Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: എമേഴ്‌സണെ ടോട്ടനം ഹോട്സ്‌പർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു, ബെല്ലറിൻ ലാ ലിഗയിലെത്തിയേക്കും

Sreejith N
Emerson Royal could be on the move on deadline day
Emerson Royal could be on the move on deadline day / Alex Caparros/Getty Images
facebooktwitterreddit

1. ഹെക്ടർ ബെല്ലറിൻ റയൽ ബെറ്റിസിലേക്ക് ചേക്കേറാൻ സാധ്യത

Hector Bellerin
Tottenham Hotspur v Arsenal: The MIND Series / Catherine Ivill/Getty Images

ആഴ്‌സണൽ റൈറ്റ് ബാക്കായ ഹെക്ടർ ബെല്ലെറിൻ ലാ ലിഗ ക്ലബായ റയൽ ബെറ്റിസിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. ആഴ്‌സണലിൽ അവസരങ്ങൾ കുറഞ്ഞ താരം തന്റെ ബോയ്ഹുഡ് ക്ലബിലേക്കു തന്നെ തിരിച്ചു പോകുമെന്ന് യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ലോണിലാണ് താരത്തെ റയൽ ബെറ്റിസ്‌ സ്വന്തമാക്കാൻ സാധ്യതയുള്ളത്.

2. ഡാനിയൽ ജെയിംസ് ലീഡ്‌സ് യുണൈറ്റഡിലേക്ക് ചേക്കേറി

Daniel James
Wolverhampton Wanderers v Manchester United - Premier League / Chris Brunskill/Fantasista/Getty Images

വെയിൽസ് വിങ്ങറായ ഡാനിയൽ ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലീഡ്‌സ് യുണൈറ്റഡിലേക്ക് കൂടുമാറി. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെയാണ് ജയിംസിനു മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഇടം നഷ്ടമായത്. അഞ്ച് വർഷ കരാറിലാണ് ജെയിംസ് ലീഡ്സ് യുണൈറ്റഡിലേക്ക് ചേക്കേറുന്നത്.

3. മോയ്‌സ്‌ കീൻ യുവന്റസിലേക്കു തിരിച്ചെത്തി

Moise Kean
Italy v San Marino - International Friendly / Claudio Villa/Getty Images

എവർട്ടൺ സ്‌ട്രൈക്കറായ മോയ്‌സ്‌ കീനിനെ യുവന്റസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനാൽ മുന്നേറ്റനിരയെ കരുത്തുറ്റതാക്കുന്നതിനാണ് കീനിനെ യുവന്റസ് സ്വന്തമാക്കിയത്. പതിനാറാം വയസിൽ യുവന്റസ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച മോയ്‌സ്‌ കീൻ 21 മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ നേടിയതിനു ശേഷം 2019ലാണ് എവർട്ടണിലെത്തിയത്.

4. എമേഴ്‌സണെ ടോട്ടനം ഹോട്സ്‌പർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു

Emerson Royal
FC Barcelona v Juventus - Joan Gamper Trophy / Quality Sport Images/Getty Images

ബാഴ്‌സലോണയുടെ ബ്രസീലിയൻ റൈറ്റ് ബാക്കായ എമേഴ്‌സൺ റോയൽ ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറുന്നതിനരികെയെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. മുപ്പതു മില്യൺ യൂറോയും അനുബന്ധ ഉടമ്പടികളും ഉൾപ്പെട്ടതാണ് കരാർ. മിൻഗുയെസ, ഡെസ്റ്റ് എന്നിവർ റൈറ്റ് ബാക്ക് പൊസിഷനിലുള്ള ബാഴ്‌സ ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കാനാണ് എമേഴ്‌സണെ വിൽക്കുന്നത്.

5. റെനാറ്റോ സാഞ്ചസിനെ വോൾവ്‌സ് സ്വന്തമാക്കാൻ സാധ്യത

Renato Sanches
Belgium v Portugal - UEFA Euro 2020: Round of 16 / Quality Sport Images/Getty Images

പോർച്ചുഗൽ മധ്യനിര താരമായ റെനാറ്റോ സാഞ്ചസിനെ പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സ് സ്വന്തമാക്കാൻ സാധ്യത. ഇരുപത്തിനാലുകാരനായ ലില്ലെ താരത്തെ ലോണിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ വോൾവ്‌സ് നടത്തുന്നുണ്ടെന്ന് എൽ'എക്വിപ്പെയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിൽ ലില്ലെയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് സാഞ്ചസ്.

6. റയൽ മാഡ്രിഡ് കമവിങ്ങക്കു വേണ്ടി ചർച്ചകൾ നടത്തുന്നു

Eduardo Camavinga
Getafe v Stade Rennais - Friendly Match / Quality Sport Images/Getty Images

റെന്നെസ് മധ്യനിര താരമായ എഡ്വാർഡോ കമവിങ്ങയെ സ്വന്തമാക്കാനുള്ള ചർച്ചകൾ റയൽ മാഡ്രിഡ് നടത്തുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിന്റെ ട്രാൻസ്‌ഫറിന് റയൽ മാഡ്രിഡും റെന്നെസും തമ്മിൽ ധാരണയിൽ എത്തിയെന്നാണ് എൽ എക്വിപ്പെ പുറത്തു വിടുന്ന ഏറ്റവും പുതിയ വിവരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit