ട്രാൻസ്‌ഫർ റൗണ്ടപ്പ്: പോച്ചട്ടിനോയെ ബന്ധപ്പെട്ട് റയൽ മാഡ്രിഡ്, കേപ്പയെ ഒഴിവാക്കാനൊരുങ്ങി ചെൽസി

Dec 4, 2020, 8:15 PM GMT+5:30
FBL-ENG-PR-TOTTENHAM-SHEFFIELD UTD
FBL-ENG-PR-TOTTENHAM-SHEFFIELD UTD | IAN KINGTON/Getty Images
facebooktwitterreddit

1. പോച്ചട്ടിനോയെ ബന്ധപ്പെട്ട് റയൽ

Mauricio Pochettino
Crvena Zvezda v Tottenham Hotspur: Group B - UEFA Champions League | Srdjan Stevanovic/Getty Images

സിദാനു കീഴിൽ ടീം മോശം പ്രകടനം നടത്തുന്നതു തുടർന്നു കൊണ്ടിരിക്കെ അർജന്റീനിയൻ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയെ റയൽ മാഡ്രിഡ് ബന്ധപ്പെട്ടുവെന്നു സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നു റയൽ പുറത്താവുകയാണെങ്കിൽ സിദാനെ റയൽ ഒഴിവാക്കുമെന്നും പകരക്കാരനായി പരിഗണിക്കുന്നത് പോച്ചട്ടിനോയെ ആണെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2. കേപ്പയെ ഒഴിവാക്കാൻ ചെൽസി ഒരുങ്ങുന്നു

Kepa Arrizabalaga
Chelsea FC v FC Sevilla: Group E - UEFA Champions League | Quality Sport Images/Getty Images

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലോകറെക്കോർഡ് തുകക്ക് സ്വന്തമാക്കിയ ഗോൾകീപ്പറായ കേപ്പ അരിസാബലാഗയെ ഒഴിവാക്കാൻ തീരുമാനിച്ച് ചെൽസി. ഇംഗ്ലീഷ് ക്ലബിൽ മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ട കേപ്പക്ക് പകരമെത്തിയ മെൻഡി തകർപ്പൻ ഫോമിൽ കളിക്കുന്നതാണ് സ്‌പാനിഷ്‌ താരത്തെ വിൽക്കുന്നതിന് ലാംപാർഡ് തീരുമാനിക്കാൻ കാരണമായതെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്‌തു.

3. ഒറിഗി, ഷാകിരി എന്നിവരെ വിൽക്കാൻ ലിവർപൂൾ

Divock Origi, Xherdan Shaqiri
Wolverhampton Wanderers v Liverpool - Emirates FA Cup Third Round | James Baylis - AMA/Getty Images

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മുന്നേറ്റനിര താരങ്ങളായ ഷാകിരി, ഒറിഗി എന്നിവരെ വിൽക്കാൻ തീരുമാനിച്ച് ലിവർപൂൾ. ഇഎസ്‌പിഎന്നാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. പുതിയ താരങ്ങളെ വാങ്ങാനുള്ള ഫണ്ട് കണ്ടെത്താനാണ് ലിവർപൂൾ താരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചത്.

4. ചെൽസി മധ്യനിര താരത്തെ സ്വന്തമാക്കാൻ നാപോളി

Billy Gilmour
Manchester City v Chelsea: Premier League 2 | Visionhaus/Getty Images

ചെൽസിയുടെ യുവവാഗ്‌ദാനമായ ബില്ലി ഗിൽമറിനെ ലക്ഷ്യമിട്ട് നാപോളി നീക്കങ്ങൾ നടത്തുന്നുവെന്ന് കാൽസിയമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ അവസരം ലഭിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരത്തെ ലോണിൽ സ്വന്തമാക്കി പിന്നീട് സ്ഥിരം കരാറിൽ ടീമിലെത്തിക്കാനാണ് നാപോളി ഒരുങ്ങുന്നത്.

5. മിലിക്കിന് പിന്നാലെ അത്ലറ്റികോ മാഡ്രിഡും

Arkadiusz Milik
SSC Napoli, Aquila, Castel Di Sangro - Pre-Season Tournament | DeFodi Images/Getty Images

ടോട്ടനം, എവർട്ടൺ എന്നീ ക്ലബുകൾക്ക് താല്പര്യമുള്ള നാപോളി സ്‌ട്രൈക്കർ അർകഡിയുസ് മിലിക്കിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡും രംഗത്ത്. പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന അത്ലറ്റികോ മാഡ്രിഡിനാണ് പോളണ്ട് സ്‌ട്രൈക്കറെ സ്വന്തമാക്കാൻ മുൻതൂക്കമെന്ന് സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്‌തു.

6. സെറ്റിയനെ വീണ്ടും പരിശീകനാക്കാൻ ബെറ്റിസിനു താല്പര്യമില്ല

Quique Setien
Real Betis Balompie v FC Barcelona - La Liga | Quality Sport Images/Getty Images

ബാഴ്‌സലോണ പുറത്താക്കിയ ക്വിക്കെ സെറ്റിയനെ വീണ്ടും പരിശീലകനാക്കാൻ റയൽ ബെറ്റിസിനു താൽപര്യമില്ലെന്ന് മുണ്ടോ ഡിപോർട്ടിവോ പുറത്തു വിട്ടു. ബാഴ്‌സലോണ പരിശീലകനാവുന്നതിനു മുൻപ് രണ്ടു വർഷം റയൽ ബെറ്റിസ്‌ കോച്ചായിരുന്നു സെറ്റിയൻ. നിലവിലെ പരിശീലകനായ പെല്ലെഗ്രിനിയുടെ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത നിലനിൽക്കെയാണ് സെറ്റിയൻ വീണ്ടും ടീമിലെത്തുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.

7. ചിൽവെൽ ഫോമിലെത്തിയത് റൈസ് ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത വർധിപ്പിച്ചു

Declan Rice
West Ham United v Aston Villa - Premier League | Pool/Getty Images

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഡെക്ലൻ റൈസിനെ ചെൽസി സ്വന്തമാക്കിയേക്കും. ലൈസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കിയ ചിൽവെല്ലിന്റെ ട്രാൻസ്‌ഫർ വൻ വിജയമായതാണ് ക്ലബ് നേതൃത്വം റൈസിന്റെ ട്രാൻസ്ഫറിന് സമ്മതം മൂളാൻ കാരണമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ റൈസ് ടീമിലെത്തിയാൽ അതു കാണ്ടെയുടെ അവസരങ്ങൾ കുറയാനിടയാക്കും.

facebooktwitterreddit