത്. ലൂക്ക് ഷാ മികച്ച ഫോമിൽ കളിക്കുന്നതിനാൽ ലെഫ്റ്റ് ബാക്കായ ടെല്ലസിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറവാണ്.

4. ആഴ്‌സണൽ വിടാനുള്ള ആഗ്രഹമറിയിച്ച് ബെല്ലെറിൻ

Hector Bellerin
Burnley v Arsenal - Premier League / Chloe Knott - Danehouse/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണൽ വിടാനുള്ള താൽപര്യമറിയിച്ച് സ്‌പാനിഷ്‌ താരമായ ഹെക്ടർ ബെല്ലറിൻ. ഇന്റർ മിലാനിലേക്ക് ചേക്കേറുന്നതിനാണ് ബെല്ലറിൻ പത്തു വർഷത്തിനു ശേഷം ആഴ്‌സണൽ വിടാൻ തയ്യാറെടുക്കുന്നത്. ജിയാൻലൂക്ക ഡി മർസിയോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

5. ഹമേസും ഇസ്‌കോയും എസി മിലാന്റെ പരിഗണനയിൽ

James Rodriguez, Isco
Real Madrid v Cultural Leonesa - Copa del Rey / Denis Doyle/Getty Images

ഇന്ററിലേക്ക് ചേക്കേറിയ തുർക്കിഷ് താരം ഹകൻ കലനോഗ്ലുവിനു പകരക്കാരനായി ഹമേസ് റോഡ്രിഗസ്, ഇസ്‌കോ എന്നിവരെ എസി മിലാൻ പരിഗണിക്കുന്നതായി മാർക്ക റിപ്പോർട്ടു ചെയ്‌തു. ആൻസലോട്ടി എവർട്ടൺ വിട്ടതോടെ ഹമേസ് ട്രാൻസ്ഫറിനു തയ്യാറെടുക്കുകയാണ്. അതേസമയം അവസരങ്ങൾ കുറഞ്ഞതാണ് ഇസ്‌കോയെ റയൽ വിടാൻ പ്രേരിപ്പിക്കുന്നത്.

6. റയൽ മാഡ്രിഡ് അടുത്ത വർഷം ലെവൻഡോസ്‌കി സ്വന്തമാക്കാൻ സാധ്യത

Robert Lewandowski
Sweden v Poland - UEFA Euro 2020: Group E / Dmitry Lovetsky - Pool/Getty Images

ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയെ അടുത്ത വർഷം റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന മുപ്പത്തിരണ്ടു വയസുള്ള താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നത്. റയൽ മാഡ്രിഡിൽ കളിക്കുക തന്റെ സ്വപ്‌നമാണെന്ന്‌ താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

7. സാറി യുവന്റസ് താരത്തെ ലാസിയോയിലെത്തിക്കാൻ ശ്രമിക്കുന്നു

Daniele Rugani
Daniele Rugani of Juventus FC looks on during the Serie A... / Nicolò Campo/Getty Images

കഴിഞ്ഞ സീസണിൽ കാഗ്ലിയാരിക്കു വേണ്ടി ലോണിൽ കളിച്ച യുവന്റസ് പ്രതിരോധ താരമായ ഡാനിയേലെ റുഗാനിയെ ലാസിയോയിലേക്ക് എത്തിക്കാൻ മൗറീസിയോ സാറി തയ്യാറെടുക്കുന്നു. നേരത്തെ ചെൽസി പരിശീലകനായിരിക്കുമ്പോഴും റുഗാനിയെ ടീമിലെത്തിക്കാൻ സാറി ശ്രമിച്ചിരുന്നു. ടുട്ടോസ്പോർടാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

facebooktwitterreddit