Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റെനാറ്റോ സാഞ്ചസിനായി ബാഴ്‌സയും രംഗത്ത്, വരാനെക്ക് വിലയിട്ട് റയൽ മാഡ്രിഡ്

Sreejith N
Portugal v France - UEFA Euro 2020: Group F
Portugal v France - UEFA Euro 2020: Group F / Alex Pantling/Getty Images
facebooktwitterreddit

1. റെനാറ്റോ സാഞ്ചസിനായി ബാഴ്‌സലോണ രംഗത്ത്

Renato Sanches
Belgium v Portugal - UEFA Euro 2020: Round of 16 / Quality Sport Images/Getty Images

യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ പോർച്ചുഗീസ് മധ്യനിര താരമായ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്കും താൽപര്യമുണ്ടെന്ന് ലെ10 സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. എന്നാൽ ബാഴ്‌സലോണയുടെ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമേ ഡീൽ നടക്കാനുള്ള സാധ്യതയുള്ളൂ. ടോട്ടനം, ആഴ്‌സണൽ എന്നീ ക്ളബുകൾക്കും താരത്തിൽ താൽപര്യമുണ്ട്.

2. വരാനെക്ക് അമ്പതു മില്യൺ യൂറോ വേണമെന്ന് റയൽ മാഡ്രിഡ്

FBL-EURO-2020-2021-MATCH41-FRA-SUI
FBL-EURO-2020-2021-MATCH41-FRA-SUI / JUSTIN SETTERFIELD/Getty Images

ഫ്രഞ്ച് പ്രതിരോധ താരമായ റാഫേൽ വരാനയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്പതു മില്യൺ യൂറോ നൽകണമെന്ന് റയൽ മാഡ്രിഡ് ആവശ്യപ്പെട്ടതായി എബിസി വെളിപ്പെടുത്തുന്നു. ഇതിനേക്കാൾ മൂല്യം താരത്തിനുണ്ടെങ്കിലും അടുത്ത സീസണിൽ കരാർ അവസാനിക്കുന്നതു കൊണ്ടാണ് ട്രാൻസ്‌ഫർ തുക കുറക്കാൻ റയൽ നിർബന്ധിതരായത്. നേരത്തെ 45 മില്യൺ യൂറോയുടെ ബിഡ് യുണൈറ്റഡ് നൽകിയിരുന്നു.

3. കൂളിബാളി പ്രീമിയർ ലീഗിലെത്താൻ സാധ്യത

Kalidou Koulibaly
SSC Napoli v Cagliari Calcio - Serie A / Francesco Pecoraro/Getty Images

നാപ്പോളി പ്രതിരോധതാരമായ കലിഡു കൂളിബാളി അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ കളിക്കാൻ സാധ്യത. എവെർട്ടണാണ് സെനഗൽ താരത്തിനായി രംഗത്തു വന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലമാണ് നാപ്പോളി അവരുടെ പ്രധാന പ്രതിരോധ താരത്തെ വിൽക്കാൻ തയ്യാറെടുക്കുന്നത്.

4. ഷാക്കക്ക് ഇരുപതു മില്യൺ യൂറോ വിലയിട്ട് ആഴ്‌സണൽ

Granit Xhaka
France v Switzerland - UEFA Euro 2020: Round of 16 / Justin Setterfield/Getty Images

സ്വിസ് താരമായ ഗ്രാനിത് ഷാക്കയെ സ്വന്തമാക്കാൻ ഇരുപതു മില്യൺ യൂറോയാണ് നൽകേണ്ടതെന്ന് ആഴ്‌സണൽ അറിയിച്ചതായി റിപ്പോർട്ടുകൾ. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലണ്ടൻ വിടാൻ തയ്യാറെടുത്തു നിൽക്കുന്ന താരത്തിൽ മൗറീന്യോ പരിശീലകനായ റോമക്കാണ് താൽപര്യം. ഗസറ്റ ഡെല്ല സ്പോർടാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

5. ദംസ്ഗാർഡിനായി റയൽ മാഡ്രിഡും രംഗത്ത്

FBL-EURO-2020-2021-MATCH50-ENG-DEN
FBL-EURO-2020-2021-MATCH50-ENG-DEN / CATHERINE IVILL/Getty Images

യൂറോ കപ്പ് സെമി വരെയുള്ള ഡെന്മാർക്കിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച മൈക്കൽ ദംസ്ഗാർഡിൽ റയലിനും താൽപര്യമുണ്ടെന്ന് ടുട്ടോസ്‌പോർട് റിപ്പോർട്ട് ചെയ്‌തു. അതേസമയം ബാഴ്‌സലോണ, ലിവർപൂൾ, എവെർട്ടൺ, എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ്, റോമ തുടങ്ങി നിരവധി ക്ലബുകളുടെ വെല്ലുവിളിയെ റയലിന് മറികടക്കേണ്ടി വരും.

6. ബാഴ്‌സലോണയുടെ ലിസ്റ്റിൽ രണ്ടു ഗോൾകീപ്പർമാരും

Jordi Masip
Real Valladolid v Atletico Madrid - La Liga Santander / Soccrates Images/Getty Images

ബ്രസീലിയൻ ഗോൾകീപ്പറായ നെറ്റോ ക്ലബ് വിടാൻ തയ്യാറെടുക്കുന്നതോടെ അടുത്ത സീസണിൽ പുതിയ ഗോളി ബാഴ്‌സയിൽ എത്തിയേക്കും. മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ വയ്യഡോളിഡിന്റെ ജോർഡി മാസിപ്പ്, ലെവന്റെയുടെ അയ്റ്റോർ എന്നിവരെയാണ് ബാഴ്‌സലോണ അടുത്ത സീസണിൽ രണ്ടാം നമ്പർ ഗോളിയായി പരിഗണിക്കുന്നത്.

7. മാഡിസണ് വമ്പൻ കോണ്ട്രാക്റ്റ് നൽകാൻ ആഴ്‌സണൽ

James Maddison
Leicester City v Tottenham Hotspur - Premier League / Visionhaus/Getty Images

ലൈസ്റ്റർ സിറ്റി താരമായ ജെയിംസ് മാഡിസണെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആഴ്‌സണൽ ശക്തമാക്കുന്നു. ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിനാലുകാരനായ താരത്തിനു രണ്ടു ലക്ഷം പൗണ്ട് ആഴ്ചയിൽ പ്രതിഫലം നൽകിയുള്ള കരാറാണ് ഗണ്ണേഴ്‌സ്‌ ഓഫർ ചെയ്‌തിരിക്കുന്നത്‌. എന്നാൽ ആഴ്‌സണലിലേക്ക് ചേക്കേറിയാൽ യൂറോപ്യൻ മത്സരങ്ങളിൽ താരത്തിന് പങ്കെടുക്കാൻ കഴിയില്ല.

facebooktwitterreddit