Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: അർജന്റീന താരം ഇന്റർ മിലാനിൽ, മൊറീബയെ സ്വന്തമാക്കാൻ ടോട്ടനം രംഗത്ത്

Sreejith N
Ilaix Moriba
Ilaix Moriba / Quality Sport Images/Getty Images
facebooktwitterreddit

1. ജൊവാക്വിൻ കൊറേയ ഇന്റർ മിലാൻ ട്രാൻസ്‌ഫർ പൂർത്തിയാക്കി

Joaquin Correa
SS Lazio Training Session / Marco Rosi - SS Lazio/Getty Images

അർജന്റീന താരമായ ജൊവാക്വിൻ കൊറേയ ലാസിയോയിൽ നിന്നും ഇന്റർ മിലാനിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കി. ലുക്കാക്കു ക്ലബ് വിട്ടതിനാൽ സീരി എ കിരീടം നിലനിർത്തുക ലക്ഷ്യമിട്ടാണ് ഇന്റർ കൊറേയയെ സ്വന്തമാക്കിയത്. ലോണിൽ ടീമിലെത്തിയ താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാമെന്ന ഉടമ്പടിയുണ്ട്. അർജന്റീനയുടെ കോപ്പ അമേരിക്ക നേട്ടത്തിൽ പങ്കാളിയായ താരമാണ് കൊറേയ.

2. മൊറീബയെ സ്വന്തമാക്കാൻ ടോട്ടനം രംഗത്ത്

Ilaix Moriba
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images

ബാഴ്‌സലോണയിൽ നിന്നും പുറത്തുപോകാൻ തയ്യാറെടുക്കുന്ന ഇയാക്സ് മൊറീബയെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്‌പറും രംഗത്തുണ്ടെന്ന് ടുട്ടോമെർകാടോവെബ് റിപ്പോർട്ടു ചെയ്യുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം അതു പുതുക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് മൊറീബയെ ബാഴ്‌സ ഒഴിവാക്കാൻ ഒരുങ്ങുന്നത്. ലീപ്‌സിഗും താരത്തിനായി ശക്തമായി രംഗത്തുണ്ട്.

3. ഡീഗോ ദാലോട്ടിനെ നോട്ടമിട്ട് ബൊറൂസിയ ഡോർട്മുണ്ട്

Diogo Dalot
Belgium v Portugal - UEFA Euro 2020: Round of 16 / Quality Sport Images/Getty Images

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ഡീഗോ ദാലോട്ടിനെ സ്വന്തമാക്കാൻ ബൊറൂസിയ ഡോർട്മുണ്ട് താൽപര്യപ്പെടുന്നു. രണ്ടു വർഷം മാത്രം കരാറിൽ ബാക്കിയുള്ള പോർച്ചുഗൽ താരത്തെ സ്വന്തമാക്കാൻ ജർമൻ ക്ലബിനു താൽപര്യമുണ്ടെന്ന് സ്കൈ സ്പോർട്സാണ് വെളിപ്പെടുത്തിയത്. ബയേൺ, മിലാൻ എന്നീ ക്ലബുകളും താരത്തെ നോട്ടമിട്ടിട്ടുണ്ട്.

4. വില്യനെ ടീമിലെത്തിക്കാൻ എസി മിലാൻ

Willian - Soccer Player for Chelsea and Brazil
Tottenham Hotspur v Arsenal - Premier League / Visionhaus/Getty Images

ബ്രസീലിയൻ താരമായ വില്യനു വേണ്ടിയുള്ള കൊറിന്ത്യൻസ് ക്ലബിന്റെ നീക്കങ്ങൾക്കു വെല്ലുവിളിയായി എസി മിലാൻ രംഗത്ത്. കാൽസിയോ മെർകാട്ടോയുടെ റിപ്പോർട്ടുകൾ പ്രകാരം സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് താരത്തെ ആഴ്‌സണലിൽ നിന്നും ടീമിലെത്തിക്കാനാണ് മിലാൻ ഒരുങ്ങുന്നത്.

5. പ്യാനിച്ചിനു ലാ ലിഗയിൽ തന്നെ തുടരാൻ അവസരം

Miralem Pjanic
FC Barcelona v Juventus - Joan Gamper Trophy / Eric Alonso/Getty Images

ബാഴ്‌സലോണ ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മിറാലം പ്യാനിച്ചിനു വേണ്ടി ഒരു ലാ ലിഗ ക്ലബ് കൂടി രംഗത്തുണ്ടെന്ന് മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ. എന്നാൽ ഏതു ക്ലബിനാണ് ബോസ്‌നിയൻ താരത്തിൽ താൽപര്യമെന്ന് വ്യക്തമല്ല. നാപ്പോളി, ഫിയോറെന്റീന ക്ലബുകൾക്കും പ്യാനിച്ചിൽ താൽപര്യമുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit