Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ജാഡൻ സാഞ്ചോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം, എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കില്ല

Sreejith N
Man Utd confirm Jadon Sancho signing
Man Utd confirm Jadon Sancho signing / 90min
facebooktwitterreddit

1. ജാഡൻ സാഞ്ചോ ട്രാൻസ്‌ഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

Jadon Sancho
England Training Camp - Euro 2020 / Catherine Ivill/Getty Images

ഏറെ നാളത്തെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ബൊറൂസിയ ഡോർട്മുണ്ട് താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. എൺപത്തിയഞ്ചു മില്യൻ നൽകി അഞ്ചു വർഷത്തെ കരാറിലാണ് ഇംഗ്ലണ്ട് മുന്നേറ്റനിര താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സമ്മറിൽ തന്നെ മുൻ മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാൻസ്‌ഫർ ഫീസിൽ ധാരണയാകാത്തതിനെ തുടർന്ന് അതു നടന്നില്ല.

2. രണ്ടു പ്രതിരോധ താരങ്ങളെക്കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനൊരുങ്ങുന്നു

FBL-EURO-2020-2021-MATCH41-FRA-SUI
FBL-EURO-2020-2021-MATCH41-FRA-SUI / FRANCK FIFE/Getty Images

സാഞ്ചോ ട്രാൻസ്‌ഫർ ഉറപ്പിച്ചതിനു പിന്നാലെ രണ്ടു പ്രതിരോധ താരങ്ങളെ കൂടി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് പ്രതിരോധ താരമായ റാഫേൽ വരാനെയെയും വിയ്യാറയലിന്റെ സ്‌പാനിഷ്‌ പ്രതിരോധതാരമായ പൗ ടോറസിനെയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരാനെയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും പൗ ടോറസിന്റെ ട്രാൻസ്ഫറിൽ തീരുമാനമെടുക്കുക.

3. എംബാപ്പെക്ക് പിഎസ്‌ജി കരാർ പുതുക്കാൻ താൽപര്യമില്ല

Kylian Mbappe
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

പിഎസ്‌ജിയുമായി നിലവിലുള്ള കരാർ പുതുക്കാൻ കെയ്‌ലിയൻ എംബാപ്പെക്ക് താൽപര്യമില്ലെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം അതിനു ശേഷം ക്ലബ് വിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫ്രഞ്ച് ക്ലബിന്റെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം ഈ സമ്മറിൽ ക്ലബ് വിടാനുള്ള അഭ്യർത്ഥന താരം നൽകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

4. നുനോ എസ്പിരിറ്റോ സാന്റോ ടോട്ടനത്തെ പരിശീലിപ്പിക്കും

Nuno Espirito Santo
Wolverhampton Wanderers v Torino - UEFA Europa League Play-Off: Second Leg / Marc Atkins/Getty Images

വോൾവ്‌സ് വിട്ട നുനോ എസ്പിരിറ്റോ സാന്റോ ഇനി ടോട്ടനം ഹോസ്പറിനെ പരിശീലിപ്പിക്കും. ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമാണ് സ്പർസ്‌ പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. 2023 വരെയാണ് പോർച്ചുഗീസ് പരിശീലകൻ സ്‌പർസുമായി കരാറൊപ്പിട്ടിരിക്കുന്നത്. 1980നു ശേഷം വോൾവ്‌സിനെ പ്രീമിയർ ലീഗിൽ ഏറ്റവുമുയർന്ന പൊസിഷനിൽ എത്തിച്ച പരിശീലകനാണ് നുനോ സാന്റോ.

5. ഹാരി കേൻ ക്ലബ് വിട്ടാലും സോൺ സ്‌പർസിൽ തുടരും

Harry Kane, Son Heung-Min
Leicester City v Tottenham Hotspur - Premier League / Shaun Botterill/Getty Images

ഹാരി കേൻ ടോട്ടനം ഹോസ്‌പർ വിട്ടാലും ഹ്യുങ് മിൻ സോൺ ക്ലബിനൊപ്പം തന്നെ തുടരുമെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ തന്നെ കൊറിയൻ താരം ടോട്ടനവുമായി പുതിയ കരാർ ഒപ്പിടുമെന്നാണ് സൂചനകൾ. ഇതോടെ കേൻ ക്ലബ് വിട്ടാൽ അടുത്ത സീസണിൽ ടോട്ടനത്തിന്റെ പ്രധാന താരമായി സോൺ മാറും.

6. ലോകടെല്ലിക്ക് വേണ്ടി ആഴ്‌സണൽ രംഗത്തുണ്ടെന്നു സ്ഥിരീകരിച്ച് സാസുവോളോ മേധാവി

Manuel Locatelli
Italy Training Session And Press Conference / Claudio Villa/Getty Images

യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തുന്ന ഇറ്റാലിയൻ താരം മാനുവൽ ലോകാടെല്ലിക്കു വേണ്ടി ആഴ്‌സണൽ ഔദ്യോഗിമായി ബിഡ് സമർപ്പിച്ചുവെന്നു സ്ഥിരീകരിച്ച് സാസുവോളോ സിഇഒ ജിയോവാനി കാർണേവാലി. ലോകടെല്ലിക്ക് വേണ്ടി ശക്തമായ ശ്രമം ഗണ്ണേഴ്‌സ്‌ നടത്തുന്നുണ്ടെങ്കിലും യുവന്റസും താരത്തിനായി രംഗത്തുള്ളത് ആഴ്‌സണലിന് വെല്ലുവിളിയാണ്.

7. സെർജി റോബർട്ടോയെ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്‌ത്‌ ബാഴ്‌സലോണ

Sergi Roberto
Levante UD v FC Barcelona - La Liga Santander / Alex Caparros/Getty Images

മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം സെർജി റോബർട്ടോയെ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്‌ത്‌ ബാഴ്‌സലോണ. വേതന ബില്ലുകൾ കുറക്കുന്നതിന് വേണ്ടി ഇരുപത്തിയൊൻപതുകാരനായ താരത്തെ ഒഴിവാക്കാൻ ബാഴ്‌സ ശ്രമിക്കുകയാണ്. ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയും റോബർട്ടോക്കായി രംഗത്തുണ്ട്.

8. കരാർ പുതുക്കാനുള്ള രണ്ട് ഓഫറുകൾ വേണ്ടെന്നു വെച്ച് ഡെക്ലൻ റൈസ്

Declan Rice
England v Germany - UEFA Euro 2020: Round of 16 / Robin Jones/Getty Images

കരാർ പുതുക്കാൻ വെസ്റ്റ് ഹാം മുന്നോട്ടു വെച്ച രണ്ട് ഓഫറുകൾ ഇംഗ്ലീഷ് താരമായ ഡെക്ലൻ റൈസ് നിരസിച്ചുവെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു. അടുത്ത സീസണിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളിലൊന്നിലാവും താരം കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2024 വരെയാണ് താരവുമായി വെസ്റ്റ് ഹാമിന്‌ കരാറുള്ളത്.

facebooktwitterreddit