Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: കൂണ്ടെയെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിൽ ചെൽസി, ടോട്ടനത്തിൽ തുടരുന്നത് കെയ്നിനു നേട്ടമാകും

Sreejith N
Getafe v Sevilla - La Liga Santander
Getafe v Sevilla - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

1. ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ ചെൽസി

Jules Kounde
Getafe v Sevilla - La Liga Santander / Soccrates Images/Getty Images

ഫ്രഞ്ച് പ്രതിരോധ താരമായ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ചെൽസിക്കുണ്ടെന്ന് ഗോളിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അറുപതു മുതൽ അറുപത്തിയഞ്ച് മില്യൺ വരെ സെവിയ്യക്കു നൽകിയാൽ താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് ചെൽസി വിശ്വസിക്കുന്നത്. എന്നാൽ സൂമയുടെ ട്രാൻസ്‌ഫർ നടന്നാൽ മാത്രമേ ചെൽസി കൂണ്ടേക്കായി സജീവമായി ശ്രമം നടത്തൂ.

2. ടോട്ടനത്തിൽ തുടരാൻ തീരുമാനിച്ചത് കെയ്നിനു നേട്ടമാകും

Harry Kane - Soccer Player
Wolverhampton Wanderers v Tottenham Hotspur - Premier League / Visionhaus/Getty Images

ടോട്ടനം ഹോട്സ്‌പറിൽ തന്നെ തുടരാനുള്ള തീരുമാനം ഹാരി കെയ്നിനു നേട്ടമാകും. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് നായകന്റെ വേതനത്തിൽ ഒരു ലക്ഷം പൗണ്ടിന്റെ ഉയർച്ചയാണ് ഇതിന്റെ ഭാഗമായി ഉണ്ടാവുക. മാഞ്ചസ്റ്റർ സിറ്റി താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞ ദിവസം സ്‌പർസിൽ തന്നെ തുടരുമെന്ന് ഹാരി കേൻ പ്രഖ്യാപിക്കുകയായിരുന്നു.

3. ജീസസിനെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമില്ല

Gabriel Jesus
Manchester City v Norwich City - Premier League / Robbie Jay Barratt - AMA/Getty Images

ബ്രസീലിയൻ സ്‌ട്രൈക്കറായ ഗബ്രിയേൽ ജീസസിനെ വിൽക്കുന്ന കാര്യം മാഞ്ചസ്റ്റർ സിറ്റിയുടെ പരിഗണനയിലില്ല. യുവന്റസടക്കമുള്ള ടീമുകൾ താരത്തിനു വേണ്ടി ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഈ സീസണിൽ താരത്തെ ടീമിനൊപ്പം നിലനിർത്താൻ പെപ് ഗ്വാർഡിയോള സമ്മതിപ്പിച്ചുവെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു.

4. വിൽഷെയറിനെ ടീമിലേക്ക് ക്ഷണിച്ച് വിഗൻ ചെയർമാൻ

Jack Wilshere
AFC Bournemouth v Middlesbrough - Sky Bet Championship / Mike Hewitt/Getty Images

ഫുട്ബോൾ കളി നിർത്തുന്നതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കയാണെന്ന വൈകാരിക വെളിപ്പെടുത്തൽ നടത്തിയ ജാക്ക് വിൽഷെയറിനെ സ്വന്തം ടീമിലേക്ക് ക്ഷണിച്ച് വിഗൻ അത്‌ലറ്റിക് ചെയർമാൻ തലാൽ അൽ ഹമ്മദ്. ഒരു ക്ലബും ഓഫർ നൽകാത്തതിനെ തുടർന്നാണ് ഇരുപത്തിയൊമ്പതാം വയസിൽ തന്നെ കളി നിർത്താൻ താൻ ഒരുങ്ങുകയാണെന്നു മുൻ ആഴ്‌സണൽ താരം പറഞ്ഞത്.

5. ബകയൊക്കൊ മിലാനിലേക്ക് തിരിച്ചെത്താൻ സാധ്യത

Tiemoue Bakayoko
Chelsea v Tottenham Hotspur - Pre Season Friendly / James Williamson - AMA/Getty Images

ചെൽസി താരമായ ടിമെയു ബക്കയൊക്കൊ ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് തിരിച്ചെത്താൻ സാധ്യത. 2018 മുതൽ ചെൽസിയിൽ ഇടമില്ലാത്ത താരം വിവിധ ക്ലബുകളിൽ ലോണിലാണ് കളിച്ചിട്ടുള്ളത്. മൂന്നു വർഷങ്ങൾക്കു മുൻപ് മിലാനിൽ ലോണിൽ കളിച്ചിട്ടുള്ള താരം ഈ സീസണിലും ഇറ്റലിയിലെത്തുമെന്ന് ജിയാൻലൂക്ക ഡി മാർസിയോയാണ് റിപ്പോർട്ടു ചെയ്‌തത്‌.

6. ഗാഗോ ബൊക്ക ജൂനിയേഴ്‌സ് പരിശീലകൻ ആയേക്കും

Fernando Gago
River Plate v Aldosivi - Copa de la Liga Profesional 2021 / Marcelo Endelli/Getty Images

മുൻ റയൽ മാഡ്രിഡ് താരമായ ഫെർണാണ്ടോ ഗാഗോ അർജന്റീനിയൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തേക്കും. നിലവിൽ മറ്റൊരു അർജന്റീനിയൻ ക്ലബായ ആൽഡോസിവിയുടെ പരിശീലകനായ ഗാഗോ ബൊക്ക ജൂനിയേഴ്‌സിലൂടെയാണ് പ്രൊഫെഷണൽ ഫുട്ബോളിലേക്ക് കടന്നു വന്നത്.

7. ലൂക്കാസ് ടൊരേര ഫിയോറന്റീനയിലെത്തി

Lucas Torreira
Argentina v Uruguay: Group A - Copa America Brazil 2021 / Pedro Vilela/Getty Images

യുറുഗ്വായ് താരമായ ലൂക്കാസ് ടൊരേര ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയിലേക്ക് ചേക്കേറി. ഇരുപത്തിയഞ്ചുകാരനായ താരത്തെ ഈ സീസണിൽ ലോണിലെത്തിച്ച് പിന്നീട് സ്ഥിരം കരാറിൽ സ്വന്തമാക്കാനാണ് ഫിയോറെന്റീന ഒരുങ്ങുന്നത്. നേരത്തെ സാംപ്‌ദോറിയയിൽ താരം ലോണിൽ കളിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit