Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: സൗൾ-ഗ്രീസ്‌മാൻ കൈമാറ്റക്കരാർ നടക്കാൻ സാധ്യത, ഇസ്കോക്കായി പ്രീമിയർ ലീഗ് ക്ലബുകൾ

Sreejith N
Atletico Madrid v Real Madrid - La Liga Santander
Atletico Madrid v Real Madrid - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. ഗ്രീസ്‌മാനെ നൽകി ബാഴ്‌സലോണ സൗളിനെ സ്വന്തമാക്കിയേക്കും

Antoine Griezmann, Saul Niguez
Club Atletico de Madrid v Real Valladolid CF - La Liga / Quality Sport Images/Getty Images

ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ ഒരു കൈമാറ്റക്കാരാറിനുള്ള സാധ്യതയുണ്ടെന്ന് മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ടു ചെയ്യുന്നു. അന്റോയിൻ ഗ്രീസ്‌മാനെ നൽകി സൗൾ നിഗ്വസിനെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്.നേരത്തെ സൗളിനായി ലിവർപൂൾ രംഗത്തുണ്ടായിരുന്നെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫർ ഫീസ് റെഡ്‌സിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

2. ഇസ്കോക്കായി രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

Isco Alarcon
Real Madrid v Villarreal CF - La Liga Santander / Denis Doyle/Getty Images

റയൽ മാഡ്രിഡിൽ അടുത്ത സീസണിൽ ഇസ്‌കോ തുടരുമോ ഇല്ലയോ എന്നറിയാൻ പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്‌സണലും ടോട്ടനം ഹോസ്പറും കാത്തിരിക്കുന്നു. റയലിന്റെ പുതിയ പരിശീലകനായ കാർലോ ആൻസലോട്ടിയുടെ പദ്ധതികളിൽ ഇസ്‌കോ ഉൾപ്പെടുന്നില്ലെങ്കിൽ താരത്തെ സ്വന്തമാക്കാൻ ഈ രണ്ടു ക്ളബുകൾക്കും താൽപര്യമുണ്ടെന്ന് ഡെയിലി മിറർ ആണ് റിപ്പോർട്ടു ചെയ്‌തത്‌.

3. കമവിങ്ങക്കായി ചെൽസിയും രംഗത്ത്

Eduardo Camavinga
Stade Rennais v FC Sevilla: Group E - UEFA Champions League / Quality Sport Images/Getty Images

ഫ്രഞ്ച് യുവതാരമായ എഡ്വേർഡോ കമവിങ്ങക്കായി ചെൽസിയും ശ്രമം നടത്തുന്നതായി മിറർ റിപ്പോർട്ടു ചെയ്‌തു. ചെൽസിയുടെ ഡയറക്ടർമാരിൽ ഒരാളായ പീറ്റർ ചെക്ക് കമവിങ്ങയുടെ നിലവിലെ ക്ലബായ റെന്നെസിന്റെ മുൻ താരമാണ്. ഈ ബന്ധമുപയോഗിച്ച് താരത്തെ സ്വന്തമാക്കാനാണ് ചെൽസിയുടെ പദ്ധതി. താരത്തിനായി ശ്രമം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയാണ് ചെൽസിയുടെ ഈ നീക്കം.

4. കൂളിബാളി, റൂയിസ് എന്നിവരെ നാപ്പോളി ഒഴിവാക്കിയേക്കും

Fabian Ruiz, Kalidou Koulibaly
AC Milan v SSC Napoli - Serie A / Jonathan Moscrop/Getty Images

പ്രതിരോധതാരം കൂളിബാളി, മധ്യനിര താരം ഫാബിയൻ റൂയിസ് എന്നിവരെ അടുത്ത സീസണു മുന്നോടിയായി നാപ്പോളി ഒഴിവാക്കാനുള്ള സാധ്യതകൾ വർദ്ധിച്ചുവെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. വേതന ബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നാപ്പോളി ടീമിലെ പ്രധാന താരങ്ങളെ ഒഴിവാക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇരു താരങ്ങൾക്കും വേണ്ടി ഇതുവരെ ഓഫറുകളൊന്നും ഇറ്റാലിയൻ ക്ലബിന് ലഭിച്ചിട്ടില്ല.

5. ഹാരി കേനിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമില്ല

Harry Kane
England Training Camp - Euro 2020 / Robbie Jay Barratt - AMA/Getty Images

ടോട്ടനം ഹോസ്പർ സ്‌ട്രൈക്കറായ ഹാരി കേനിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമില്ലെന്ന് എക്സ്പ്രെസ്സ് വെളിപ്പെടുത്തി. ജാഡൻ സാഞ്ചോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്കായി ഒരു സെന്റർ ബാക്കിനെയും സെൻട്രൽ മിഡ്‌ഫീൽഡറെയും സ്വന്തമാക്കാനാണ് പരിഗണന നൽകുന്നത്.

6. കില്ലിനി യുവന്റസുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു

Giorgio Chiellini
Italy Training Session and Press Conference - UEFA Euro 2020: Final / Claudio Villa/Getty Images

യൂറോ കപ്പിനു ശേഷം യുവന്റസുമായി ഒരു വർഷത്തേക്കു കൂടി കരാർ പുതുക്കാൻ പ്രതിരോധതാരമായ ജോർജിയോ കില്ലിനി തയ്യാറെടുക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനൊ. ഡിഫെൻസിൽ റൊട്ടേഷൻ പോളിസിയിൽ കളിച്ച യുവന്റസിന് വേണ്ടി കഴിഞ്ഞ സീസണിൽ 16 സീരി എ മത്സരങ്ങളിൽ ഇറങ്ങിയ താരം യൂറോ കപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

7. കൂണ്ടേക്ക് താൽപര്യം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ

Jules Kounde
France Training Session / John Berry/Getty Images

ഫ്രഞ്ച് പ്രതിരോധതാരമായ ജൂൾസ് കൂണ്ടെക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനാണ് താൽപര്യമെന്ന് മാർക്ക റിപ്പോർട്ടു ചെയ്‌തു. ഇരുപത്തിരണ്ടുകാരനായ താരത്തിനു വേണ്ടി റയൽ മാഡ്രിഡ്, ചെൽസി, ടോട്ടനം എന്നിവരും രംഗത്തുണ്ട്. എന്നാൽ താരത്തിന്റെ റിലീസ് ക്ളോസായ എൺപതു മില്യൺ യൂറോ നൽകാൻ ഈ ക്ലബുകൾക്കൊന്നും താൽപര്യമില്ല.

facebooktwitterreddit