Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: എംബാപ്പെയുടെ കാര്യത്തിൽ അവസാന തീരുമാനം പറഞ്ഞ് റയൽ മാഡ്രിഡ്, മൊറീബക്കായി ചെൽസിയും രംഗത്ത്

Sreejith N
Stade Brestois 29 v Paris Saint-Germain - Ligue 1
Stade Brestois 29 v Paris Saint-Germain - Ligue 1 / John Berry/Getty Images
facebooktwitterreddit

1. എംബാപ്പെ ട്രാൻസ്‌ഫറിൽ അവസാന തീരുമാനം പറഞ്ഞ് റയൽ മാഡ്രിഡ്

Kylian Mbappe
Paris Saint Germain v RC Strasbourg - Ligue 1 Uber Eats / Catherine Steenkeste/Getty Images

പിഎസ്‌ജി താരമായ കെയ്‌ലിയൻ എംബാപ്പയുടെ ട്രാൻസ്‌ഫർ ഓഫർ സ്വീകരിക്കാൻ ഞായറാഴ്ച വരെ മാത്രമാണ് റയൽ മാഡ്രിഡ് സമയം അനുവദിച്ചിരിക്കുന്നതെന്ന് ലെ പാരിസിയൻ റിപ്പോർട്ടു ചെയ്‌തു. നാളെയും താരത്തിന്റെ ട്രാൻസ്‌ഫറിൽ തീരുമാനം ആയില്ലെങ്കിൽ റയൽ പിൻവാങ്ങുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 190 മില്യൺ യൂറോയാണ് എംബാപ്പക്കു വേണ്ടി റയൽ മുടക്കാൻ തയ്യാറുള്ളത്.

2. മൊറീബയുടെ ലീപ്‌സിഗ് ട്രാൻസ്‌ഫർ ചെൽസി ഹൈജാക്ക് ചെയ്‌തേക്കും

Ilaix Moriba
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images

ബാഴ്‌സലോണ മധ്യനിര താരമായ ഇയാക്‌സ് മൊറീബയെ സ്വന്തമാക്കാൻ ചെൽസി രംഗത്തുള്ളതായി സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. നിലവിൽ താരത്തെ സ്വന്തമാക്കാനുള്ള സാധ്യത ആർബി ലീപ്‌സിഗിന് ആണെങ്കിലും ജർമൻ ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ ചെൽസി ഹൈജാക്ക് ചെയ്യാൻ സാധ്യതയുണ്ട്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിനും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ട്.

3. റൊണാൾഡോ വന്നതോടെ ദിയല്ലോ പുറത്തേക്ക്

Amad Diallo
Manchester United v A.C. Milan - UEFA Europa League Round Of 16 Leg One / Alex Livesey - Danehouse/Getty Images

റൊണാൾഡോ ട്രാൻസ്‌ഫർ പൂർത്തിയായതിനു പിന്നാലെ യുവതാരം അമദ് ദിയല്ലോ ക്ലബ് വിടുമെന്ന വ്യക്തമാക്കി പരിശീലകൻ സോൾഷെയർ. ലോണിലാണ് താരം ക്ലബ് വിട്ടുകയെന്നു പറഞ്ഞ സോൾഷെയർ ഏതു ക്ലബിലേക്കാണ് താരം ചേക്കേറുകയെന്നു വ്യക്തമാക്കിയില്ല. ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

4. കമവിങ്ങയെ വിൽക്കാനാവാതെ റെന്നെസ്

Eduardo Camavinga
Levante UD v Stade Rennais - Friendly Match / Quality Sport Images/Getty Images

സമീപകാലത്ത് യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയ താരമായിരുന്നു എങ്കിലും എഡ്വാർഡോ കാമവിങ്ങയെ വിൽക്കാനാവാതെ റെന്നെസ്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തെ മുപ്പത്തിയഞ്ചു മില്യൺ യൂറോക്ക് വിൽക്കാൻ ഫ്രഞ്ച് ക്ലബ് തയ്യാറാണെങ്കിലും ഇതുവരെയും ഒരു ബിഡ് പോലും താരത്തിനായി ലഭിച്ചിട്ടില്ലെന്ന് ഗോളിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

5. ജോവിച്ചിനെയും റിബറിയെയും ലക്ഷ്യമിട്ട് സാംപ്‌ദോറിയ

Luka Jovic
Deportivo Alaves v Real Madrid - La Liga Santander / Soccrates Images/Getty Images

ഇറ്റാലിയൻ ക്ലബായ സാംപ്‌ദോറിയ റയൽ മാഡ്രിഡ് താരമായ ലൂക്ക ജോവിച്ച്, മുൻ ബയേൺ താരം ഫ്രാങ്ക് റിബറി എന്നിവരെ ലക്ഷ്യമിടുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്‌തു. റയൽ മാഡ്രിഡിൽ ജോവിച്ച് കൂടുതൽ അവസരമില്ലാതെ നിൽക്കുമ്പോൾ ഫിയോറെന്റീന കരാർ കഴിഞ്ഞ റിബറി ഫ്രീ ഏജന്റായി ബയേണിനൊപ്പം പരിശീലനം നടത്തുകയാണ്.

6. മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ താരങ്ങളെത്താൻ സാധ്യതയില്ലെന്ന് ഗ്വാർഡിയോള

Pep Guardiola
Manchester City v Norwich City - Premier League / Robbie Jay Barratt - AMA/Getty Images

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് മാഞ്ചസ്റ്റർ സിറ്റി പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധ്യതയില്ലെന്ന് പെപ് ഗ്വാർഡിയോള. ഒരു മികച്ച സ്‌ട്രൈക്കർ ടീമിലില്ലാത്ത സിറ്റി ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കേനിനു വേണ്ടി ശ്രമം നടത്തിയെങ്കിലും താരം ടോട്ടനത്തിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും സിറ്റി ചർച്ചകൾ നടത്തിയിരുന്നു.

7. ഒബാമയാങിൽ യുവന്റസിനു താൽപര്യമില്ല

Pierre-Emerick Aubameyang
West Bromwich Albion v Arsenal - Carabao Cup Second Round / James Williamson - AMA/Getty Images

റൊണാൾഡോ ടീം വിട്ടതിനു പകരക്കാരനായി പിയറി എമറിക്ക് ഒബാമയങ്ങിനെ സ്വന്തമാക്കാൻ യുവന്റസിന് താത്പര്യമില്ലെന്ന് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. നിലവിൽ എവർട്ടണിന്റെ മോയ്‌സ്‌ കീൻ, റയൽ മാഡ്രിഡിന്റെ ഈഡൻ ഹസാർഡ് എന്നിവരാണ് യുവന്റസിന്റെ പരിഗണനയിലുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit