Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഇകാർഡിയെ ലോണിൽ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നു, ബാഴ്‌സലോണ താരത്തെ നോട്ടമിട്ട് ടോട്ടനം

Sreejith N
Paris Saint Germain v RC Strasbourg - Ligue 1 Uber Eats
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images
facebooktwitterreddit

1. ഇകാർഡിയെ ലോണിൽ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നു

Mauro Icardi
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images

ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ പിഎസ്‌ജിയുടെ അർജന്റീന സ്‌ട്രൈക്കറായ മൗറോ ഇകാർഡിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം നടത്തുന്നുണ്ടെന്ന് കൊറേറോ ഡെല്ല സെറ റിപ്പോർട്ടു ചെയ്യുന്നു. റൊണാൾഡോ ക്ലബ് വിട്ടതോടെയാണ് യുവന്റസ് ഇകാർഡിക്കു വേണ്ടി ശ്രമം ആരംഭിച്ചത്. എംബാപ്പെ പിഎസ്‌ജിയിൽ തുടരാൻ സാധ്യതയുള്ളതിനാൽ ഇകാർഡി ക്ലബ് വിട്ടേക്കും.

2. എമേഴ്‌സൺ റോയലിനെ ടോട്ടനം ലക്ഷ്യമിടുന്നു

Emerson Royal
FC Barcelona Unveils New Signing Emerson Royal / Quality Sport Images/Getty Images

ബാഴ്‌സലോണ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ ബെറ്റിസിൽ നിന്നും സ്വന്തമാക്കിയ എമേഴ്‌സൺ റോയലിനെ ലോൺ കരാറിൽ ടീമിലെത്തിക്കാൻ ടോട്ടനം ഹോട്സ്‌പർ ശ്രമിക്കുന്നതായി ദി ടെലിഗ്രാഫ് വെളിപ്പെടുത്തി. എമേഴ്‌സനു പകരം സെർജി ഓറിയറെ നൽകാമെന്ന വാഗ്‌ദാനത്തിൽ കൂമാനു താൽപര്യമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

3. ലിംഗാർഡ് വീണ്ടും വെസ്റ്റ് ഹാമിന്റെ റഡാറിൽ

Jesse Lingard
Southampton v Manchester United - Premier League / James Williamson - AMA/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെസ്സെ ലിംഗാർഡിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ വെസ്റ്റ് ഹാം വീണ്ടും ആരംഭിച്ചതായി ഡെയിലി സ്റ്റാർ റിപ്പോർട്ടു ചെയ്‌തു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ കഴിഞ്ഞ സീസണിൽ ലോണിൽ ടീമിലെത്തി മികച്ച പ്രകടനം നടത്തിയ ലിംഗാർഡിനു വേണ്ടിയുള്ള നീക്കങ്ങളെ സഹായിക്കുമെന്നാണ് വെസ്റ്റ് ഹാം കരുതുന്നത്.

4. ഹഡ്‌സൺ ഒഡോയിയിൽ ഡോർട്മുണ്ടിനു താൽപര്യം

Callum Hudson-odoi
Chelsea FC v Villarreal CF - UEFA Super Cup 2021 / Visionhaus/Getty Images

ചെൽസിയുടെ മുന്നേറ്റനിര താരമായ കല്ലം ഹുഡ്‌സൺ ഒഡോയിയെ സ്വന്തമാക്കാൻ ബൊറൂസിയ ഡോർട്മുണ്ടിന് വളരെ താൽപര്യമുണ്ടെന്ന് ഗോളിന്റെ റിപ്പോർട്ട്. എന്നാൽ നിലവിൽ ടീമിൽ അവസരങ്ങൾ കുറവാണെങ്കിലും ഇംഗ്ലീഷ് താരത്തെ വിട്ടുകൊടുക്കാൻ ചെൽസിക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

5. വില്യൻ ബ്രസീലിയൻ ലീഗിലേക്കു തന്നെ

Willian - Soccer Player for Chelsea and Brazil
Tottenham Hotspur v Arsenal - Premier League / Visionhaus/Getty Images

ആഴ്‌സണൽ താരമായ വില്യൻ ബ്രസീലിയൻ ക്ലബായ കൊറിന്ത്യൻസിലേക്ക് ചേക്കേറുന്നതിനു തൊട്ടരികെ. ആറു ദിവസം നീണ്ട ചർച്ചകൾക്കു ശേഷം മുൻ ചെൽസി താരവുമായി ബ്രസീലിയൻ ക്ലബ് കരാർ സംബന്ധിച്ച ധാരണയിൽ എത്തിയെന്ന് ഫാബ്രിസിയോ റൊമാനോയാണ് വെളിപ്പെടുത്തിയത്. താരം ഇന്നു ബ്രസീലിലേക്ക് തിരിക്കാൻ സാധ്യതയുണ്ടെന്നും റൊമാനൊ പറയുന്നു.

6. ഡേവിഡ് നെരസിനെ ലൈസ്റ്റർ സിറ്റി നോട്ടമിടുന്നു

David Neres
Ajax v N.E.C. - Dutch Eredivisie / BSR Agency/Getty Images

അയാക്‌സിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ ഡേവിഡ് നെരസിനെ ലൈസ്റ്റർ സിറ്റി ലക്ഷ്യമിടുന്നതായി അയാക്‌സ് ഷോടൈം റിപ്പോർട്ടു ചെയ്തു. അയാക്‌സുമായി രണ്ടു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ടീമിന്റെ ഭാഗമാക്കാനാണ് ലൈസ്റ്റർ സിറ്റി ഒരുങ്ങുന്നത്.

7. ടോട്ടനത്തിലേക്ക് പോകാനുറപ്പിച്ച് അഡമ ട്രയോറെ

Wolverhampton Wanderers v Tottenham Hotspur - Premier League
Wolverhampton Wanderers v Tottenham Hotspur - Premier League / Catherine Ivill/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ടോട്ടനത്തിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ അഡമ ട്രയോറക്കുണ്ടെന്ന് കദേന എസ്ഇആർ റിപ്പോർട്ടു ചെയ്യുന്നു. തന്റെ ഏജന്റായ ജോർജ് മെൻഡസിനോട് ട്രാൻസ്‌ഫറിനായി സമ്മർദ്ദം ചെലുത്താൻ താരം ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit