Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസും രംഗത്ത്, ബാഴ്‌സ താരത്തിനായി ആഴ്‌സണലും എവർട്ടണും

Sreejith N
Juventus v Manchester United - UEFA Champions League Group H
Juventus v Manchester United - UEFA Champions League Group H / PressFocus/MB Media/Getty Images
facebooktwitterreddit

1. പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസും ശ്രമം നടത്തുന്നു

Paul Pogba
France v Switzerland - UEFA Euro 2020: Round of 16 / Marcio Machado/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ പോൾ പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസിനു താൽപര്യമുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. അമ്പതു മില്യൺ യൂറോക്ക് പോഗ്ബയെ വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണെന്നും യുവന്റസിന് താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു വർഷം മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ പോഗ്ബക്ക് ബാക്കിയുള്ളൂ.

2. നെറ്റോയെ ആഴ്‌സണലും എവർട്ടണും ലക്ഷ്യമിടുന്നു

Norberto Murara Neto
Levante UD v FC Barcelona - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണ ഗോൾകീപ്പറായ നെറ്റോയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്‌സണലും എവർട്ടണും നോട്ടമിടുന്നുണ്ടെന്ന് കാറ്റലൻ മാധ്യമമായ സ്‌പോർട് വെളിപ്പെടുത്തുന്നു. പതിനഞ്ചു മില്യൺ യൂറോ ലഭിച്ചാൽ മുപ്പത്തിരണ്ടുകാരനായ ബ്രസീലിയൻ താരത്തെ വിട്ടു കൊടുക്കാൻ ബാഴ്‌സ തയ്യാറാണ്. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിനും നെറ്റോയിൽ താൽപര്യമുണ്ട്.

3. ഗ്രീലിഷിനു പകരക്കാരനായി കാന്റവെല്ലിനെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല

Todd Cantwell
Norwich City v Gillingham: Pre-Season Friendly / James Williamson - AMA/Getty Images

ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ തയ്യാറെടുത്തു കൊണ്ടിരിക്കെ താരത്തിന് പകരക്കാരനായി ടോഡ് കാന്റവെല്ലിനെ നോർവിച്ച് സിറ്റിയിൽ നിന്നും സ്വന്തമാക്കാൻ ആസ്റ്റൺ വില്ല ശ്രമം നടത്തുമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. നേരത്തെ അർജന്റീനിയൻ താരമായ എമിലിയാനോ ബുവണ്ടിയയെ നോർവിച്ച് സിറ്റിയിൽ നിന്നും ആസ്റ്റൺ വില്ല സ്വന്തമാക്കിയിരുന്നു.

4. റെനാറ്റോ സാഞ്ചസ് യുവന്റസിലേക്ക് ചേക്കേറാൻ സാധ്യത

Renato Sanches
Portugal v Israel - International Friendly / Gualter Fatia/Getty Images

ഫ്രഞ്ച് ക്ലബായ ലില്ലെയുടെ മധ്യനിര താരം റെനാറ്റോ സാഞ്ചസ് യുവന്റസിലേക്ക് ചേക്കേറാൻ സാധ്യത. കാൽസിയോ മെർകാറ്റോയുടേ റിപ്പോർട്ടുകൾ പ്രകാരം മുപ്പത്തിയഞ്ചു മില്യൺ യൂറോയാണ് താരത്തിനായി യുവന്റസ് മുടക്കാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിൽ ലില്ലെയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച താരമാണ് റെനാറ്റോ സാഞ്ചസ്.

5. ടാമി അബ്രഹാമിന് ആവശ്യക്കാരേറുന്നു

Tammy Abraham
Chelsea v Tottenham Hotspur - Pre Season Friendly / James Williamson - AMA/Getty Images

ചെൽസി സ്‌ട്രൈക്കറായ ടാമി അബ്രഹാമിനു വേണ്ടി സൗത്താപ്റ്റനും രംഗത്ത്. ഡാനി ഇങ്സ് അപ്രതീക്ഷിതമായി ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയതോടെയാണ് പുതിയ സ്‌ട്രൈക്കറെ കണ്ടെത്താൻ സൈന്റ്‌സിനെ നിർബന്ധിതരാക്കിയതെന്ന് ടോക്ക്സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. ചെൽസി വിൽക്കാൻ തയ്യാറുള്ള താരത്തിൽ വെസ്റ്റ് ഹാം, ആഴ്‌സണൽ, അറ്റലാന്റ എന്നീ ക്ലബുകൾക്ക് താൽപര്യമുണ്ട്.

6. ലിവർപൂളുമായി വമ്പൻ കരാറൊപ്പിട്ട് അലിസൺ

Alisson Becker
Liverpool v Crystal Palace - Premier League / Alex Livesey/Getty Images

ബ്രസീലിയൻ ഗോൾകീപ്പറായ അലിസൺ ലിവർപൂളുമായി വമ്പൻ കരാറൊപ്പിട്ടു. 2027 വരെയാണ് താരം നിലവിലെ കോൺട്രാക്‌ട് പുതുക്കിയത്. നേരത്തെ മറ്റൊരു ബ്രസീലിയൻ താരമായ ഫാബിന്യോയും ലിവർപൂളുമായി ദീർഘകാലത്തേക്കു കരാർ നീട്ടിയിരുന്നു.

7. ലൂക്ക ജോവിച്ചിന് റയലിൽ തുടരാൻ താൽപര്യം

Luka Jovic
Eintracht Frankfurt v 1. FSV Mainz 05 - Bundesliga / Pool/Getty Images

സെർബിയൻ സ്‌ട്രൈക്കറായ ലൂക്ക ജോവിച്ചിനെ ഒഴിവാക്കാനാണ് റയൽ മാഡ്രിഡ് ശ്രമിക്കുന്നതെങ്കിലും താരത്തിന് താല്പര്യം ക്ലബിനൊപ്പം തുടരാനാണെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. സിദാന് കീഴിൽ അവസരങ്ങൾ കുറഞ്ഞ താരം ആൻസലോട്ടി പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ ഒരവസരം കൂടി പ്രതീക്ഷിക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit