Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡിബാല കരാർ പുതുക്കാത്തതിന്റെ ആശങ്കയിൽ യുവന്റസ്, ആഴ്‌സണലിലേക്ക് ചേക്കേറാൻ മാഡിസൺ

Sreejith N
Paulo Dybala of Juventus FC gestures during the Serie A...
Paulo Dybala of Juventus FC gestures during the Serie A... / Nicolò Campo/Getty Images
facebooktwitterreddit

1. ഡിബാല കരാർ പുതുക്കാത്തത് യുവന്റസിന് തലവേദനയാകുന്നു

Paulo Dybala
Paulo Dybala of Juventus FC in action during the Serie A... / Nicolò Campo/Getty Images

അർജന്റീനിയൻ താരമായ പൗളോ ഡിബാലയുമായി ഇതുവരെയും കരാർ പുതുക്കിയിട്ടില്ലെന്നത് യുവന്റസിന് തലവേദനയാകുന്നു. വരുന്ന സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി മാറുന്ന താരത്തിന് ഒരു വർഷം എട്ടു മില്യൺ യൂറോ പ്രതിഫലം നൽകുന്ന തരത്തിലുള്ള കരാറാണ് യുവന്റസ് വാഗ്ദാനം ചെയ്‌തിരിക്കുന്നതെന്ന് കാൽസിയോ മെർകാടോ പറയുന്നു. കഴിഞ്ഞ സീസണിൽ സമാനമായ കരാർ നിരസിച്ചെങ്കിലും നിലവിൽ താരം അതു സ്വീകരിക്കാൻ സാധ്യതയുണ്ട്.

2. ആഴ്‌സണലിന്റെ ട്രാൻസ്‌ഫർ താൽപര്യത്തിൽ ത്രില്ലടിച്ച് മാഡിസൺ

James Maddison
Leicester City v Villarreal: Pre-Season Friendly / Robbie Jay Barratt - AMA/Getty Images

ഇംഗ്ലീഷ് പ്ലേമേക്കറായ ജെയിംസ് മാഡിസണ് ആഴ്‌സനലിന്റെ ട്രാൻസ്‌ഫർ താൽപര്യത്തിൽ വളരെയധികം താൽപര്യമുണ്ടെന്ന് കോട്ട്ഓഫ്‌സൈഡ് വെളിപ്പെടുത്തി. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലൈസ്റ്റർ വിട്ട് ആഴ്‌സണലിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

3. റൊമേരോ ട്രാൻസ്‌ഫർ പ്രഖ്യാപിക്കാൻ ടോട്ടനം ഒരുങ്ങുന്നു

Cristian Romero
Atalanta BC v AC Milan - Serie A / Marco Luzzani/Getty Images

അർജന്റീന പ്രതിരോധ താരമായ ക്രിസ്റ്റ്യൻ റൊമേരോയുടെ ട്രാൻസ്‌ഫർ അടുത്തു തന്നെ ടോട്ടനം പ്രഖ്യാപിക്കുമെന്ന് ഇഎസ്‌പിഎൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ താരം അറ്റലാന്റയിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയുടെ ട്രാൻസ്ഫറിലാണ് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്.

4. പ്യാനിച്ചിനെ തിരിച്ചെത്തിക്കാൻ യുവന്റസിന് താൽപര്യം

Miralem Pjanic
VfB Stuttgart v FC Barcelona - Pre-Season Friendly / Quality Sport Images/Getty Images

ബാഴ്‌സലോണ മധ്യനിര താരമായ മിറാലം പ്യാനിച്ചിനെ തിരിച്ചെത്തിക്കാൻ യുവന്റസിനു താൽപര്യമുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. ബോസ്‌നിയൻ താരവും ഇറ്റലിയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നതിനാൽ ലോണിലോ സ്ഥിരം കരാറിലോ പ്യാനിച്ച് ബാഴ്‌സലോണ വിട്ടേക്കാം.

5. കൂടുതൽ സൈനിംഗുകൾ ബോണസാകുമെന്ന് സോൾഷെയർ

Ole Gunnar Solskjaer
Queens Park Rangers v Manchester United - Pre-season Friendly / James Williamson - AMA/Getty Images

ജാഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചാൽ അതു ബോണസ് ആയിരിക്കുമെന്ന് പരിശീലകൻ സോൾഷെയർ. നിലവിൽ ടീമിന്റെ ഭാഗമായ രണ്ടു താരങ്ങൾ അത്യാവശ്യമായിരുന്നു എന്നും കൂടുതൽ സൈനിംഗുകൾ ഉണ്ടാകുമോയെന്ന് കണ്ടറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

6. വില്ലോക്കിന്റെ ട്രാൻസ്ഫറിൽ ആഴ്‌സണലും ന്യൂകാസിലും ധാരണയിലെത്തി

Joe Willock
Arsenal v Chelsea - Pre Season Friendly / Visionhaus/Getty Images

ജോ വില്ലൊക്കിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച് ആഴ്‌സണലും ന്യൂകാസിലും തമ്മിൽ ധാരണയിൽ എത്തി. സ്ഥിരം കരാറിൽ സ്വന്തമാക്കാമെന്ന ഉടമ്പടി വെച്ച് ലോണിലാണ് താരത്തെ ടീമിലെത്തിക്കാൻ ന്യൂകാസിൽ ഒരുങ്ങുന്നത്. എന്നാൽ ആഴ്‌സണലിൽ തുടരണോ അതോ ക്ലബ് വിടണോ എന്ന കാര്യത്തിൽ വില്ലോക്ക് തീരുമാനം എടുത്തിട്ടില്ല.

7. ലിംഗാർഡിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണം

Jesse Lingard
Manchester United v Brentford - Pre-season Friendly / Nathan Stirk/Getty Images

ജെസ്സെ ലിംഗാർഡിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് ആഗ്രഹമെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ വെസ്റ്റ് ഹാമിനു വേണ്ടി ലോണിൽ കളിച്ച ലിംഗാർഡ് മികച്ച പ്രകടനം നടത്തിയിരുന്നു. വെസ്റ്റ്ഹാം താരത്തെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അതു സംബന്ധിച്ച് സജീവമായ നീക്കങ്ങളൊന്നും നടന്നിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit