Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റിബറിയെ വീണ്ടും ടീമിലെത്തിക്കാൻ ബയേൺ മ്യൂണിക്ക്, റയൽ താരത്തെ വിടാതെ ആഴ്‌സണൽ

Sreejith N
FC Bayern Muenchen v Eintracht Frankfurt - Bundesliga
FC Bayern Muenchen v Eintracht Frankfurt - Bundesliga / Koji Watanabe/Getty Images
facebooktwitterreddit

1. ഫ്രാങ്ക് റിബറിയെ ബയേൺ മ്യൂണിക്ക് വീണ്ടും സ്വന്തമാക്കിയേക്കും

Franck Ribery
ACF Fiorentina v SSC Napoli - Serie A / Gabriele Maltinti/Getty Images

ഫ്രാങ്ക് റിബറിയെ വീണ്ടും സ്വന്തമാക്കുന്ന കാര്യം ബയേൺ മ്യൂണിക്ക് ആലോചിക്കുന്നുണ്ടെന്ന് ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ കളിച്ച ഫിയോറെന്റീന വിട്ടതിനു ശേഷം ജർമൻ ക്ലബിനൊപ്പമാണ് റിബറി പരിശീലനം നടത്തുന്നത്. താരത്തെ ടീമിന്റെ ഭാഗമാക്കിയാൽ കിങ്‌സ്‌ലി കോമാനു ബാക്കപ്പായി ഉപയോഗിക്കാമെന്നാണ് ബയേൺ കണക്കു കൂട്ടുന്നത്.

2. ഒഡേഗാർഡിനെ വിടാതെ ആഴ്‌സണൽ

Martin Ødegaard
Norway v Greece - International Frienldy / Fran Santiago/Getty Images

റയൽ താരമായ മാർട്ടിൻ ഒഡേഗാർഡിനെ സ്വന്തമാക്കാനുള്ള താൽപര്യം ആഴ്‌സണൽ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി. റയൽ മാഡ്രിഡിന്റെ പദ്ധതികളിൽ താരമില്ലെങ്കിൽ സീസണിനു മുൻപ് സ്വന്തമാക്കാനാണ് ഗണ്ണേഴ്‌സ്‌ ഒരുങ്ങുന്നത്. സ്ഥിരം കരാറിൽ ഒഡേഗാർഡിനെ ടീമിൽ എത്തിക്കാനാണ് ആഴ്‌സണൽ ഒരുങ്ങുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

3. ടാമി അബ്രഹാമിനായി റോമയും രംഗത്ത്

Tammy Abraham
Bournemouth v Chelsea: Pre-Season Friendly / Alex Burstow/Getty Images

ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിന് ആവശ്യക്കാരേറുന്നു. എഡിൻ സീക്കോ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ച സാഹചര്യത്തിലാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർക്കു വേണ്ടി റോമ രംഗത്തു വന്നിരിക്കുന്നതെന്ന് ഗോൾ വ്യക്തമാക്കി. ആഴ്‌സണൽ, അറ്റലാന്റ എന്നീ ക്ലബുകളും ടാമി അബ്രഹാമിനു വേണ്ടി രംഗത്തുണ്ട്.

4. മുൻ ബാഴ്‌സ താരം ബോയൻ കിർക്കിച്ച് വിസ്സൽ കൊബെയിൽ കളിക്കും

Bojan Krkic
Barcelona v Recreativo Huelva - La Liga / Etsuo Hara/Getty Images

ഒരുകാലത്ത് മെസിയുടെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന മുൻ ബാഴ്‌സലോണ താരം ബോയൻ കിർക്കിച്ച് ജാപ്പനീസ് ക്ലബായ വിസ്സൽ കൊബെയിലേക്ക് ചേക്കേറി. ബാഴ്‌സയിൽ ഇനിയെസ്റ്റക്കൊപ്പം കളിച്ചിട്ടുള്ള താരത്തിന് ജാപ്പനീസ് ക്ലബിനൊപ്പവും അതാവർത്തിക്കാൻ ഇതോടെ അവസരം ലഭിച്ചു. അമേരിക്കൻ ക്ലബായ മോണ്ട്റയൽ ഇമ്പാക്റ്റിൽ നിന്നാണ് കിർക്കിച്ച് വിസ്സൽ കൊബെയിലേക്ക് ചേക്കേറിയത്.

5. ടോട്ടനം ഇന്ന് ഹാരി കെയ്നുമായി സുപ്രധാന ചർച്ചകൾ നടത്തും

Harry Kane
Italy v England - UEFA Euro 2020: Final / GES-Sportfoto/Getty Images

ഹാരി കെയ്നിന്റെ ഭാവി തീരുമാനം അറിയാൻ ടോട്ടനം ഹോട്സ്‌പർ ഇന്ന് സുപ്രധാന ചർച്ച നടത്തുമെന്ന് മിറർ വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് സ്‌ട്രൈക്കർക്ക് ക്ലബ് വിടാൻ ആഗ്രഹമുണ്ടെങ്കിലും ഈ സീസണിൽ മുൻനിരയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ടോട്ടനത്തിന് അവരുടെ പ്രധാന താരത്തെ ഒഴിവാക്കാൻ താൽപര്യമില്ല. അതേസമയം കെയ്‌നിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

6. കൂണ്ടെയിലുള്ള താൽപര്യം വിടാതെ ചെൽസി

Jules Kounde
Sevilla FC v Deportivo Alavés - La Liga Santander / Quality Sport Images/Getty Images

സെവിയ്യ പ്രതിരോധ താരമായ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ചെൽസി ഉപേക്ഷിച്ചിട്ടില്ലെന്ന് എബിസി വ്യക്തമാക്കുന്നു. ഹാലൻഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ട ചെൽസി ലുക്കാക്കുവിനെ ടീമിലെത്തിച്ചു കഴിഞ്ഞാൽ അടുത്ത ലക്‌ഷ്യം ഫ്രഞ്ച് പ്രതിരോധതാരം ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

7. ഇന്റർ മിലാൻ സീക്കോയെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ

Edin Dzeko
AS Roma Training Session / Fabio Rossi/Getty Images

ലുക്കാക്കു ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചു കൊണ്ടിരിക്കെ പകരക്കാരനായി റോമാ സ്‌ട്രൈക്കർ എഡിൻ സീക്കോയെ ഇന്റർ സ്വന്തമാക്കും. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ ബോസ്‌നിയൻ താരത്തിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നതിനരികെയാണ്. സീക്കോക്ക് 2023 വരെയാണ് കരാറെന്നും റൊമാനൊ വെളിപ്പെടുത്തി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit