Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അസെൻസിയോയെ മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾക്കു വേണം, റൊമേരോ ടോട്ടനത്തിലേക്ക് ചേക്കേറുന്നതിനരികെ

Sreejith N
Athletic Club v Real Madrid - La Liga Santander
Athletic Club v Real Madrid - La Liga Santander / Juan Manuel Serrano Arce/Getty Images
facebooktwitterreddit

1. മാർകോ അസെൻസിയോയെ സ്വന്തമാക്കാൻ മൂന്നു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്

Marco Asensio
Spain v Cote d'Ivoire: Men's Football Quarterfinal - Olympics: Day 8 / Koki Nagahama/Getty Images

റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ മാർകോ അസെൻസിയോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ ലൈസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡ്, എവർട്ടൺ എന്നിവർ ശ്രമം നടത്തുന്നതായി ഫിഷാജെസ് റിപ്പോർട്ടു ചെയ്യുന്നു. രണ്ടു വർഷം മാത്രം കരാറിൽ ബാക്കിയുള്ള സ്‌പാനിഷ്‌ താരത്തെ ഒഴിവാക്കാൻ ലോസ് ബ്ലാങ്കോസ് ഒരുക്കമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2. ക്രിസ്റ്റ്യൻ റൊമേരോ ടോട്ടനം ഹോട്സ്‌പറിലേക്ക് ചേക്കേറുന്നതിനു തൊട്ടരികെ

Cristian Romero
Cristian Romero of Atalanta BC in action during the UEFA... / Nicolò Campo/Getty Images

അർജന്റീന പ്രതിരോധനിര താരമായ ക്രിസ്റ്റ്യൻ റൊമേരോയെ ടോട്ടനം സ്വന്തമാക്കുന്നതിനു തൊട്ടരികിലാണെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കി. ടോട്ടനം മുന്നോട്ടു വെച്ച അമ്പതു മില്യൺ യൂറോയുടെ ഓഫർ അറ്റ്‌ലാന്റ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം താരത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ബാഴ്‌സ ഇല്ലെന്നും പറഞ്ഞു.

3. ഡെന്മാർക്കിന്റെ ഹീറോ മിലാനുമായി കരാർ പുതുക്കുന്നു

Simon Kjaer
England v Denmark - UEFA Euro 2020: Semi-final / Laurence Griffiths/Getty Images

യൂറോ കപ്പിൽ ഡെന്മാർക്കിനെ സെമി ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സിമോൺ ക്യർ എസി മിലാനുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു. മുപ്പത്തിരണ്ടു വയസുള്ള താരത്തിന്റെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെ അതു രണ്ടു വർഷത്തേക്കു കൂടി നീട്ടാൻ എസി മിലാൻ തയ്യാറെടുക്കുന്നുവെന്ന് കാൽസിയോ മെർകാടോ അറിയിച്ചു.

4. പിഎസ്‌ജി കൂളിബാളിയെ നോട്ടമിടുന്നു

Kalidou Koulibaly
SSC Napoli v Cagliari Calcio - Serie A / Francesco Pecoraro/Getty Images

സെർജിയോ റാമോസിനെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയ പിഎസ്‌ജി വീണ്ടും പ്രതിരോധം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. ലെ10 സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം നാപ്പോളി ഡിഫൻഡർ കലിഡു കൂളിബാളിയെയാണ് പിഎസ്‌ജി നോട്ടമിടുന്നത്. സാമ്പത്തിക പ്രതിസന്ധി ബാധിച്ച നാപ്പോളിക്ക് താരത്തെ ഒഴിവാക്കാൻ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

5. കില്ലിനി യുവന്റസുമായി കരാർ പുതുക്കി

Gabriele Gravina, Roberto Mancini
Italy Travel Back to Rome / Claudio Villa/Getty Images

ഇറ്റാലിയൻ പ്രതിരോധനിര താരമായ ജോർജിയോ കില്ലിനി യുവന്റസുമായി കരാർ പുതുക്കി. ജൂൺ അവസാനിച്ചതോടെ ഫ്രീ ഏജന്റായ താരം യൂറോ കപ്പ് വിജയത്തിനു ശേഷം അവധി ദിവസങ്ങൾ ആഘോഷിച്ച് തിരിച്ചെത്തിയതിനു പിന്നാലെയാണ് പുതിയ കരാർ ഒപ്പിട്ടത്. 2023 വരെയാണ് താരത്തിന്റെ പുതിയ കരാർ.

6. റൊമേരോക്ക് പകരക്കാരനെ യുവന്റസിൽ നിന്നും സ്വന്തമാക്കാൻ അറ്റലാന്റ

EURO 2020: Switzerland v Turkey
EURO 2020: Switzerland v Turkey / Anadolu Agency/Getty Images

ക്രിസ്റ്റ്യൻ റൊമേരോ ടോട്ടനം ഹോസ്‌പറിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതിനിടെ പകരക്കാരനെ യുവന്റസിൽ നിന്നും സ്വന്തമാക്കാൻ അറ്റലാന്റ ഒരുങ്ങുന്നു. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസിന്റെ തുർക്കിഷ് ഡിഫൻഡർ മെറീഹ് ഡെമിറലിനെയാണ് അറ്റലാന്റ ടീമിലെത്തിക്കുന്നത്. 35 മില്യൺ യൂറോ മൂല്യമുള്ളതായിരിക്കും കരാർ.

7. ജോ ഹാർട്ട് സ്‌കോട്ടിഷ് ലീഗിലേക്ക്

Joe Hart
Tottenham Hotspur v Wolfsberger AC - UEFA Europa League Round Of 32 Leg Two / Julian Finney/Getty Images

ടോട്ടനം ഗോൾകീപ്പറായ ജോ ഹാർട്ട് സ്‌കോട്ടിഷ് ക്ലബായ സെൽറ്റിക്കിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഇന്നു തന്നെ മെഡിക്കൽ പൂർത്തിയാക്കും. ഒരു മില്യൺ യൂറോയാണ് മൂന്നു വർഷത്തെ കരാറൊപ്പിടുന്ന താരത്തിന് വേണ്ടി സെൽറ്റിക് മുടക്കുക.


facebooktwitterreddit