Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഇംഗ്ലീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തകർക്കാനൊരുങ്ങി ചെൽസി, അർജന്റീന താരത്തെ ലക്ഷ്യമിട്ട് എവർട്ടൺ

Sreejith N
Internazionale v Atalanta Bergamo - Italian Serie A
Internazionale v Atalanta Bergamo - Italian Serie A / Soccrates Images/Getty Images
facebooktwitterreddit

1. ലുക്കാക്കുവിനെ സ്വന്തമാക്കാൻ 130 മില്യൺ യൂറോ ഓഫർ ചെയ്യാൻ ചെൽസി ഒരുങ്ങുന്നു

Belgium v Italy - UEFA Euro 2020: Quarter-final
Belgium v Italy - UEFA Euro 2020: Quarter-final / Isosport/MB Media/Getty Images

ബെൽജിയൻ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തകർക്കാൻ ചെൽസി ഒരുങ്ങുന്നു. ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ താരത്തിനു വേണ്ടി 130 മില്യൺ യൂറോയുടെ ഓഫറാണ് ചെൽസി നൽകാനൊരുങ്ങുന്നത്. നേരത്തെ ചെൽസിയുടെ 100 മില്യൺ യൂറോയുടെ ഓഫർ ഇന്റർ തള്ളിക്കളഞ്ഞെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2. ജോവാക്വിൻ കൊറിയയെ സ്വന്തമാക്കാൻ എവർട്ടൺ തയ്യാറെടുക്കുന്നു

SS Lazio Training Session
SS Lazio Training Session / Marco Rosi - SS Lazio/Getty Images

കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമിലെ മുന്നേറ്റനിര താരമായിരുന്നു ജൊവാക്വിൻ കൊറയയെ സ്വന്തമാക്കാൻ എവർട്ടൺ രംഗത്തുണ്ടെന്ന് ഇൽ മെസേജരോ റിപ്പോർട്ടു ചെയ്‌തു. 25 മില്യൺ യൂറോ ഇരുപത്തിയാറുകാരനായ താരത്തിനു വേണ്ടി മുടക്കാൻ എവർട്ടൺ തയ്യാറാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലൈസ്റ്റർ സിറ്റിക്കും താരത്തിൽ താൽപര്യമുണ്ട്.

3. ഡംഫ്രെയ്‌സ് ഇന്ററിലേക്ക് ചേക്കേറാൻ സാധ്യത

Denzel Dumfries
Holland v Czech Republic -EURO / Soccrates Images/Getty Images

യൂറോകപ്പിൽ തിളക്കമാർന്ന പ്രകടനം നടത്തിയ പിഎസ്‌വി താരം ഡെൻസെൽ ഡംഫ്രെയ്‌സിനു ഇന്റർ മിലാനിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി കാൽസിയോ മെർകാടോ. ഇരുപത്തിയഞ്ചുകാരനായ താരത്തിൽ ഇന്ററിനും താൽപര്യമുണ്ടെങ്കിലും നിലവിൽ ടീമിലുള്ള പ്രധാന താരങ്ങളിൽ ആരെയെങ്കിലും ഒഴിവാക്കിയാൽ മാത്രമേ ട്രാൻസ്‌ഫർ നടക്കുകയുള്ളൂ.

4. സെബയോസിനെ എസി മിലാനു വേണം

Dani Ceballos
Japan v Spain - U-24 International Friendly / Masashi Hara/Getty Images

റയൽ മാഡ്രിഡ് മധ്യനിര താരമായ ഡാനി സെബയോസിനെ സ്വന്തമാക്കാൻ എസി മിലാൻ താൽപര്യപ്പെടുന്നു. ഇരുപത്തിനാലു വയസുള്ള സ്‌പാനിഷ്‌ താരത്തെ നൽകാൻ റയൽ മാഡ്രിഡ് തയ്യാറാണെങ്കിലും ലോസ് ബ്ലാങ്കോസ് ആവശ്യപ്പെടുന്ന നാൽപതു മില്യൺ യൂറോ ഇന്ററിനു നൽകാൻ കഴിയില്ലെന്ന് കാൽസിയോ മെർകാടോ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു സീസണുകൾ ലോൺ കരാറിൽ ആഴ്‌സണലിലാണ് സെബയോസ് ചെലവിട്ടത്.

5. ലോകടെല്ലിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെൽസി താരത്തെ യുവന്റസ് ടീമിലെത്തിക്കാൻ സാധ്യത

Tiemoue Bakayoko
SSC Napoli v Hellas Verona FC - Serie A / Francesco Pecoraro/Getty Images

ഇറ്റാലിയൻ താരമായ മാനുവൽ ലോകടെല്ലിക്കു വേണ്ടിയുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ചെൽസിയിൽ നിന്നും ടിമോയു ബക്കയൊക്കയെ സ്വന്തമാക്കാൻ യുവന്റസ് ഒരുങ്ങുന്നു. കഴിഞ്ഞ സീസണിൽ നാപ്പോളിക്ക് വേണ്ടിയും അതിനു മുൻപ് എസി മിലാനിലും കളിച്ചിട്ടുള്ള താരത്തിന് സീരി എയിലുള്ള പരിചയസമ്പത്താണ് യുവന്റസിന്റെ താൽപര്യം വർധിപ്പിക്കുന്നതെന്ന് ഗസറ്റ ഡെല്ല സ്‌പോർട് വ്യക്തമാക്കി.

6. ഡോർട്മുണ്ട് ഗോൾകീപ്പർ അത്ലറ്റികോ മാഡ്രിഡിന്റെ റഡാറിൽ

Roman Buerki
Borussia Dortmund v Bayer 04 Leverkusen - Bundesliga / Matthias Hangst/Getty Images

ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗോൾകീപ്പറായ ബുർകിയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തുന്നു. രണ്ടാം നമ്പർ ഗോളിയായ ഗർബിക് ടീം വിടുന്നതിനു പകരക്കാരനായാണ് ബുർകിയെ ഡോർട്മുണ്ട് നോട്ടമിടുന്നതെന്ന് എഎസ് റിപ്പോർട്ടു ചെയ്യുന്നു. ലോണിലോ സ്ഥിരം കരാറിലോ താരത്തെ സ്വന്തമാക്കാനാണ് അത്ലറ്റികോ ഒരുങ്ങുന്നത്.

7. ലിവർപൂൾ കരാർ 2026 വരെ പുതുക്കി ഫാബിന്യോ

Fabinho
Liverpool v Crystal Palace - Premier League / Sebastian Frej/MB Media/Getty Images

ബ്രസീലിയൻ താരമായ ഫാബിന്യോ 2026 വരെ ലിവർപൂളുമായുള്ള കരാർ പുതുക്കി. അഞ്ചു വർഷം ക്ലബിൽ തുടരാനുള്ള കരാർ നൽകിയതോടെ ക്ലബിന് താരത്തിന്മേലുള്ള വിശ്വാസമാണ് പ്രകടമായിരിക്കുന്നത്. പുതിയ കരാർ ഒപ്പിട്ടതിൽ വളരെയധികം സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit